ബെംഗളൂരു: സംസ്ഥാനത്തെ 66,361 അംഗണ്‍വാടികള്‍ നവംബര്‍ 8 തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ഹാലപ്പ ആചാര് പറഞ്ഞതിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പും പ്രീ-സ്കൂളുകൾ തുറക്കാൻ സാധ്യത. എന്നാൽ, ഔദ്യോഗിക സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.
നവംബർ 2 ന്, പ്രീ-സ്കൂളുകൾ വീണ്ടും തുറക്കുന്ന വിഷയത്തിൽ ഇടപെടേണ്ട സർക്കാർ മൗനം പാലിക്കുന്നതിനെക്കുറിച്ച് ടിഒഐ അധികാരികളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ബുധനാഴ്ച നടന്ന യോഗത്തെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പ്രീ സ്കൂളുകൾ തങ്ങളുടെ അധികാരപരിധിയിൽ വരുമെന്ന് സമ്മതിച്ചു.
മൂന്ന് വയസു മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളെയാണ് പ്രവേശിപ്പിക്കുക. അങ്കണ്‍വാടികള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി.
* അങ്കണ്‍വാടി ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും രണ്ടു ഡോസ് വാക്സിന് നിര്‍ബന്ധമായും സ്വീകരിച്ചിരിkkanam
* കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രവും വാങ്ങണം
* രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ അയക്കരുത്.
* കുട്ടികളുടെ കളിപ്പാട്ടങ്ങളും പായകളും അണുവിമുകതമാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.