സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചു;ഉടൻ തന്നെ കെങ്കേരി വരെ മെട്രോയിൽ സഞ്ചരിക്കാം.

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിലെ മൈസൂരുറോഡ്- കെങ്കേരി മെട്രോപാതയ്ക്ക് മെട്രോറെയിൽ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചു.

ഈ മാസം തന്നെ പാതയിലൂടെയുള്ള സർവീസ് തുടങ്ങാനാണ് ബി.എം.ആർ.സി.എൽ. തീരുമാനം.

ഉദ്ഘാടന തീയതിക്കായി മുഖ്യമന്ത്രിയുടെ ഓഫീസിനെയും കേന്ദ്ര നഗരകാര്യ വകുപ്പിനെയും സമീപിക്കുമെന്ന് ബി.എം.ആർ.സി.എൽ. എം.ഡി. അഞ്ജും പർവേസ് അറിയിച്ചു.

പാതയിൽ ചിലമാറ്റങ്ങളും സുരക്ഷാ കമ്മിഷണർ നിർദേശിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ മാറ്റം നടപ്പാക്കും.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

മൈസൂരുറോഡ് മുതൽ കെങ്കേരിവരെ 6.2 കിലോമീറ്ററാണ് പാതയുടെ നീളം.

നയന്ദനഹള്ളി, രാജരാജേശ്വരി നഗർ, ജ്ഞാനഭാരതി, പട്ടണഗരെ, കെങ്കേരി ബസ് സ്റ്റേഷൻ, കെങ്കേരി എന്നിങ്ങനെ ആറു സ്റ്റേഷനുകളാണ് ഈ പാതയിൽ കൂട്ടിച്ചേർക്കപ്പെടുന്നത്.

പാത യാഥാർത്ഥ്യമാകുന്നതോടെ പർപ്പിൾ ലൈനിൽ ബൈപ്പനഹള്ളിയിൽ നിന്ന് ഒരേ ട്രെയിനിൽ കെങ്കേരിയിലെത്താം.

സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും, നാഗസാന്ദ്രയിൽ നിന്നും ആരംഭിക്കുന്ന ഗ്രീൻ ലൈനിൽ മജസ്റ്റിക്കിൽ വച്ച് മാറിക്കയറിയും കെങ്കേരിയിൽ എത്താം.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

നമ്മ മെട്രോ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്.

1560 കോടിയാണ് പാതയുടെ ആകെ നിർമാണ ചെലവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts