ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ മെമ്പറും കുമാരനാശാൻ പഠന കേന്ദ്രത്തിൻ്റ സജീവ പ്രവർത്തകനുമായ സുധാകരൻ രാമന്തളിക്ക് മികച്ച വിവർത്തനകൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പ്രമുഖ കന്നഡ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖരകമ്പാറിൻ്റെ ഇതിഹാസ നോവലായ ശിഖര സൂര്യന്റെ മലയാളം പരിഭാഷയ്ക്കാണ് രാമന്തളിക്ക് പുരസ്കാരം ലഭിച്ചത്.
ശ്രീ. യു.ആർ.അനന്തമൂർത്തിയുടെ ദിവ്യം ശ്രീ.എസ് എൽ ഭൈരപ്പയുടെ,പർവം *അതിക്രമണം എന്നിവയടക്കം 27 രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് . പതിനഞ്ചാം നൂറ്റാണ്ടിലെ കന്നഡ കവിയും സംഗീതജ്ഞനുമായ കനകദാസന്റെ സമ്പൂർണ്ണകൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ചുമതല കർണ്ണാടക സർക്കാറിന്റെ കന്നഡ & സംസ്കൃതി മന്ത്രാലയം സുധാകരൻ രാമന്തളിക്കാണ് നൽകിയിരിക്കുന്നത്.
സുധാകരൻ രാമന്തളിയുടെ ബെംഗളൂരുവിലെ വസതിയിൽ എത്തി ശ്രീനാരായണ സമിതി ജനറൽസെക്രട്ടറി ,കെ, കെ, പ്രദീപ് ‘ വൈസ് പ്രസിഡണ്ട്മാരായ ,എം. കെ .രാജേന്ദ്രൻ , സന്ദീപ് ശിവരാമൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.