ബെംഗളൂരു : മലയാളി ചിത്രകാരനായ ധനരാജ് കീഴറയുടെ ചിത്ര പ്രദർശനം നാളെ മുതൽ.
പ്രദർശനം എം.ജി.റോഡിലെ വിസ്മയ ഗാലറി , രംഗോലി മെട്രോ ആര്ട്ട് സെന്ററിൽ നാളെ മുതൽ ഞായറാഴ്ച വരെ തുടരും.
“ഒരു കലാകാരന്റെ ഉത്തരവാദിത്വമാണ് അവൻ ജീവിക്കുന്ന കാലഘട്ടത്തെ അടയാളപ്പെടുത്തുക എന്നത് . പരിചിതമല്ലാത്ത ഈ കോവിഡ് കാലത്തിലൂടെ നമ്മൾ കടന്നുപോകുമ്പോൾ, വൈറസുകൾ, മരണം, ഭയം, ഏകാന്തത എന്നിവയാൽ നിറഞ്ഞിരുന്നു .ഈ കാലഘട്ടത്തെ ചിത്രങ്ങൾ കൊണ്ട് അടയാളപ്പെടുത്തണം എന്ന് തോന്നി.
കുറച്ചെങ്കിലും സാധാരണ നിലയിലേക്ക് വരുന്നു എന്ന പ്രതീക്ഷ തരുന്ന ഈ സാഹചര്യത്തിൽ കോവിഡ് കാലത്ത് വരച്ച ചിത്രങ്ങളുടെ പ്രദർശനം ആണ് ഇപ്പോൾ നടത്തുന്നത്. ,
ഞാനും എന്റെ വിഷയവും സ്ഥിതി ചെയ്യുന്ന വർത്തമാന കാലഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന യാഥാർത്ഥ്യവും അസ്തിത്വത്തിന്റെയും ജീവിതത്തിന്റെയും ചരിത്രപരമായ മുറിവുകളും പ്രകാശിപ്പിക്കുന്നതിന് ആണ് ഞാൻ ഈ ക്യാൻവാസുകൾ ഉപയോഗിച്ചിട്ടുള്ളത് ”
“പ്രക്ഷുബ്ധമായ ഈ ദിവസങ്ങളിൽ, ആളുകൾ തങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതും ‘സെൽഫി’ നമ്മുടെ കാലഘട്ടത്തിന്റെ ആവിഷ്കാരമായി മാറുന്നതും ഞാൻ നിരീക്ഷിച്ചു. അതിനാൽ സ്വാഭാവികമായും, നമ്മുടെ കാലത്തെ ചിത്രീകരിക്കാൻ ഈ ആവിഷ്‌കാര രീതി ഉപയോഗിക്കണമെന്ന് എനിക്ക് തോന്നി,സെൽഫി നമുക്ക് നമ്മെത്തന്നെ അടയാളപ്പെടുത്താനുള്ള ഒരു മാർഗമാണ് – നമ്മുടെ ജീവിതവും സമയവും ചുറ്റുപാടുകളും” ചിത്രകാരൻ പറയുന്നു
കഴിഞ്ഞു പോയ കുറച്ചു മാസങ്ങളെ, അതിൽ നമ്മൾ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ ഒരു ചിത്രകാരന്റെ ക്യാൻവാസിൽ എങ്ങനെ ചിത്രീകരിച്ചു എന്ന് കാണണമെങ്കിൽ നിങ്ങൾക്കും വരാം എം ജി റോഡിൽ , മെട്രോയുടെ താഴെ ഉള്ള വിസ്മയ ആര്ട്ട് ഗാലറിയിലേക്ക്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.