ബംഗളൂരു: റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ (മോർത്) കരട് വിജ്ഞാപനമനുസരിച്ച്, പിന്നിലിരിക്കുന്ന കുട്ടികൾക്ക് സാഡിൽ അപ്പ് ചെയ്യേണ്ടിവരും. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ അശ്രദ്ധമായി കൊണ്ടുപോകുന്ന നിരവധി കേസുകളാണ് ലഭിച്ചവരുന്നത്, എന്നാൽ നാലു വയസ്സിൽ താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ നിരോധിക്കുക സാധ്യമല്ല കാരണം കുട്ടികളെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പല കുടുംബങ്ങൾക്കും ഇരുചക്രവാഹനമാണ് ഏക ഗതാഗതം. ആയതിനാൽ നാല് വയസ്സിന് താഴെയുള്ള യാത്രക്കാരുള്ള റൈഡർമാർ സ്വീകരിക്കേണ്ട വിവിധ സുരക്ഷാ നടപടികൾ വിജ്ഞാപനത്തിൽ വ്യക്തമായി വിവരിക്കുന്നു. ഈ നിയമങ്ങൾ അവരെ നിയന്ത്രിക്കും. അതിനായി സർക്കാർ ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇതുവരെ, പിൻസീറ്റിൽ യാത്ര ചെയുന്ന എല്ലാവരും കുട്ടികളുൾ വരെ റൈഡർക്കൊപ്പം ഹെൽമെറ്റ് ധരിക്കണം എന്നതായിരുന്നു അറിയിപ്പ് അന്തിമമായാൽ, ചൈൽഡ് പിലിയന്റെ സുരക്ഷ ഉറപ്പാക്കാൻ റൈഡർമാർ ഒരു സുരക്ഷാ ഹാർനെസും ക്രാഷ് ഹെൽമറ്റും വാങ്ങേണ്ടതായിവരും . കൂടാതെ, മണിക്കൂറിൽ 40 കിലോമീറ്റർ വേഗപരിധിയിൽ സഞ്ചരിക്കാനും അവർ നിർബന്ധിതരാകും. എന്നാൽ, വിജ്ഞാപനത്തിൽ നാല് വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമാണ് പരാമർശിക്കുന്നത്.
ഒക്ടോബർ 26-നാണ് കരട് നിർദേശിച്ചത് എങ്കിലും തുവരെ അന്തിമരൂപമായിട്ടില്ല. “ഇത് നടപ്പാക്കാനുള്ള ഒരുക്കങ്ങളും നടന്നിട്ടില്ല. ഇത് ഒരു വലിയ മാറ്റമാണ്, അതിനാൽ നിയമം അന്തിമമാകുമ്പോൾ, സർക്കാരിന് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ ഞങ്ങൾ അത് നടപ്പിലാക്കാൻ തുടങ്ങുമെന്നും ബെംഗളൂരുവിലെ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ നരേന്ദ്ര ഹോൾക്കർ പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.