ബെംഗളുരു; കോവിഡ് കേസുകൾ ബെംഗളുരുവിൽ തീരെ കുറഞ്ഞ സാഹചര്യത്തിൽ ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് ക്ലാസുകൾ തുടങ്ങാൻ അനുമതി.
ഇത്തരത്തിൽ ആഴ്ച്ചയിൽ 5 ദിവസവും ക്ലാസുകൾ നടത്താമെന്ന് അനുമതി നൽകി. അതോടൊപ്പം തിയേറ്ററുകൾക്കും പബ്ബുകൾക്കും പ്രവർത്തിക്കാനും അനുമതി നൽകി.
ഈ വരുന്ന ഒക്ടോബർ ഒന്ന് മുതൽ തിയേറ്ററുകൾക്കും 3 മുതൽ പബ്ബുകൾക്കും മുഴുവൻ സീറ്റുമായി പ്രവർത്തിക്കാം. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്.
രോഗസ്ഥിതീകരണ നിരക്ക് 1% ത്തിൽ കുറവുള്ള ഇടങ്ങളിലാണ് 5 ദിവസവും ക്ലാസുകൾ തുടങ്ങാൻ അനുമതി. കുട്ടികളെയും ഗർഭിണികളെയും തിയേറ്ററിൽ കൊണ്ടുവരരുതെന്നും ഉത്തരവിൽ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.