ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളക്കെട്ടിന് കാരണമായി. നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകളും വിമാനത്താവളത്തിനുള്ളിലെ റോഡുകളിലും വെള്ളക്കെട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 11 ലെ വെള്ളക്കെട്ട് മൂലം കുറഞ്ഞത് 11 വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള റോഡുകളിൽ പലയിടത്തും വെള്ളം കയറിയത് വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട യാത്രക്കാരെയും സാരമായി ബാധിച്ചു.
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽ , ഡിപ്പാർച്ചർ ഗേറ്റുകളിലേക്കുള്ള റോഡുകളിൽ വെള്ളം കെട്ടിനിന്നു. ജലനിരപ്പ് ഉയർന്നതിനാൽ ക്യാബുകൾ ഓടാൻ വിസമ്മതിച്ചതിനാൽ കുറച്ച് യാത്രക്കാർ വിമാനത്താവളത്തിലേക്ക് ട്രാക്ടറിൽ കയറി എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
Incessant rains turn #Bengaluru airport into a puddle, travellers ferried to the terminal on tractors; authorities work till midnight to clear waterlogging. pic.twitter.com/fBSvIo1F1C
— IANS (@ians_india) October 12, 2021
ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള എയർപോർട്ട് ടീമുകളും പോലീസും റോഡുകളിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കുകയും ട്രാഫിക് നിയന്ത്രിക്കുകയും ചെയ്തു. ബെംഗളൂരുവിൽ നിന്ന്ചെന്നൈ, പൂനെ, ഹൈദരാബാദ്, മംഗളൂരു, മുംബൈ, കൊച്ചി, പനാജി എന്നിവിടങ്ങളിലേക്കുള്ള 20 വിമാനങ്ങൾവൈകിയതായി വിമാനത്താവള വക്താവ് സ്ഥിരീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.