ബെംഗളൂരു : അടിക്കടിയുള്ള വൈദ്യുതി മുടക്കം ബെംഗളൂരു നിവാസികളെ വലയ്ക്കുന്നു. ഇതിടയിൽ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ (കെഇആർസി) ബെസ്‌കോം വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുകയാണ്. നിരവധി ബെംഗളൂരു താമസക്കാർ പവർ കട്ടും വൈദ്യുതി ഏറ്റക്കുറച്ചിലുകളും നേരിടുന്നു. നവംബറിൽ മാത്രം രണ്ട് സോണുകളിലായി പൗരന്മാരിൽ നിന്ന് ഏകദേശം 3 ലക്ഷം പരാതികൾ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് ലഭിച്ചത്.
കഴിഞ്ഞ രണ്ട് മാസമായി, രാവിലെ 10 മണിയോടെ വൈദ്യുതി വിതരണത്തിലെ തടസ്സം സഹിക്കേണ്ടിവന്നു, തടസ്സത്തിന്റെ ദൈർഘ്യം വ്യത്യാസപ്പെടുന്നു, പക്ഷേ പവർകട്ട് സ്ഥിരം സംഭവമായി മാറി. “എന്നെപ്പോലെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് മീറ്റിംഗ് ഉണ്ട്, മുടങ്ങാതെ പവർ കട്ടും. പവർ ബാക്കപ്പ് ഉണ്ടായിരുന്നിട്ടും, വൈഫൈ പ്രവർത്തിക്കുന്നില്ല. ബദൽ ക്രമീകരണങ്ങൾ ഞാൻ ചെയ്യേണ്ടതുണ്ട്,” പ്രദേശവാസിയായ നമിത എ കുമാർ പ്രതികരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.