മൈസൂരു; ദസറ ആഘോഷങ്ങൾ ഗംഭീരമായി മുന്നേറുന്നതോടെ മൈസൂരുവിൽ വിനോദ സഞ്ചാരികളുടെ എണ്ണവും ഏറുകയാണ് .
മൈസൂരുവിലെ എല്ലാക്കാലത്തെയും ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ മൈസൂരു കൊട്ടാരമാണ് സന്ദർശകരുടെ പ്രിയപ്പെട്ട ഇടം.
ഇവിടെയെത്തുന്ന സന്ദർശകർക്ക് ഏറെ പ്രിയം കൊട്ടാരത്തോട് ചേർന്ന് കുതിരവണ്ടി സവാരി ഉള്ളതാണ്, ഈ കുതിരവണ്ടികളിൽ കയറി നഗരം കാണാനാണ് ഏറെയും ആൾക്കാർ താത്പര്യപ്പെടുന്നത്.
ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ കാത്ത് ഏകദേശം 80 ഓളം കുതിരവണ്ടികളാണ് ഉള്ളത്. 200 മുതൽ 600 വരെയാണ് ഇവർ വിനോദ സഞ്ചാരികളിൽ നിന്ന് ഈടാക്കുന്നത്.
കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നതിനാൽ മലയാളികളായ വിനോദ സഞ്ചാരികൾ ഇങ്ങോട്ടെത്തുന്നത് കുറവാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.