ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1365 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1558 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.76%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1558 ആകെ ഡിസ്ചാര്‍ജ് : 2874839 ഇന്നത്തെ കേസുകള്‍ : 1365 ആകെ ആക്റ്റീവ് കേസുകള്‍ : 21266 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 37061 ആകെ പോസിറ്റീവ് കേസുകള്‍ : 2933192 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 18 August 2021
കേരളത്തിൽ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;18,731 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreവ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നല്കുന്നവർക്കെതിരെ കർശന ശിക്ഷ നടപടികൾ സ്വീകരിക്കും; മുഖ്യമന്ത്രി
ബെംഗളൂരു: ബെംഗളൂരുവിൽ വ്യാജ ആർടി-പിസിആർ നെഗറ്റീവ് ടെസ്റ്റ് ഫലങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. അതിർത്തി കടന്നു വരുന്ന ചില ആളുകൾ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വ്യാജമായി നൽകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും സമീപം ജാഗ്രത പാലിക്കുന്നുണ്ടെന്നും കുറ്റവാളികളെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. വ്യാജ നെഗറ്റീവ് റിപ്പോർട്ടുകൾ ലഭിച്ചതായി കണ്ടെത്തിയവർക്കായി പരിശോധനകൾ വീണ്ടും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകണ്ണൂരിലേക്കുള്ള കർണാടക ആർ.ടി.സി ബസുകൾ താത്കാലികമായി റദ്ദാക്കി.
ബെംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ നിലവിൽ രാത്രി കാല കർഫ്യു നീട്ടിയതിനെ തുടർന്ന് മാക്കൂട്ടം വഴി കണ്ണൂരിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ബസുകൾ അധികൃതർ ഈ മാസം 31 വരെ റദ്ദാക്കി. എന്നാൽ കർണാടക ആർ.ടി.സി ബസുകൾ സുൽത്താൻ ബത്തേരി വഴി സർവീസ് നടത്തുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനമാനം ഇനിയുമായിട്ടില്ല. നിലവിൽ റദ്ദാക്കിയ ബസുകളിൽ യാത്രചെയ്യാനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ ലഭിക്കും. കേരളത്തിലെ മറ്റ് ജില്ലകളിലേക്കുള്ള കർണാടക ആർ.ടി.സി ബസ് സർവീസ് പതിവ് പോലെ നടക്കും. ഓണം…
Read Moreസംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കാനുള്ള നിർദ്ദേശമില്ലെന്ന്; മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് പെട്രോൾ ഉൾപ്പെടെയുള്ള ഇന്ധനവില കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് മുന്നിൽ ഒരു നിർദേശവും ഇല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. തമിഴ്‌നാട് സർക്കാർ അടുത്തിടെ പെട്രോളിന് വില കുറയ്ക്കാനുള്ള ഏതെങ്കിലും നിർദ്ദേശം സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ബൊമ്മൈ ഇക്കാര്യം അറിയിച്ചത്. പെട്രോൾ വില ലിറ്ററിന് 3 രൂപ കുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചതിന് ശേഷം, സംസ്ഥാനത്തെ ഇന്ധനവില കുറയ്ക്കണമെന്ന് പ്രതിപക്ഷ കോൺഗ്രസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റിംഗ് ക്യാമ്പുകളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ പണം വാങ്ങി നൽകുന്നത് സംബന്ധിച്ച റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി,…
Read Moreനമ്പർ 1 റേസ് വ്യൂ കോട്ടേജ്; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി.
ബെംഗളൂരു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 20 ദിവസങ്ങൾക്ക് ശേഷം ബസവരാജ് ബൊമ്മയ്ക്ക് ഒടുവിൽ ബെംഗളൂരുവിൽ ഔദ്യോഗിക വസതി ലഭിച്ചു. പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം റേസ് കോഴ്സ് റോഡിലെ നമ്പർ 1, റേസ് വ്യൂ കോട്ടേജ് ആണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. ഉന്നത വിദ്യാഭ്യാസം, ഐടി/ബിടി മന്ത്രി ഡോ. സി.എൻ അശ്വത് നാരായൺ ആണ് ഈ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത്. അദ്ദേഹം ക്രസന്റ് റോഡിൽ ഒരു ബംഗ്ലാവ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് അനുയോജ്യമായ താമസ സൗകര്യം ലഭിക്കുകയും അവിടേക്ക് മാറുകയും ചെയ്താൽ, റേസ് വ്യൂ കോട്ടേജ്…
Read Moreഓണമൊരു പൊൻ നിനവായ്; ബെംഗളൂരു മലയാളികളുടെ ഓണപ്പാട്ട് ജനശ്രദ്ധ നേടുന്നു
പ്രശസ്ത ഗാനരചയിതാവായ റഫീഖ് അഹമ്മദ് ആദ്യമായി എഴുതിയ ഓണപ്പാട്ട് “ഓണമൊരു പൊൻ നിനവായ് റിലീസ് ആയിരിക്കുന്നു. വിരഹവും,ആഘോഷവും ഒത്തിണങ്ങിയ വരികൾക്ക് പ്രമുഖ സംഗീതസംവിധായകൻ സച്ചിൻരാജ് ചേലോരിയാണ് സംഗീതസംവിധാനം നൽകിയത് .ബാംഗ്ലൂരിലെ “ക്രേസി ഹൗസ് “മ്യൂസിക് ലാബ് ഒരുക്കിയ പുതിയ ആൽബം സംവിധാനം ചെയ്തത് ദിലീപ് വി ടി യും ഛായാഗ്രഹണം പ്രബീഷ് പ്രേം ആണ്. യുവഗായകരിൽ ശ്രദ്ധേയനായ ഗോകുൽ ഏകനാദാണ് ഈ ഗാനം പാടിയത്. ബാംഗ്ലൂർ നഗരത്തിലും പരിസരങ്ങളിലുമയാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്. സംഗീതം ഏറെ ഇഷ്ടപ്പടുന്ന ഒരു കൂട്ടം യുവാക്കൾ ചേർന്ന് രൂപീകരിച്ചതാണ് ക്രെയ്‌സി…
Read Moreസുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചു;ഉടൻ തന്നെ കെങ്കേരി വരെ മെട്രോയിൽ സഞ്ചരിക്കാം.
ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിലെ മൈസൂരുറോഡ്- കെങ്കേരി മെട്രോപാതയ്ക്ക് മെട്രോറെയിൽ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചു. ഈ മാസം തന്നെ പാതയിലൂടെയുള്ള സർവീസ് തുടങ്ങാനാണ് ബി.എം.ആർ.സി.എൽ. തീരുമാനം. ഉദ്ഘാടന തീയതിക്കായി മുഖ്യമന്ത്രിയുടെ ഓഫീസിനെയും കേന്ദ്ര നഗരകാര്യ വകുപ്പിനെയും സമീപിക്കുമെന്ന് ബി.എം.ആർ.സി.എൽ. എം.ഡി. അഞ്ജും പർവേസ് അറിയിച്ചു. പാതയിൽ ചിലമാറ്റങ്ങളും സുരക്ഷാ കമ്മിഷണർ നിർദേശിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ മാറ്റം നടപ്പാക്കും. മൈസൂരുറോഡ് മുതൽ കെങ്കേരിവരെ 6.2 കിലോമീറ്ററാണ് പാതയുടെ നീളം. നയന്ദനഹള്ളി, രാജരാജേശ്വരി നഗർ, ജ്ഞാനഭാരതി, പട്ടണഗരെ, കെങ്കേരി ബസ് സ്റ്റേഷൻ, കെങ്കേരി എന്നിങ്ങനെ ആറു…
Read Moreവീടുകൾ കയറിയുള്ള സർവേ ഫലം കാണുന്നു;കോവിഡ് രോഗലക്ഷണങ്ങൾ ഉള്ള കൂടുതൽ പേരെ കണ്ടെത്തി
ബെംഗളൂരു: കോവിഡ് 19 രോഗം പിടിപെടുന്നതിന് സാധ്യതയുള്ള കേസുകൾ തിരിച്ചറിയുന്നതിനായി നഗരത്തിൽ നടത്തുന്ന ഡോർ ടു ഡോർ സർവേ ഫലം കാണുന്നു. ബെംഗളൂരു അർബൻ ജില്ലാ ഉദ്യോഗസ്ഥർ ഇൻഫ്ലുവൻസ പോലുള്ള അസുഖം (ഐ എൽ ഐ)അല്ലെങ്കിൽ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി അണുബാധ രോഗലക്ഷണമുള്ള 18,669 ആളുകളെ ഡോർ ടു ഡോർ സർവ്വേയിലൂടെ കണ്ടെത്തി. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ പരിധിയിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ ലഭ്യമായ ഡാറ്റ പ്രകാരമാണിത്. ഇതിൽ 1,909 പേർക്ക് ആർടി–പിസിആർ, റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾക്ക് ശേഷം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു .…
Read Moreഓണത്തിന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ബെംഗളൂരു: ഓണവുമായി ബന്ധപ്പെട്ട് നിരവധി മലയാളികളാണ് കേരളത്തിലേക്ക് നഗരത്തിൽ നിന്ന് യാത്ര ചെയ്യാൻ ഒരുങ്ങുന്നത്. യാത്രക്ക് മുൻപ് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: യാത്ര തുടങ്ങുന്നതിന് മുൻപ് കേരള സർക്കാറിൻ്റെ https://covid19jagratha.kerala.nic.in/ പോർട്ടലിൽ റെജിസ്റ്റർ ചെയ്തിരിക്കണം. 2 ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല, പരിശോധനാ കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റ് കാണിക്കണം. ഒരു ഡോസ് വാക്സിൻ എടുത്തവർക്കും വാക്സിൻ എടുക്കാത്തവർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കുട്ടികൾക്ക് ആർ.ടി.പി.സി.ആർ റിപ്പോർട്ട് ആവശ്യമില്ല എന്ന് ഉത്തരവിൽ പറയാത്തതിനാൽ…
Read More