സംസ്ഥാനത്ത് മൂന്നാംഘട്ട സെറോ സർവേ അടുത്താഴ്ച മുതൽ

ബെംഗളൂരു :കോവിഡിനെതിരെയുള്ള പ്രതിരോധശേഷി എത്രപേരിലുണ്ടെന്ന് കണ്ടെത്തുന്ന സെറോ സർവേയുടെ മൂന്നാംഘട്ട ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് ആരംഭിക്കും. ഇത്തവണ കുട്ടികളെക്കൂടി സർവേയുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത് ഈ സർവേയിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയായിരിക്കും.

കേന്ദ്രസർക്കാരിന്റെ മാർഗനിർദേശപ്രകാരം നടക്കുന്ന സർവേയ്ക്ക് എല്ലാജില്ലകളിൽനിന്നും നിശ്ചിതശതമാനം ആളുകളുടെ സാംപിളുകൾ ശേഖരിക്കുമെന്ന് കോവിഡ് സാങ്കേതിക ഉപദേശകസമിതി അംഗവും നിംഹാൻസിലെ എപ്പിഡമോളജി വിഭാഗം തലവനുമായ ഡോ. പ്രദീപ് പറഞ്ഞു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

നേരത്തേ മുതിർന്നവരിൽമാത്രമാണ് സർവേ നടത്തിയത്. എന്നാൽ എല്ലാ പ്രായവിഭാഗങ്ങളിൽപ്പെടുന്നവരും മൂന്നാംഘട്ട സർവേയിൽ ഉൾപ്പെടും. കോവിഡ് വാക്സിൻ സ്വീകരിച്ച നിശ്ചിതശതമാനം ആളുകളുടെ പ്രതിരോധശേഷിയും പഠനവിധേയമാക്കും. സാംപിൾ ശേഖരിക്കുന്നവരെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കും വിധേയമാക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts