ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1987 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1632 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.43%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1632 ആകെ ഡിസ്ചാര്‍ജ് : 2844742 ഇന്നത്തെ കേസുകള്‍ : 1987 ആകെ ആക്റ്റീവ് കേസുകള്‍ : 23796 ഇന്ന് കോവിഡ് മരണം : 37 ആകെ കോവിഡ് മരണം : 36562 ആകെ പോസിറ്റീവ് കേസുകള്‍ : 2905124 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 31 July 2021
അതിർത്തി ചെക്ക് പോസ്റ്റുകളിൽ കനത്ത പരിശോധന; ആർ.ടി.പി.സി.ആർ നിർബന്ധം
ബെംഗളൂരു: കർണാടക സർക്കാരിന്റെ പുതിയ അറിയിപ്പ് വന്നതോടെ സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. ബെംഗളൂരു ഹൊസൂർ അതിർത്തിയിലെ അത്തിബെല്ലെ ചെക്പോസ്റ്റിലും കർണാടക പോലീസ് പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്ന് വരുന്ന എല്ലാ വണ്ടികളും പ്രീത്യേകം പരിശോധന നടത്തുന്നുണ്ട്. രണ്ടു തവണ പ്രധിരോധ കുത്തിവെപ്പ് എടുത്തവർ ആണെങ്കിൽ കൂടെയും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സർക്കാർ ഉത്തരവ് വന്നതോടുകൂടിയാണ് അതിർത്തിയിൽ പരിശോധന തുടങ്ങിയത്. ഹാജരാക്കുന്ന ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന നടത്തി തന്നെ എടുത്തതാണോ എന്ന് എസ്.ആർ.എഫ് ഐഡി ഉപയോഗിച്ച് പരിശോധിക്കാനുള്ള സംവിധാനങ്ങളും…
Read Moreകേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്ന യാത്രക്കാരെ കർശനമായി പരിശോധിക്കും; സൗത്ത് വെസ്റ്റേൺ റെയിൽവേ
ബെംഗളൂരു: നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്തു കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്ന യാത്രക്കാർ കർണാടക സർക്കാർ ഇനിപ്പറയുന്ന പരിഷ്കരിച്ച പ്രത്യേക നിരീക്ഷണ നടപടികൾ കർശനമായി പാലിക്കേണ്ടതാണ് 1. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്ന വാക്സിൻ എടുത്തവർ ഉൾപ്പടെയുള്ള എല്ലാ യാത്രക്കാരും, 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2. കർണാടകയിലേക്ക് വിമാനത്തിൽ വരുന്ന എല്ലാ യാത്രക്കാർക്കും മുകളിൽ പറഞ്ഞ വ്യവസ്ഥ നിർബന്ധമാണ്. 3. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ട്രെയിനുകളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും നെഗറ്റീവ് RT-PCR…
Read Moreനഗരത്തിൽ മലയാളിയുടെ വണ്ടിയുടെ സൈലെൻസർ മോഷ്ടിച്ചു
ബെംഗളൂരു: നഗരത്തിലെ ഹൊരമാവിൽ കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി രത്നാകരന്റെ മാരുതി ഇക്കോ കാറിന്റെ സൈലൻസറാണ് മോഷണം പോയത്. രത്നാകരൻ രാവിലെ വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ വലിയ തോതിൽ ശബ്ദമുണ്ടായതോടെ വാഹനമോക്കറെ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അരിഞ്ഞത്. തുടർന്ന് സമീപത്തെ സി.സി.ടി.വി. ക്യാമെറകൾ പരിശോധിച്ചപ്പോൾ രാത്രി രണ്ടുമണിയോടെ മോഷ്ടാക്കളെത്തുന്നത് കണ്ടെത്തി. സംഭവത്തിൽ രത്നാകരൻ സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം ഹെന്നൂർ പോലീസിൽ പരാതി നൽകുകയും, ഇതേ പ്രദേശത്തു നിന്ന് ഇതേ ദിവസം രണ്ടിലധികം കാറുകളുടെ സൈലസറുകൾ മോഷണം പോയതായും പോലീസ് അറിയിച്ചു
Read Moreകേരളത്തിൽ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 16,865 പേര് രോഗമുക്തി നേടി
തിരുവനന്തപുരം∙ കേരളത്തിൽ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്.,…
Read Moreയെദിയൂരപ്പയുടെ രാജിയിൽ മണംനൊന്ത് ആത്മഹത്യ ചെയ്തയാളുടെ കുടുംബത്തെ യെദിയൂരപ്പ സന്ദർശിച്ചു
ബെംഗളൂരു: യെദിയൂരപ്പയുടെ രാജിയിൽ മനംനൊന്ത് ആത്മഹത്യാ ചെയ്ത പാർട്ടി പ്രവർത്തകന്റെ കുടുംബത്തെ ബി.എസ്.യെദ്യൂരപ്പ അവരുടെ വീട്ടിൽ എത്തി സന്ദർശിച്ചു. ആത്മഹത്യ ചെയ്ത ഗുണ്ടൽ പേട്ടിലെ ബൊമ്മരപുര സ്വദേശി രാജപ്പയുടെ (35) വീട്ടിലെത്തിയ യെദിയൂരപ്പ രാജപ്പയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും നൽകി. ഇനിയും ഒരു അഞ്ചു ലക്ഷം രൂപ കൂടി രാജപ്പയുഡി കുടുംബത്തിന് ബാങ്ക് അക്കൗണ്ട് വഴി നൽകുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഈ നൽകിയ പൈസയിൽ നിന്ന് ലഭിക്കുന്ന ബാങ്ക് പലിശ വഴി ഈ കുടുംബത്തിന് ജീവിക്കാൻ വേണ്ട വരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read Moreഈജിപുര മേൽപ്പാലം; ബി.ബി.എം.പിക്ക് ഹൈക്കോടതി നോട്ടീസ്
ബെംഗളൂരു: നഗരത്തിലെ ഈജിപുരയിൽ നിന്ന് കേന്ദ്രീയ സദനിലേക്ക് സർക്കാർ പണിയുന്ന മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ ഒരു സമയപരിധി നിശ്ചയിക്കണമെന്നും അത് ഉടൻ രേഖ മൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടു കർണാടക ഹൈക്കോടതി ബി.ബി.എം.പി. ക്ക് നോട്ടീസ് നൽകി. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് എൻ.എസ്. സഞ്ജയ് ഗൗഡ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ബി.ബി.എം.പിക്ക് നോട്ടീസ് നൽകിയത്. മേൽപ്പാല നിർമാണം വൈകുന്നതിനെതിരേ കോറമംഗല സ്വദേശിയായ ആദി നാരായൺ ഷെട്ടി നൽകിയ പ്രേത്യേക പൊതുതാല്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ അടിയന്തരമായ ഇടപെടൽ. നിർമാണം പൂർത്തിയാക്കാൻ ഇനിയും…
Read Moreനിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക; കേരളത്തിൽ നിന്ന് വരാൻ വാക്സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യാൻ നിലവിലുണ്ടായിരുന്ന ഉത്തരവ് പ്രകാരം കുറഞ്ഞത് ഏതെങ്കിലും 1 ഡോസ് വാക്സിൻ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണമായിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡ് കണക്കുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ആ നിയമത്തിൽ ഭേദഗതി വരുത്തി കർണാടക സർക്കാർ ഉത്തരവായി. ഇനി മുതൽ റോഡ്, ട്രെയിൻ, വിമാനമാർഗം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ഒന്നോ രണ്ടോ ഡോസ് വാക്സിൻ എടുത്തവർ ആണെങ്കിൽ കൂടിയും 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കയ്യിൽ കരുതണം.…
Read Moreഓല ക്യാബുകൾ താൽക്കാലികമായി പിടിച്ചെടുക്കുന്നു
ബെംഗളൂരു: കാബ് അഗ്രഗേറ്റർ ഓല ജൂണിൽ കാലഹരണപ്പെട്ട ലൈസൻസ് പുതുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പരാതിപ്പെട്ട ആർടിഒ ഉദ്യോഗസ്ഥർ നൂറുകണക്കിന് ക്യാബ് ഡ്രൈവർമാരുടെ വാഹനങ്ങൾ താൽക്കാലികമായി പിടിച്ചെടുക്കുകയും 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ (ആർടിഒ) ഉദ്യോഗസ്ഥർ ഓല പ്ലാറ്റ്ഫോമിൽ ഓടുന്ന ടാക്സികൾ വളയുകയും പിഴ ചുമത്തുകയും ചെയ്യുന്നു. ലൈസൻസില്ലാതെ എന്തിനാണ് പ്രവർത്തിക്കുന്നതെന്ന് വിശദീകരിക്കാൻ ചിലർ ഓലയുടെ ഓഫീസ് സന്ദർശിച്ചു ഓല നടത്തുന്ന എഎൻഐ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അഗ്രഗേറ്റർ ലൈസൻസ് ജൂൺ അവസാനത്തോടെ അവസാനിച്ചതായി അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ…
Read Moreഗോദ്രേജിന്റെ ആഡംബര ഗൃഹ സമുച്ചയം ഉടൻ പൊളിക്കാൻ എൻജിടി ഉത്തരവ്: പാരിസ്ഥിതിക അനുമതി റദ്ദാക്കി.
ബെംഗളൂരുവിലെ ഗോദ്റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡും വണ്ടർ പ്രോജക്റ്റ്സ് ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് കസവനഹള്ളിയിൽ നിർമ്മിക്കുന്ന ആഡംബര ഗൃഹ സമുച്ചയ ത്തിന് അനുവദിച്ച പാരിസ്ഥിതിക അനുമതി (ഇസി), ബെംഗളൂരുവിലെ ദേശീയ ഹരിത ട്രൈബ്യൂണൽ വെള്ളിയാഴ്ച റദ്ദാക്കി. കെട്ടിടസമുച്ചയം ഉടൻ പൊളിക്കാൻ നിർദ്ദേശിച്ചു. അർബൻ ജില്ലയിലെ വർത്തൂർ ഹോബ്ലിയിലെ കസവനഹള്ളി ഗ്രാമത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഗോദ്റെജ് ആഡംബര ഗൃഹ സമുച്ചയത്തിനെതിരെ ബെംഗളൂരു സ്വദേശി എച്ച്പി രാജണ്ണ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. പദ്ധതിയുടെ നിർമ്മാതാവായ ഗോദ്രേജിന് ഗ്രീൻ പാനൽ 31 കോടി രൂപ പിഴ ചുമത്തി. ഈ തുക…
Read More