കർണാടക സർക്കാർ രാത്രി കർഫ്യൂ പിൻവലിച്ചു

ബെംഗളൂരു : കർണാടക സർക്കാർ രാത്രി കർഫ്യൂ പിൻവലിച്ചു, ജനുവരി 31 മുതൽ ഇത് പ്രാബല്യത്തിൽ വരും. കൂടാതെ സിനിമാ ഹാളുകൾ ഒഴികെയുള്ള ഹോട്ടലുകളിലും ബാറുകളിലും പബ്ബുകളിലും 50% ഒക്യുപെൻസി നിയമവും പിൻവലിച്ചു.

അതേപോലെ, ബെംഗളൂരുവിലെ എല്ലാ സ്‌കൂളുകളിലും തിങ്കളാഴ്ച മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കും. ജിമ്മുകൾ 50% ശേഷിയിൽ തുടരും. ബാറുകൾക്കും ഹോട്ടലുകൾക്കും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. സർക്കാർ ഓഫീസുകൾ 100% ശേഷിയോടെ പ്രവർത്തിക്കും. ക്ഷേത്രങ്ങളിൽ പ്രാർത്ഥനകൾ നടത്താനും അനുമതിയുണ്ട്. പ്രതിഷേധം, കുത്തിയിരിപ്പ് സമരം, മതസഭകൾ, രാഷ്ട്രീയ പരിപാടികൾ എന്നിവ നിരോധിച്ചിരിക്കുന്നു കർണാടക മന്ത്രി ബിസി നാഗേഷ് പറഞ്ഞു

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജനുവരി 29 ശനിയാഴ്ച വിദഗ്ധ സമിതിയുമായി നടത്തിയ യോഗത്തിൽ കർണാടകയിലെ കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts