പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 5 മരണം.

BUILDING COLLAPSED

സേലം: കരിങ്കൽപെട്ടിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. സേനാ ഉദ്യോഗസ്ഥൻ പത്മനാഭന്റെ വീട്ടിലായിരുന്നു സ്ഫോടനം. ഇന്നലെ രാവിലെ ആറരയോടെയാണു ഭാര്യ ദേവി ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചത്. പാണ്ഡു രംഗൻ സ്ട്രീറ്റിൽ പത്മനാഭൻ (49), ഭാര്യ ദേവി (39), അയൽവാസികളായ രാജലക്ഷ്മി (80), ചെല്ലമ്മാൾ (90) കാർത്തിക് (18) എന്നിവരാണു മരിച്ചത്. പത്മനാഭനും ദേവിയും സംഭവസ്ഥലത്തും മറ്റുള്ളവർ ആശുപത്രിയിലും വെച്ചാണ് മരണമാടാഞ്ഞത്. 18 ലൈൻ വീടുകളായിരുന്നത് കൊണ്ട് തൊട്ടടുത്തുള്ള വീടുകളിലെ 9 പേർക്കു പരിക്കേൽക്കുകയും 3 വീടുകൾ പൂർണമായും…

Read More