വിദേശത്തു നിന്നും കർണാടകയിലേക്ക് എത്തുന്ന യാത്രക്കാർക്കുള്ള പുതിയ മാർഗരേഖ പുറത്തിറക്കി. വിശദമായി വായിക്കാം

ബെംഗളൂരു: കോവിഡ് കേസുകൾ വർദ്ധിക്കുന്ന രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കർണാടകയിലെ വിമാനത്താവളങ്ങളിൽ കോവിഡ് -19 പരിശോധന നടത്തണമെന്ന് സംസ്ഥാന സർക്കാർ സർക്കുലറിൽ അറിയിച്ചു. യുകെ ഉൾപ്പെടെയുള്ള യൂറോപ്പിലെ രാജ്യങ്ങൾക്ക് പുറമെ ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ എന്നീ എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്തുന്ന യാത്രക്കാരെ നിർബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കും. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ കഴിയുകയും എട്ടാം ദിവസം കോവിഡ് പരിശോധന നടത്തുകയും വേണം.…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (26-10-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  277 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 343 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 343 ആകെ ഡിസ്ചാര്‍ജ് : 2939990 ഇന്നത്തെ കേസുകള്‍ : 277 ആകെ ആക്റ്റീവ് കേസുകള്‍ : 8510 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 38024 ആകെ പോസിറ്റീവ് കേസുകള്‍ : 2986553…

Read More

കേരളത്തിൽ ഇന്ന് 7163 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (26-10-2021).

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7163 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂർ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസർഗോഡ് 127 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്.…

Read More

‘ദാമ്പത്യത്തകർച്ച’ ആറുമാസം പ്രായമുള്ള കുഞ്ഞുമായി അധ്യാപിക നദിയിൽ ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: കലബുറഗി ജില്ലയിലെ ഷഹാബാദ് ടൗണിൽ ഞായറാഴ്ച സർക്കാർ സ്‌കൂൾ അധ്യാപിക തന്റെ ആറുമാസം പ്രായമുള്ള മകളോടൊപ്പം കഗിന നദിയിൽ ചാടി ആത്മഹത്യ ചെയ്തു.ശാന്തകുമാരി (32), ഗംഗ എന്നിവരാണ് മരിച്ചത്. പോലീസ് പറയുന്നതനുസരിച്ച്, തന്റെ ഭർത്താവ് തന്നോടും മകളോടും വഞ്ചന നടത്തിയെന്ന് ശാന്ത തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഒരു കുറിപ്പ് എഴുതി ഇട്ടതിന് ശേഷമാണു ആത്മഹത്യ ചെയ്തത്. ചിറ്റാപ്പൂരിലെ വ്യവസായിയായ സിദ്ധലിംഗയുമായി (40) മൂന്ന് വർഷം മുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്. മകൾ ജനിച്ചതിന് ശേഷം ദമ്പതികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നു,ഇതേതുടർന്ന് ഷഹാബാദ് ടൗണിലെ മാതാപിതാക്കളുടെ…

Read More

മാറത്തഹള്ളിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; അമ്മയും ഒരു വയസ്സുള്ള മകനും മരിച്ചു

ബെംഗളൂരു : മാറത്തഹള്ളിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അമ്മയും ഒരുവയസ്സുള്ള മകനും മരിച്ചു. ഭർത്താവിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെ.ആർ. പുരം സ്വദേശികളായ ശ്രീദേവി (21), മകൻ ദീക്ഷിത് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ശ്രീദേവിയും ഭർത്താവും കുട്ടിയും സഞ്ചരിച്ച ബൈക്കിൽ ധർമപുരിക്കു പോകുമ്പോഴായിരുന്നു അപകടം. റിങ് റോഡിനു സമീപത്തെത്തിയപ്പോൾ ബൈക്കിന്റെ പുറകിൽ ടിപ്പർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ശ്രീദേവിയും മകനും അപകടസ്ഥലത്തുതന്നെ മരിച്ചു. ടിപ്പർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. എച്ച്.എ.എൽ. പോലീസ് കേസെടുത്തു.

Read More

പള്ളി സർവേയ്‌ക്കെതിരായ പൊതുതാൽപര്യ ഹർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ്

ബെംഗളൂരു: ക്രിസ്ത്യൻ സമുദായത്തെ പീഡിപ്പിക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ പള്ളികളുടെ സർവേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കർണാടക ഹൈക്കോടതി തിങ്കളാഴ്ച സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. എന്നാൽ, സർക്കാരിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു. കർണാടകയിലെ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ന്യൂനപക്ഷങ്ങളുടെ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച കമ്മ്യൂണിക്കേഷനുകൾ/കത്തുകൾ എന്നിവയെ വെല്ലുവിളിച്ച് ഹരജിക്കാർ, “ഉദ്ദേശിക്കപ്പെട്ട സർവേ” കടന്നുകയറ്റം മാത്രമല്ല, സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളുടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തെ ഗുരുതരമായി തടസ്സപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഹർജിയിൽ…

Read More

സ്കൂളുകൾ വീണ്ടും തുറന്നു : രേഖപെടുത്തിയത്ത് 60% ഹാജർ മാത്രം

ബെംഗളൂരു : 1-5 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിച്ചതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്, ബെംഗളൂരുവിലെ പല സ്ഥലങ്ങളിലും ചില സ്‌കൂളുകളിൽ മാത്രമേ ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ വരുന്നത് കണ്ടുള്ളൂ.അത്കൊണ്ട് തന്നെ, ആദ്യ ദിവസം 60% ഹാജർ മാത്രമാണ് രേഖപ്പെടുത്തിയത് .സ്വകാര്യ സ്‌കൂളുകളിൽ ഇടത്തരം, താഴ്ന്ന വരുമാനമുള്ള പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തവരിൽ ഏറെയും. 2020 മാർച്ചിന് ശേഷം 1-5 ക്ലാസ് വിദ്യാർത്ഥികൾക്കായി ആദ്യമായി ആണ് സ്‌കൂളുകൾ തുറക്കുന്നത്,എന്നാൽ ചില മാതാപിതാക്കൾ ഇപ്പോഴും ഓൺലൈൻ ക്ലാസുകൾ തുടരാൻ ആണ് താൽപ്പര്യപ്പെടുന്നതെന്ന് കണ്ടെത്തി.…

Read More

യാത്രക്കാർക്ക് തലവേദനയായി വെളിച്ചമില്ലാത്ത ഹൂഡി റെയിൽവേ അണ്ടർപാസ്

ബെംഗളൂരു: ഹൂഡി റെയിൽവേ സ്‌റ്റേഷനു സമീപമുള്ള റെയിൽവേ അണ്ടർപാസിൽ  മതിയായ വെളിച്ചമില്ലാത്തത് ഇതുവഴിയുള്ള രാത്രിയാത്ര യാത്രക്കാർക്ക് അപകടകരമാക്കുന്നു. റെയിൽവേയാണ് അടിപ്പാതകൾ നിർമ്മിച്ചതെങ്കിലും, അവ പിന്നീട് ബിബിഎംപിക്ക് കൈമാറിയിരുന്നു . അപ്പാർട്ട്‌മെന്റിലെ വീട്ടുജോലിക്കാരി അണ്ടർപാസിനടുത്ത് വെച്ച് ആക്രമിക്കപ്പെട്ടതായി  അണ്ടർപാസിന് സമീപം സ്ഥിതിചെയ്യുന്ന ഒരു അപ്പാർട്ട്‌മെന്റിലെ താമസക്കാരൻ പറഞ്ഞു. “ഇവിടെ ലൈറ്റിംഗ് ആവശ്യമാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ സ്ത്രീ യാത്രക്കാർക്ക് ഈ വഴി തീർത്തും സുരക്ഷിതമല്ല, ” എന്ന് ഒരു യാത്രക്കാരൻ  പറഞ്ഞു. ഈ വഴിയിലൂടെ കടന്നുപോകുന്നവരിൽ നിന്ന് അക്രമികകൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതായും വഴിയിൽ വണ്ടികൾ നിർത്തിയിട്ട് അതിലിരുന്ന് മദ്യപിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

Read More

ആരാധനാലയങ്ങൾ പൊളിക്കുന്നത് തടയുന്നത്തിനായുള്ള നിയമം പ്രാബല്യത്തിൽ വന്നു

ബെംഗളൂരു: ഗവർണറുടെ അംഗീകാരത്തെത്തുടർന്ന് പൊതുസ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന അരാധനാലയങ്ങൾ പൊളിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള നിയമം സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നു. കർണാടക നിയമസഭ അടുത്തിടെ പാസാക്കിയ നിയമം ഇപ്പോൾ കർണാടക ഗസറ്റ് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് മൈസൂരിലെ നഞ്ചൻഗുഡിലെ ഒരു ക്ഷേത്രം തകർത്തത് ജനരോഷത്തിന് കാരണമായതിനെ തുടർന്നാണ് ഈ ബിൽ നിയമസഭയിൽ തിടുക്കത്തിൽ അവതരിപ്പിക്കുകയും ഒക്ടോബർ 19 ന് ഗവർണർ അനുമതി നൽകുകയും ചെയ്തത്. ഭാവിയിൽ പൊതുസ്ഥലങ്ങളിൽ ഏതെങ്കിലും മതപരമായ കെട്ടിടങ്ങൾ സർക്കാരോ അല്ലെങ്കിൽ പ്രാദേശിക അധികാരികളോ ശരിയായ അനുമതിയില്ലാതെ നിർമ്മിക്കുന്നതും  ഈ നിയമം തടയുന്നു.

Read More

കൈക്കൂലി വാങ്ങിയതിന് ബിഡിഎ എൻജിനീയറും സർവേയറും പിടിയിൽ

ബംഗളൂരു: കെട്ടിടം പണിയുന്ന ഒരാളോട് കൈക്കൂലി ആവശ്യപ്പെടുകയും കൈക്കൂലി വാങ്ങുകയും ചെയ്‌ത കേസിൽ ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറും (എഇഇ) ഒരു സർവേയറും അറസ്റ്റിൽ.ആർടി നഗർ ബിഡിഎയിലെ എഇഇ മഞ്ജുനാഥ്, സർവേയർ ജയറാം എന്നിവരാണ് അറസ്റ്റിലായത്. മഞ്ജുനാഥിന് വേണ്ടി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജയറാമിനെ കുടുക്കിയതെന്ന് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ആർടി നഗറിൽ സ്വകാര്യ വ്യക്തി കെട്ടിടം പണിയുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പ് മഞ്ജുനാഥ് സ്ഥലം സന്ദർശിച്ച് പണി നിർത്തിവയ്ക്കാൻ നിർദേശിക്കുകയും ഇതുമായി മുന്നോട്ടുപോകാൻ അഞ്ചുലക്ഷം രൂപ നൽകുകയും…

Read More
Click Here to Follow Us