ബെംഗളൂരു: ഫീസ് അടയ്ക്കാത്തതിനാൽ എസ്എസ്എൽസി (പത്താം ക്ലാസ്) പരീക്ഷയിൽ പങ്കെടുക്കാൻ ഒരു വിദ്യാർത്ഥിയെയും അനുവദിക്കാതിരിക്കില്ലെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഹാൾ ടിക്കറ്റ് നൽകുമെന്നും വിദ്യാഭാസ വകുപ്പ് ഉറപ്പാക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു.
എസ്എസ്എൽസി പരീക്ഷാ എഴുതുന്ന വിദ്യാർത്ഥികൾക്ക് യാതൊരു പ്രയാസവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർമാർ (ബിഇഒ) ഉചിതമായ നടപടി സ്വീകരിക്കും. ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഒരു വിദ്യാർത്ഥിക്കു പോലും പരീക്ഷയിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കരുതെന്ന് മേൽനോട്ടം വഹിക്കുന്ന കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡ് (കെ.എസ്.ഇ.ഇ.ബി) പൊതു നിർദ്ദേശ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
എല്ലാ ഹാൾ ടിക്കറ്റുകളും ജൂൺ 29 ന് കെ.എസ്.ഇ.ഇ.ബി പോർട്ടലിലേക്ക് അപ്ലോഡ് ചെയ്തതായി വ്യക്തമാക്കുന്ന ഒരു സർക്കുലർ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡിപിഐ) കമ്മീഷണർ വി. അൻബുകുമാർ ജൂൺ 29 ന് തന്നെ നൽകിയിട്ടുണ്ട്.
ജൂലൈ 19, 22 തീയതികളിൽ നടക്കാനിരിക്കുന്ന പരീക്ഷയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ഇതിനോടകം പൂർത്തിയായി. പരീക്ഷകൾ സുഗമമായി നടത്തുന്നതിന് സ്വീകരിച്ച നടപടികൾ ജില്ലാ ഭരണ, വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്തുകളുടെ ചീഫ് എക്സിക്യൂട്ടീവ് മാരും അവലോകനം ചെയ്യുന്നു. കോവിഡ് -19 പാൻഡെമിക് സാഹചര്യത്തെ തുടർന്ന് പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ കർശനമായി പാലിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.