തിരുവനന്തപുരം : കേരളത്തിൽ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന നിരക്കില്‍ മാറ്റം വന്നത് . കേരളത്തിൽ ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയും, പെട്രോള്‍ ലിറ്ററിന് 6 രൂപ 58 പൈസയും ആണ് കുറഞ്ഞത്. കേന്ദ്ര സർക്കാർ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് അഞ്ചു രൂപയ്ക്കു പുറമേ 1.30 രൂപ കൂടി കുറച്ചു. ആകെ കുറയുക 6.30 രൂപ. നിലവില്‍ പെട്രോളിന് ലിറ്ററിന് 32 രൂപയും ഡീസലിന് 31 രൂപയുമാണ് എക്സൈസ് തീരുവയായി കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെത്തുടർന്ന് കേരളവും ആനുപാതികമായി കുറച്ചെന്നും, ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ.
തിരുവനന്തപുരം- പെട്രോൾ 106.36, ഡീസൽ 93.47.
കൊല്ലം- പെട്രോൾ 105.64, ഡീസൽ 92.80.
പത്തനംതിട്ട- പെട്രോൾ 105.28,ഡീസൽ 92.46.
ആലപ്പുഴ- പെട്രോൾ 104.67, ഡീസൽ 91.89.
കോട്ടയം- പെട്രോൾ 104.68,ഡീസൽ 91.90.
എറണാകുളം- പെട്രോൾ 104.15, ഡീസൽ 91.41.
തൃശൂർ- പെട്രോൾ 104.89, ഡീസൽ 92.09.
ഇടുക്കി- പെട്രോൾ- 105.47, ഡീസൽ 92.57.
മലപ്പുറം- പെട്രോൾ 104.92,ഡീസൽ 92.16.
പാലക്കാട്- പെട്രോൾ 105.50,ഡീസൽ 92.67.
കോഴിക്കോട്- പെട്രോൾ 104.48, ഡീസൽ 91.79.
വയനാട്- പെട്രോൾ 105.80, ഡീസൽ 92.89.
കണ്ണൂർ- പെട്രോൾ 104.56.ഡീസൽ 91.81.
കാസർഗോഡ്- പെട്രോൾ105.42, ഡീസൽ 92.62 എന്നിങ്ങനെയാണ് പുതിയ നിരക്ക്.