കർണാടകയിൽ ഇന്ന് 1669 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1669 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1672 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.98%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1672 ആകെ ഡിസ്ചാര്‍ജ് : 2866739 ഇന്നത്തെ കേസുകള്‍ : 1669 ആകെ ആക്റ്റീവ് കേസുകള്‍ : 22703 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 36933 ആകെ പോസിറ്റീവ് കേസുകള്‍ : 2926401 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 16,856 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

മസ്തിഷ്ക മരണം സംഭവിച്ച കർഷകന്റെ അവയവങ്ങൾ ആറ് രോഗികൾക്ക് ദാനം ചെയ്തു

ബെംഗളൂരു: റോഡപകടത്തിൽ പെട്ട് ട്രോമാറ്റിക്  ബ്രെയിൻ ഇൻജുറി (ടിബിഐ) ഉണ്ടായ 43 കാരനായ കർഷകന്മസ്തിഷ്ക മരണം സംഭവിച്ചു. മരിച്ചയാളുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ബെംഗളൂരുവിലെആറ് ഗുണഭോക്താക്കൾക്ക് അവയവങ്ങൾ ദാനം ചെയ്യുവാൻ തീരുമാനിച്ചു. തലക്ക് സാരമായി പരിക്കേറ്റബിഡാഡിയിലെ കർഷകനായ നഞ്ചുണ്ടയ്യയെ ജൂലൈ 26 നാണ് ബിജിഎസ് ഗ്ലെനിഗിൾസ് ഗ്ലോബൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവുകളുടെ സ്വഭാവം മനസ്സിലാക്കാൻ ഉടൻ CT സ്കാൻ ചെയ്തു. റിപ്പോർട്ടിൽ നിന്ന്, ആശുപത്രിയിലെ ഡോക്ടർമാർ രോഗിക്ക് ഡിഫ്യുസ് ആക്സോണൽ ഇൻജുറി ഉണ്ടായതായികണ്ടെത്തി. ഇത് കൂടാതെ താൽക്കാലിക അസ്ഥി ഒടിവുകൾ, വലത്, ഇടത്…

Read More

സംസ്ഥാനത്ത് 4 നഗരസഭകളിൽ തിരഞ്ഞെടുപ്പ് ഉടൻ

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ഒരു നൂതന പരീക്ഷണത്തിന്‌ വഴിയൊരുക്കി കർണാടകയിലെ മൂന്ന് പ്രധാന നഗരസഭകളിൽ ഉടൻ തിരഞ്ഞെടുപ്പ്‌ വരുന്നു. ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, കലബുറഗി തുടങ്ങിയ നഗരസഭകളിലാണ് കർണാടക സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്. അടുത്ത മാസം മൂന്നാം തിയതിയാണ് തിരഞ്ഞെടുപ്പ്. ആറാം തിയതി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. കോവിഡ് മഹാമാരി കാരണം  ഏതാനും മാസങ്ങൾക്കു മുമ്പേ നടക്കേണ്ട തിരഞ്ഞെടുപ്പിനാണ് ഇപ്പോൾ അവസരമൊരുങ്ങിയിരിക്കുന്നത്. നഗരസഭകളിലെ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനെ നേരിട്ടുബാധിക്കുകയില്ലെങ്കിലും ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണെന്ന പ്രത്യേകത ഇത്തവണയുണ്ട്

Read More

അനധികൃതമായി നിർമ്മിച്ചിട്ടുള്ള ആരാധനാലയങ്ങൾ നീക്കം ചെയ്യുന്നതിനുള്ള വ്യക്തമായ സമയപരിധി നിശ്ചയിക്കുക; ബിബിഎംപിക്ക് ഹൈക്കോടതിയുടെ ഉത്തരവ്

ബെംഗളൂരു: നഗരത്തിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള ആരാധനാലയങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള വ്യക്തമായ സമയപരിധി നിശ്ചയിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ബി ബി എം പി ചീഫ്കമ്മീഷണറോട് ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓകയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച്, 2009 ൽ പുറപ്പെടുവിച്ചസുപ്രീം കോടതിയുടെ ഉത്തരവുകൾ നടപ്പിലാക്കാൻ ബി ബി എം പി നടത്തിയ ശ്രമങ്ങളളെ അപലപിച്ചു. 2009 സെപ്റ്റംബർ 29 ലെ പൊതു സ്ഥലങ്ങളിലെ അനധികൃതമായ ആരാധനാലയങ്ങളെ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ഒരു സുവോ മോട്ടോ ഹർജി കേൾക്കവെ ആണ്ഹൈക്കോടതി…

Read More

സംസ്ഥാനത്ത് കുട്ടികൾക്കായി 50 ശതമാനം ഐ.സി.യു. കിടക്കകൾ മാറ്റിവെക്കും; മുഖ്യമന്ത്രി

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ സർക്കാർ ആശുപത്രികളിലെ 50 ശതമാനം ഐ.സി.യു. കിടക്കകൾ കുട്ടികൾക്കായുള്ള പീഡിയാട്രിക് ഐ.സി.യു. കിടക്കകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ ‘വാത്സല്യ’ പദ്ധതി നടപ്പാക്കുകയും ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുകായും ചെയ്യും. അതോടൊപ്പം കുട്ടികളിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാവശ്യമായ പോഷകാഹാരങ്ങൾ നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു. കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ സംസ്ഥാനത്തെ മുഴുവൻ ജില്ലാ ഭരണകൂടങ്ങൾക്കും മുഖ്യമന്തി നിർദേശം നൽകി. കഴിഞ്ഞ രണ്ടു…

Read More

നഗര സുരക്ഷക്കായി പ്രത്യേക പോലീസ് സംഘം

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെയും നഗരവാസികളുടെയും സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു സിറ്റി പോലീസ് സ്പെഷ്യൽ വെപ്പൺ ആൻഡ് ടാക്റ്റിക്സ് ടീം (എസ്.ഡബ്ല്യു.എ.ടി.) രൂപവത്കരിച്ചു. എന്ത് അടിയന്തര സാഹചര്യങ്ങളും, തീവ്രവാദ-നക്‌സൽ പ്രവർത്തനങ്ങളും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും എന്നിവ കൈകാര്യംചെയ്യലും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവുമാണ് ഈ സംഘത്തിന്റെ ചുമതലകലിലുള്ളത്. അന്താരാഷ്ട്ര പരിപാടികളുടെ സുരക്ഷാ ചുമതലകൾക്കും ഇവരെ നിയോഗിക്കുമെന്ന് പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. നഗരത്തിലെ സിറ്റി ആംഡ് റിസർവ് (സി.എ.ആർ.) യൂണിറ്റിൽ നിന്നാണ് എസ്.ഡബ്ല്യു.എ.ടി. രൂപവത്കരിച്ചത്. എട്ട് റിസർവ് സബ് ഇൻസ്‌പെക്ടർമാരും (ആർ.എസ്.ഐ.) 120 പോലീസുകാരും ഉൾപ്പെടുന്നതാണ്…

Read More

ആയുധങ്ങൾ വിൽക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: നാടൻ നിർമിത തോക്കുകൾ വിൽക്കാൻ ശ്രമിച്ച നാലുപേരെ ബെംഗളൂരു സെൻട്രൽ ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ സോനു കുമാർ (32), സുനിൽ കുമാർ (32), ഇർഫാൻ (26), ആന്ധ്രപ്രദേശിലെ മദനപള്ളി സ്വദേശി മുരളി വിനോദ് (47) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് രണ്ട് തോക്കുകളും അഞ്ച് തിരകളും രണ്ട് ബൈക്കുകളും അഞ്ച് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ബിഹാറിലെ സുൽത്താൻ ഗഞ്ചിൽ നിന്നാണ് പ്രതികൾ ആയുധങ്ങൾ നഗരത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അശോക്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസൂർ റോഡ് സെമിത്തേരിക്കു…

Read More

ശശികലക്ക് പ്രത്യേക പരിഗണന; ജയിൽ എസ് പിയുടെ വീട്ടിൽ എ സി ബി റെയ്ഡ്

ബെംഗളൂരു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വിശ്വസ്തയും. എ.ഐ.എ.ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ശ്രിമതി വി.കെ. ശശികലയ്ക്ക് നഗരത്തിലെ പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേക പരിഗണനകൾ അനുവദിച്ചു എന്ന കേസിൽ ജയിൽ എസ്.പി.യുടെ വീട്ടിൽ അഴിമതിവിരുദ്ധ ബ്യൂറോ (എ.സി.ബി.) റെയ്ഡ് നടത്തി. ബെലഗാവിയിലെ ഹിൻഡൽഗ ജയിൽ എസ്.പിയായ കൃഷ്ണകുമാറിന്റെ ഔദ്യോഗിക വസതിയിലാണ് എ.സി.ബി പരിശോധന നടത്തിയത്. 2018-ൽ എ.സി.ബി. രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴത്തെ നടപടി. ആ കാലഘട്ടത്തിൽ പരപ്പന അഗ്രഹാര ജയിലിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ വീട്ടിൽ മണിക്കൂറുകളോളം പരിശോധന നടത്തിയ…

Read More

ശ്രാവണ മാസത്തിൽ നഗരത്തിലെ ക്ഷേത്രങ്ങൾക്ക്”വാരാന്ത്യപ്പൂട്ട്”

ബെംഗളൂരു : വാരാന്ത്യങ്ങളിൽ നഗരത്തിലെ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാൻ പാടില്ല എന്ന് കളക്ടർ ജെ.മഞ്ജുനാഥിൻ്റെ ഉത്തരവ്. അതേ സമയം സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ഇങ്ങനെ ഒരു നിർദ്ദേശം നിലവിലില്ല. സാഹചര്യങ്ങൾ കണക്കിലെടുത്ത് അതത് ജില്ലകൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ അധികാരികൾക്ക് എടുക്കാം എന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് ഈ നിയന്ത്രണം. അതേ സമയം നിരോധനം ഇല്ലാതെ തന്നെ കൂട്ടം കൂടാതെ ഇരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ബി.ബി.എം.പി.ചീഫ് ഗൗരവ് ഗുപ്ത പറഞ്ഞു. കന്നഡ കലണ്ടർ പ്രകാരം ഇപ്പോൾ ശ്രവണ മാസമാണ്, ഭക്തർ കൂടുതലായി…

Read More
Click Here to Follow Us