ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ കോവിഡ് കേസുകളിൽ ക്രമാനുഗതമായ ഇടിവ് പൊതുജനങ്ങളിൽ സംതൃപ്തി കൊണ്ടുവന്നിട്ടുണ്ട്,
ഇത് കോവിഡിന് അനുയോജ്യമായ പെരുമാറ്റത്തിന്റെ വ്യാപകമായ ലംഘനത്തിൽ നിന്ന് വ്യക്തമാവുന്നതുമാണ്.
മാസ്ക് ധരിക്കുന്ന കാര്യത്തിലായാലും തിരക്കേറിയ സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിൽ ആയാലും മിക്ക പൗരന്മാരും കൊവിഡ് മാർഗനിർദേശങ്ങൾ അവഗണിക്കുകയാണെന്ന് ബിബിഎംപി മാർഷലുകൾ പറയുന്നു.
കോവിഡ് ഭയം ഇപ്പോഴില്ലാത്തതു കൊണ്ട് തന്നെ പല മേഖലകളിലും ആളുകൾ മനഃപൂർവ്വം മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുകയാണ്.
നിയമലംഘനങ്ങളിൽ ഭൂരിഭാഗവും ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ചീഫ് മാർഷൽ രാജ്ബീർ സിംഗ് പറഞ്ഞു.
അയൽപക്ക മാർക്കറ്റുകളും പാർക്കുകളും സന്ദർശിക്കുമ്പോൾ ആളുകൾ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പരസ്യമായി അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഒക്ടോബറിൽ, മാർഷലുകൾ 20,000 ലംഘനങ്ങൾ കണ്ടെത്തി. റിപ്പോർട്ട് ചെയ്യപ്പെടാത്ത ലംഘനങ്ങൾ ലക്ഷക്കണക്കിന് വരും. 2020 മെയ് മുതൽ, ബിബിഎംപി മൊത്തം 5,58,903 മാസ്ക് ലംഘനങ്ങൾ രേഖപ്പെടുത്തുകയും അതിൽ 13.47 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു. സാമൂഹിക അകലം പാലിക്കൽ ലംഘനങ്ങൾ 32,887 ആണ്, പിഴ 75.17 ലക്ഷം രൂപയും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.