ബെംഗളൂരു: തെക്കുകിഴക്കൻ ബെംഗളൂരുവിലെ 979 യൂണിറ്റ് അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ ശുദ്ധജല സംപും മലിനജല സംസ്കരണ പ്ലാന്റും അടങ്ങുന്ന ബേസ്മെന്റിൽ വെള്ളം കയറി ശുദ്ധജലത്തിൽ മലിന ജലം കലർന്നതിനെ തുടർന്ന് കുട്ടികളും മുതിർന്നവരും ഉൾപ്പടെ 340 പേർക്ക് മലിനജലം കുടിച്ച് വിഷബാധയുണ്ടായി.
ഒക്ടോബർ 23-ന് പെയ്ത കനത്ത മഴയിലാണ് പ്രശ്നം ആരംഭിച്ചതെന്ന് യെമാലൂരിൽ സ്ഥിതി ചെയ്യുന്ന പ്രസ്റ്റീജ്ക്യൂ ഗാർഡൻസിലെ താമസക്കാർ മാധ്യമങ്ങളോട് പറഞ്ഞു.
2019 പകുതിയോടെയാണ് അപ്പാർട്ട്മെന്റ് പണി പൂർത്തിയായത്. ഇവിടുത്തെ ഏകദേശം 750 യൂണിറ്റുകളിൽആളുകൾ താമസിക്കുന്നുണ്ട്. “മഴവെള്ള സംഭരണത്തിലൂടെ വെള്ളം ശേഖരിക്കുന്ന ശുദ്ധജല സംപ് മലിനജല സംസ്കരണ സംപിനോട് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.ബേസ്മെന്റിൽ വെള്ളം കയറിയപ്പോൾ, മലിനജലം ശുദ്ധജലവുമായി കലർന്നതായി തോന്നുന്നു,” എന്ന് അപ്പാർട്ട്മെന്റിന്റെ അഡ്ഹോക്ക് റസിഡന്റ് വെൽഫെയർ അസോസിയേഷൻ അംഗം മനീഷ് സിംഗ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.