വിവരസാങ്കേതിക വിദ്യാ മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ…!

ബെംഗളൂരു: മഹാമാരി വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിൽ ആയിരുന്നുവെങ്കിലും വിവര സാങ്കേതിക വിദ്യാ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഒട്ടേറെ വിഭാഗങ്ങളിലേക്ക് നിയമനങ്ങൾ ഊർജിതമാക്കി.

ഏപ്രിൽ -ജൂൺ മാസങ്ങളിലായി ഇരുപതിനായിരത്തോളം എൻജിനീയറിങ് ബിരുദധാരികളെ നിയമിച്ച ശേഷം അടുത്ത സാമ്പത്തിക വർഷത്തിൽ നാൽപതിനായിരത്തോളം എൻജിനീയറിങ് ബിരുദധാരികളെ നിയമനത്തിനായി പരിഗണിക്കുമെന്ന് ടിസിഎസ് അറിയിച്ചു.

കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങൾ വിവരസാങ്കേതിക മേഖലയിൽ തളർച്ച വരുത്തിയെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണെന്ന് നൗക്കരി ജോബ് സ്പീക്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലും വ്യക്തമാക്കുന്നു.

മഹാമാരി പ്രതിസന്ധി കമ്പനിയിലെ തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും കഴിഞ്ഞ വർഷം നടത്തിയ നാഷണൽ ക്വാളിഫയർ ടെസ്റ്റിൽ മൂന്നു ലക്ഷത്തി അറുപതിനായിരം പേർ ഓൺലൈനായി പങ്കെടുത്തുവെന്നും ടിസിഎസ് അധികൃതർ പറഞ്ഞു.

മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ രാജ്യത്തെ വിവര സാങ്കേതിക മേഖല 15 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2019 -20 സാമ്പത്തിക ഈ വർഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ അപേക്ഷകരുടെയും ജോലിയിൽ പ്രവേശിച്ച വരുടെയും അനുപാതത്തിൽ 50 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരു, ഹൈദരാബാദ്,  പൂനെ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള കമ്പനികളിൽ ഏറെയും മഹാമാരി കാലഘട്ടത്തിൽ പോലും സാമ്പത്തികമായി വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us