ബെംഗളൂരു: പുതിയ 99 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ധാർവാഡിലെ എസ്ഡിഎം കോളേജ് ഓഫ് മെഡിക്കൽ സയൻസസിൽ നോവൽ കൊറോണ വൈറസിന് പോസിറ്റീവ് ആയ വിദ്യാർത്ഥികളുടെ എണ്ണം 281 ആയി ഉയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇനിയും 1,822 പരിശോധനാ ഫലങ്ങൾ കാത്തിരിക്കുകയാണെന്ന് ധാർവാഡ് ജില്ലാ കമ്മീഷണർ നിതീഷ് പാട്ടീൽ പറഞ്ഞത്.
പോസിറ്റീവ് ആയ വിദ്യാർത്ഥികളിൽ വെച് ആറ് പേർക്ക് മാത്രമേ രോഗലക്ഷണമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ 66 മെഡിക്കൽ വിദ്യാർത്ഥികൾക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് പരിസരത്തെ രണ്ട് ഹോസ്റ്റലുകൾ സീൽ ചെയ്തിരുന്നു. രോഗബാധിതരായ വിദ്യാർഥികൾ ഹോസ്റ്റൽ മുറികളിൽ ചികിത്സയിലാണ്.അണുബാധ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
വിദ്യാർത്ഥികളും ജീവനക്കാരും പ്രാഥമിക സമ്പർക്കക്കാരും ഉൾപ്പെടെ കുറഞ്ഞത് 2,500 പേരെ
ഇതിനോടകം കോവിഡ് പരിശോധനയ്ക് വിധേയരാക്കിയിട്ടുണ്ട്. കോളേജ് കാമ്പസിന്റെ പുറത്തും പരിസര പ്രദേശങ്ങളിലും ഇതുവരെ അണുബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇപ്പോൾ കൂടുതൽ വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ കോളേജിന് 500 മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പരിസരവാസികൾക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്വയം പരിശോധന നടത്തണമെന്ന് ജില്ലാ കമ്മീഷണർ ജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ എല്ലാവരും മുൻകരുതലുകൾ എടുക്കുകയും കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.