കർഷകരുടെ മക്കൾക്ക് 50% സീറ്റ് സംവരണം.

ബെംഗളൂരു : സംസ്ഥാനത്തെ കാ സർവ്വകലാശാലകളിലെ കോഴ്സുകൾക്ക് കർഷകരുടെ മക്കൾക്കുള്ള സംവരണം 40%ൽ നിന്നും 50% മാക്കി ഉയർത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യെദിയൂരപ്പയുടെ നേതൃത്വത്തിൽ നടന്ന മന്ത്രി സഭാ യോഗമാണ് കർഷക അനുകൂലമായ ഈ തീരുമാനം എടുത്തത്. സാധാരണക്കാരായ കർഷകരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഈ തീരുമാനം ഉപകാരപ്രദമാകും എന്ന് കൃഷിമന്ത്രി ബി.സി.പാട്ടീൽ പറഞ്ഞു.

Read More

പ്രതിരോധങ്ങളെ മറികടക്കുന്ന ഡെൽറ്റ പ്ലസ് വകഭേദം സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിക്കുന്നു.

ബെംഗളൂരു : കോവിഡിൻ്റെ പുതിയ വകഭേദങ്ങൾ സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിക്കുന്നു. നിലവിലെ കോവിഡ് കുത്തിവെപ്പുകളേയും ആൻ്റിബോഡികളുടേയും വീര്യം കുറക്കാൻ കഴിവുള്ള ഡെൽറ്റ പ്ലസ് ആണ് അതിൽ ഭീകരൻ. സംസ്ഥാനത്ത് ഇത്തരം 2 കേസുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദം എ വൈ 1 ആണ്, എന്നാൽ സംസ്ഥാനത്ത് എ വൈ – 2 ആണ് കണ്ടെത്തിയത്. കോവിഡ് ബാധിതരിൽ 5 ശതമാനം പേരുടെ സാംപിളുകൾ ആണ് ജനിതകമാറ്റ പരിശോധനക്ക് വിധേയമാക്കുന്നത്. പരിശോധന വിപുലീകരിക്കാൻ സംസ്ഥാനത്ത് ഇത്തരം 6 ലാബുകൾ കൂടി…

Read More

ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3979 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 9768 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.46 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 9768 ആകെ ഡിസ്ചാര്‍ജ് : 2678473 ഇന്നത്തെ കേസുകള്‍ : 3979 ആകെ ആക്റ്റീവ് കേസുകള്‍ : 110523 ഇന്ന് കോവിഡ് മരണം : 138 ആകെ കോവിഡ് മരണം : 34425 ആകെ പോസിറ്റീവ് കേസുകള്‍ : 2823444 ഇന്നത്തെ…

Read More

കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച അച്ഛനും രണ്ടാനമ്മയും അയൽക്കാരുടെ പരാതിയെ തുടർന്ന് അറസ്റ്റിലായി.

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ജെപി നഗർ കെഎസ്ആർടിസി ലേയൗട്ട് താമസക്കാരായ 45 കാരനും രണ്ടാം ഭാര്യയും ആണ് ജെപി നഗർ പോലീസിന്റെ പിടിയിലായത്. ആറും നാലും മൂന്നും വയസ്സുള്ള കുട്ടികൾ മൂന്നുപേരും വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ ദേഹത്ത് നിരവധി മുറിവുകളും പൊള്ളലേറ്റതുൾപ്പെടെയുള്ള പീഡനങ്ങളുടെ പാടുകളും ഉണ്ട്. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ അസഹ്യമായ വേദനയോടെ കുട്ടികളുടെ നിലവിളി കേട്ടാണ് അയൽക്കാർ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോഴും കുട്ടികളെ നേരെയുള്ള ദേഹോപദ്രവം തുടരുകയായിരുന്നു എന്നും മുറിയിലാകെ രക്തം വീണിരുന്നു എന്നും ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടികളുടെ അമ്മ…

Read More

നഗര ജനസംഖ്യയുടെ പകുതി കടന്ന് വാക്സിനേഷൻ.

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ 78 ലക്ഷത്തോളം വരുന്ന ആകെ ജനസംഖ്യയിൽ 50 ലക്ഷത്തോളം പേർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യമന്ത്രി ഡോ: സുധാകർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ബെംഗളൂരു സൗത്ത്, നോർത്ത്, ഈസ്റ്റ്, യലഹങ്ക, ആനേക്കൽ എന്നീ അഞ്ചു താലൂക്കുകൾ ഉൾപ്പെടുന്നതാണ് ബെംഗളൂരു നഗരപരിധി. കണക്കുകൾ പ്രകാരം കോടക്, കോളാർ, രാമനഗര, ഉടുപ്പി എന്നീ താലൂക്കുകളും പ്രതിരോധ മരുന്നുകൾ സ്വീകരിച്ചതിൽ മുൻപന്തിയിലാണ്. ബുധനാഴ്ച വൈകീട്ട് എട്ടുമണിയോടെ പുറത്തുവന്ന കണക്കുകൾ പ്രകാരം കർണാടകയിൽ 3,68,360 ബുധനാഴ്ച മാത്രം കുത്തിവെപ്പ് സ്വീകരിച്ചു. How are districts performing…

Read More

സ്വകാര്യ സ്കൂൾ ഫീസ് തീരുമാനിക്കാൻ ഉന്നതാധികാര സമിതി ?

ബെംഗളൂരു : വലിയ പ്രശ്നമായി തുടരുന്ന സ്വകാര്യ സ്കൂളുകളുടെ ഫീസ് നിശ്ചയിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ ഹൈക്കോടതിയുടെ അനുമതി തേടി സർക്കാർ. ഈ അധ്യായന വർഷം 70% മാത്രം ട്യൂഷൻ ഫീ വാങ്ങിയാൽ മതിയെന്ന് ജനുവരിയിൽ സർക്കാർ ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് സ്കൂൾ മാനേജുമെൻറുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ ഒരു  ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ അനുമതി നൽകണമെന്നാണ് ഈ ഹർജ്ജി പരിഗണിക്കുന്ന ബെഞ്ചിനോട് സർക്കാർ ആവശ്യപ്പെട്ടത്. ഇസ്ലാമിക് അക്കാദമിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ പ്രത്യേക സമിതിയെ…

Read More

ഇലക്ട്രോണിക് സിറ്റി, അത്തിബെലെ ടോൾ പ്ലാസകളിൽ നിരക്ക് വർദ്ധിപ്പിച്ചു.

ബെംഗളൂരു : അത്തിബെലെ, ഇലക്ട്രോണിക് സിറ്റി മേൽപ്പാലം എന്നിവിടങ്ങളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂലൈ 1 മുതൽ നിലവിൽ വരുമെന്ന് റോഡുകളുടെ നിയന്ത്രണമുള്ള ബാംഗ്ലൂർ എലിവേറ്റഡ് ട്രോൾവേ ലിമിറ്റഡ് അറിയിച്ചു. പുതിയ നിരക്ക് അടുത്ത വർഷം ജൂൺ 30 വരെ തുടരും. ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ ഇരുചക്രവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 20 രൂപയും ഇരുവശങ്ങളിലേക്കുമാണെങ്കിൽ 30 രൂപയുമാണ് പുതുക്കിയ നിരക്ക്.പ്രതാമാസ പാസ് 625 രൂപ. കാർ,ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 50 രൂപയും ഇരു വശങ്ങളിലേക്ക് 80 രൂപയുമാണ്. പ്രതിമാസ…

Read More

എസ്.എസ്.എൽ.സി.പരീക്ഷ; നടപടിക്രമങ്ങൾ പുറത്ത്;കോവിഡ് രോഗബാധിതർക്കും പരീക്ഷ എഴുതാൻ അവസരം.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം മൂലം അനിശ്ചിതത്വത്തിലായി എസ്.എസ്.എൽ.സി പരീക്ഷ ജൂലൈ രണ്ടാം വാരത്തിൽ നടത്തുമെന്ന് സർക്കാർ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഇന്നലെ പുറത്ത് വന്നു.മുൻപ് ജൂൺ 21 മുതൽ ജൂലൈ 5 വരെ നടത്താനിരുന്ന പപരീക്ഷയാണ് മാറ്റിയത്. 8.7 ലക്ഷം വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷ ഒബ്ജക്റ്റീവ് രീതിയിൽ 2 ദിവസത്തേക്കായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന വിദ്യർത്ഥികൾക്ക് കോവിഡ് കെയർ സെൻ്ററുകൾ കേന്ദ്രീകരിച്ച് പരീക്ഷ നടത്തും, അവിടെ എത്താൻ ആംബുലൻസ് സർവ്വീസ് ഒരുക്കും, പ്രാദേശിക ആരോഗ്യ…

Read More
Click Here to Follow Us