പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 5 മരണം.

BUILDING COLLAPSED

സേലം: കരിങ്കൽപെട്ടിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. സേനാ ഉദ്യോഗസ്ഥൻ പത്മനാഭന്റെ വീട്ടിലായിരുന്നു സ്ഫോടനം. ഇന്നലെ രാവിലെ ആറരയോടെയാണു ഭാര്യ ദേവി ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചത്. പാണ്ഡു രംഗൻ സ്ട്രീറ്റിൽ പത്മനാഭൻ (49), ഭാര്യ ദേവി (39), അയൽവാസികളായ രാജലക്ഷ്മി (80), ചെല്ലമ്മാൾ (90) കാർത്തിക് (18) എന്നിവരാണു മരിച്ചത്.

പത്മനാഭനും ദേവിയും സംഭവസ്ഥലത്തും മറ്റുള്ളവർ ആശുപത്രിയിലും വെച്ചാണ് മരണമാടാഞ്ഞത്. 18 ലൈൻ വീടുകളായിരുന്നത് കൊണ്ട് തൊട്ടടുത്തുള്ള വീടുകളിലെ 9 പേർക്കു പരിക്കേൽക്കുകയും 3 വീടുകൾ പൂർണമായും 12 വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും അഗ്നി രക്ഷാസേനയും ചേർന്നു രക്ഷിച്ചു. ഒരു സിലിണ്ടർ പൊട്ടിത്തെറിച്ച് ഇത്രയും വലിയ ദുരന്തം നടന്നതെങ്ങനെയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. മന്ത്രി കെ.എൻ.എൻ. നെഹ്റു, ജില്ലാ കലക്ടർ എസ്. കാർമേഘം, സിറ്റി പൊലീസ് കമ്മിഷണർ നജ്മൽ ഹൊട്ട എന്നിവർ സ്ഥലം സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us