കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച അച്ഛനും രണ്ടാനമ്മയും അയൽക്കാരുടെ പരാതിയെ തുടർന്ന് അറസ്റ്റിലായി.

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ജെപി നഗർ കെഎസ്ആർടിസി ലേയൗട്ട് താമസക്കാരായ 45 കാരനും രണ്ടാം ഭാര്യയും ആണ് ജെപി നഗർ പോലീസിന്റെ പിടിയിലായത്.

ആറും നാലും മൂന്നും വയസ്സുള്ള കുട്ടികൾ മൂന്നുപേരും വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടികളുടെ ദേഹത്ത് നിരവധി മുറിവുകളും പൊള്ളലേറ്റതുൾപ്പെടെയുള്ള പീഡനങ്ങളുടെ പാടുകളും ഉണ്ട്.

കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ അസഹ്യമായ വേദനയോടെ കുട്ടികളുടെ നിലവിളി കേട്ടാണ് അയൽക്കാർ പോലീസിനെ വിവരം അറിയിച്ചത്.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

പോലീസ് എത്തിയപ്പോഴും കുട്ടികളെ നേരെയുള്ള ദേഹോപദ്രവം തുടരുകയായിരുന്നു എന്നും മുറിയിലാകെ രക്തം വീണിരുന്നു എന്നും ദൃക്സാക്ഷികൾ പറഞ്ഞു.

കുട്ടികളുടെ അമ്മ ഏതാനും മാസങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. തുടർന്ന് പ്രതിയോടൊപ്പം താമസം തുടങ്ങിയ സ്ത്രീ എല്ലാ ദിവസവും അയാൾ വീട്ടിലെത്തുമ്പോൾതന്നെ കുട്ടികളെ കുറിച്ച് അനാവശ്യം പറഞ്ഞു കൊടുത്തു കുട്ടികളെ ക്രൂരമായി പീഡിപ്പിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

കുട്ടികളുടെ തുടർന്നുള്ള സംരക്ഷണ ചുമതല കൾക്കായി ശിശുക്ഷേമ വിഭാഗത്തിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts