ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യാൻ നിലവിലുണ്ടായിരുന്ന ഉത്തരവ് പ്രകാരം കുറഞ്ഞത് ഏതെങ്കിലും 1 ഡോസ് വാക്‌സിൻ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണമായിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡ് കണക്കുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ആ നിയമത്തിൽ ഭേദഗതി വരുത്തി കർണാടക സർക്കാർ ഉത്തരവായി.
ഇനി മുതൽ റോഡ്, ട്രെയിൻ, വിമാനമാർഗം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ഒന്നോ രണ്ടോ ഡോസ് വാക്‌സിൻ എടുത്തവർ ആണെങ്കിൽ കൂടിയും 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കയ്യിൽ കരുതണം. കേരളത്തിൽ വർധിച്ചുവരുന്ന കോവിഡ് കണക്കുകളുടെ സാഹചര്യത്തിലാണ് ഈ തീരുമാനം.
ಕೇರಳ ಹಾಗೂ ಮಹಾರಾಷ್ಟ್ರದಿಂದ ಕರ್ನಾಟಕಕ್ಕೆ ಆಗಮಿಸುವ ಪ್ರಯಾಣಿಕರಿಗೆ ವಿಶೇಷ ಸರ್ವೇಕ್ಷಣಾ ಚಟುವಟಿಕೆಗಳು.https://t.co/3FMqLSjQ7Q
— K'taka Health Dept (@DHFWKA) July 31, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.