കൈക്കൂലി വാങ്ങിയതിന് ബിഡിഎ എൻജിനീയറും സർവേയറും പിടിയിൽ

ബംഗളൂരു: കെട്ടിടം പണിയുന്ന ഒരാളോട് കൈക്കൂലി ആവശ്യപ്പെടുകയും കൈക്കൂലി വാങ്ങുകയും ചെയ്‌ത കേസിൽ ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറും (എഇഇ) ഒരു സർവേയറും അറസ്റ്റിൽ.ആർടി നഗർ ബിഡിഎയിലെ എഇഇ മഞ്ജുനാഥ്, സർവേയർ ജയറാം എന്നിവരാണ് അറസ്റ്റിലായത്.

മഞ്ജുനാഥിന് വേണ്ടി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജയറാമിനെ കുടുക്കിയതെന്ന് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ആർടി നഗറിൽ സ്വകാര്യ വ്യക്തി കെട്ടിടം പണിയുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പ് മഞ്ജുനാഥ് സ്ഥലം സന്ദർശിച്ച് പണി നിർത്തിവയ്ക്കാൻ നിർദേശിക്കുകയും ഇതുമായി മുന്നോട്ടുപോകാൻ അഞ്ചുലക്ഷം രൂപ നൽകുകയും ചെയ്തു. പിന്നീട് ജയറാമുമായി ബന്ധപ്പെട്ട് പണം കൈമാറാൻ മഞ്ജുനാഥ് ബന്ധപ്പെട്ടയാളോട് നിർദ്ദേശിച്ചതായും പത്രക്കുറിപ്പിൽ പറയുന്നു.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

കൈക്കൂലിയുടെ ആദ്യ ഗഡുവായ രണ്ട് ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് തിങ്കളാഴ്ച കെണിയൊരുക്കി ജയറാമിനെ എസിബി പിടികൂടിയത്. ജയറാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തതെന്ന് എസിബി ഉദ്യോഗസ്ഥർ പറഞ്ഞു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts