ബെംഗളൂരു: ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷൻ നടപ്പാക്കുന്നതിനുള്ള പുതിയ ഉന്നതതല ഏകോപന സമിതിക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷനാകും. സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ജൽ ജീവൻ മിഷൻ 10,000 കോടി രൂപയുടെ പദ്ധതി കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാനും വേഗത്തിലുള്ള പുരോഗതിയിലേക്ക് നീക്കാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2023 ഓടെ കർണാടകയിലെ 91 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര ജലശക്തി മന്ത്രാലയം സമീപകാലത്തു നടത്തിയ വിലയിരുത്തലുകൾ പ്രകാരം ജലവിതരണത്തിൽ കർണാടക പിന്നിലാണെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജോലികൾ മന്ദഗതിയിലായതിൽ ആശങ്ക പ്രകടിപ്പിചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.