ബെംഗളൂരു: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എന് സി ആർ ബി ) പുറത്ത് വിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ 47% വുംരാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബെംഗളൂരുവിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
19 നഗരങ്ങളിൽ നിന്നായി 18,867 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ ബെംഗളൂരുവിൽ നിന്ന് മാത്രം 8,892 രജിസ്റ്റർ ചെയ്തു. ഹൈദരാബാദാണ് തൊട്ടുപിന്നിൽ. ഇവിടെ 2,553 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മുംബൈ (2,433), ലക്നൗ (1,465), ഗാസിയാബാദ് (756) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ കേസുകളുടെ എണ്ണം. ഡൽഹിയിൽ 166 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്.
എന്നിരുന്നാലും, 2019 നെ അപേക്ഷിച്ച് 2020 ൽ ബെംഗളൂരുവിലെ സൈബർ കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ട്. 10,555 കേസുകൾ 2019 ഇൽ നഗരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. “മാർച്ച് –മെയ് മാസങ്ങൾക്കിടയിൽ 2020 –ൽരാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി. അതിനാൽ തന്നെ പൊതുജനങ്ങൾക്ക് അവരുടെ സാമ്പത്തിക ഇടപാടുകൾക്ക് ഇന്റർനെറ്റിനെ കൂടുതൽ ആശ്രയിക്കേണ്ടി വന്നു. എന്നിരുന്നാലും, ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ട്ടിക്കാൻ കഴിഞ്ഞത് കൊണ്ട് 2019 നെ അപേക്ഷിച്ച് 2020 ൽ നഗരത്തിൽ കുറഞ്ഞ സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്, ” എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.