ബെംഗളൂരു: നഗരത്തിന് പുറത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് ഉള്ള റോഡ് നാലുവരിപ്പാതയാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടരുന്നു.
ആരോഗ്യ മന്ത്രി കൂടിയായ ഡോ: സുധാകർ പദ്ധതിക്ക് അനുമതി തേടിയിട്ടുണ്ട്.
ദേവനഹള്ളിയിൽ നിന്ന് നന്ദി ഹിൽസിലേക്ക് ഇപ്പോൾ നിലവിലുള്ളത് 2 വരിപ്പാതയാണ്.
വാരാന്ത്യങ്ങളിൽ നന്ദി ഹിൽസിലേക്കുള്ള യാത്രികരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് സാധാരണമാണ്.
റോഡുകളുടെ മോശം അവസ്ഥയും യാത്രാപ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചിക്കബലാപുരയിലൂടെ കടന്നുപോകുന്ന റോഡുകളുടെ വികസനത്തിന് ദേശീയപാതാ അതോറിറ്റിയുടെ അനുമതി തേടിയതായും ഡൽഹി സന്ദർശിച്ച സ്ഥലത്തെ എം എൽ എ കൂടിയായ മന്ത്രി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Called on Union Minister Shri @PiyushGoyal ji in Delhi today and discussed about developing Chikkaballapur as an industrial hub to decongest Bengaluru.
Also requested to consider extension of Bengaluru Suburban Rail and Metro connectivity to Chikkaballapur.@CMofKarnataka pic.twitter.com/zSkpGaXF2X
— Dr Sudhakar K (Modi ka Parivar) (@DrSudhakar_) July 6, 2021