ബെംഗളൂരു: ബംഗളൂരു നഗര, ഗ്രാമ ജില്ലകളിലെയും ചിക്കബലാപുരയിലേയും തടാകങ്ങളിലേക്കും വെള്ളം പമ്പ് ചെയ്ത് കാർഷിക ആവശ്യങ്ങൾക്ക് ഇയോഗിക്കുന്ന ഹെബ്ബാൾ-നാഗവാര വാലി പദ്ധതിക്കായി 6000ൽ അധികം മരങ്ങൾ മുറിക്കാൻ അനുമതി തേടി ചെറുകിട ജലസേചന വകുപ്പ്. പദ്ധതിയുടെ ഭാഗമായി യെലഹങ്കക്ക് അടുത്തുള്ള സിങ്കനായകന ഹള്ളി തടാകം നവീകരിക്കുന്നതിനും മറ്റുമായി 6316 മരങ്ങൾ മുറിക്കേണ്ടി വരുമെന്ന് വനം വകുപ്പിൻ്റെ വിജ്ഞാപനത്തിൽ പറയുന്നു. എതിർപ്പ് ഉള്ളവർക്ക് അറിയിക്കാൻ 24 വരെ സമയം നൽകിയിട്ടുണ്ട്. പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്തുണ്ട്.
Read MoreDay: 18 June 2021
ബെംഗളൂരു-മൈസൂരു മെമു സർവ്വീസുകൾ പുനരാരംഭിക്കുന്നു.
ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെ തുടർന്ന് നിർത്തിവച്ചിരുന്ന ബെംഗളൂരു- മൈസൂരു മെമു സർവീസ് പുനരാരംഭിക്കുന്നു എന്ന് സൗത്ത് വെസ്റ്റ് റെയിൽവേ (എസ് ഡബ്ലിയു ആർ) അറിയിക്കുന്നു. തൊഴിലാളികൾ ജോലിക്ക് എത്താൻ തുടങ്ങിയതും ബസ് സർവീസുകൾ പുനരാരംഭിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ വലിയൊരു ആശ്വാസമായിരിക്കുകയാണ് മെമു സർവീസുകൾ. ബെംഗളൂരു- മൈസൂരു, ബെംഗളൂരു- ബംഗാർപേട്ട, ബാനസവാടി -ബെംഗളൂരു എന്നിവയാണ് ഇപ്പോൾ സർവീസുകൾ നടത്തുന്നത്. ഇതിനുപുറമേ മുൻപ് ഉണ്ടായിരുന്ന എഴുപതോളം സംസ്ഥാനാന്തര സ്പെഷ്യൽ ട്രെയിനുകളും ഉടൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ അശോക് കുമാർ വർമ്മ അറിയിച്ചു
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 5783 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.15290 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 4.05 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 15290 ആകെ ഡിസ്ചാര്‍ജ് : 2625447 ഇന്നത്തെ കേസുകള്‍ : 5783 ആകെ ആക്റ്റീവ് കേസുകള്‍ : 137050 ഇന്ന് കോവിഡ് മരണം : 168 ആകെ കോവിഡ് മരണം : 33602 ആകെ പോസിറ്റീവ് കേസുകള്‍ : 2796121 ഇന്നത്തെ പരിശോധനകൾ…
Read Moreസൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന കോവിഡ് ആശുപത്രി തുറക്കുന്നു
ബെംഗളൂരു: നഗരത്തിൽ സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന 100 കിടക്കകളുള്ള താത്‌കാലിക ആശുപത്രിയുടെ നിർമാണം പൂർത്തിയായി. യെലഹങ്കയിലാണ് കോവിഡ് മൂന്നാംതരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കോവിഡ് ആശുപത്രി പണിതത്. ബോയിങ്ങ് ഡിഫൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെൽകോ ഫൗണ്ടേഷൻ, കെ.പി.സി.എൽ., നഗരത്തിലെ സന്നദ്ധ സംഘടനയായ ഡോക്‌ടേഴ്‌സ് ഫോർ യു എന്നിവയാണ് ആശുപത്രി നിർമിച്ചത്. ആവശ്യത്തിനനുസരിച്ച് ഇളക്കിമാറ്റാൻ കഴിയുന്ന പ്രത്യേക ബോർഡ് ഉപയോഗിച്ച് 21 ദിവസം കൊണ്ടാണ് ആശുപത്രിയുടെ നിർമാണം പൂർത്തിയായത്. ആശുപത്രിയിലെ വലിയൊരു ശതമാനം ഉപകരണങ്ങളും ലൈറ്റുകളും സൗരോർജ്ജമുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആവശ്യമെങ്കിൽ ആശുപത്രി പൊളിച്ചുമാറ്റി മറ്റിടങ്ങളിൽ സ്ഥാപിക്കാനുള്ള…
Read Moreബെംഗളൂരു മലയാളികളുടെ നാട്ടിലേക്കുള്ള യാത്രാ ബുദ്ധിമുട്ടുകൾ അവസാനിക്കുന്നില്ല
ബെംഗളൂരു: കേരളത്തിലേക്കുള്ള രണ്ടുതീവണ്ടി സർവീസുകൾ കഴിഞ്ഞദിവസം പുനരാരംഭിച്ചപ്പോൾ നഗരത്തിലെ അനേകം മലയാളികൾ ആശ്രയിച്ചിരുന്ന യശ്വന്ത്പുര-കണ്ണൂർ എക്സ്‌പ്രസ് പുനരാരംഭിക്കുന്നതിൽ ഇതുവരെ തീരുമാനം ആയില്ല. യശ്വന്ത്പുരയിൽനിന്ന് സേലം, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, വടകര വഴി കണ്ണൂരിലെത്തുന്ന തീവണ്ടിയാണിത്. ഏപ്രിൽ അവസാനം ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽവന്ന സമയത്താണ് ഈ തീവണ്ടി ഓട്ടം നിർത്തിയത്. കോവിഡിനുമുമ്പ് നിറയെ യാത്രക്കാരുമായാണ് ഇത് സർവീസ് നടത്തിവന്നത്. നഗരത്തിൽ നിന്ന് കേരളത്തിന്റെ വടക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാരാണ് കൂടുതലും ബുദ്ധിമുട്ട് നേരിടുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലേക്ക് പോകേണ്ടവരുടെ കാത്തിരിപ്പ് വീണ്ടും നീളുന്നു. കോവിഡ്…
Read Moreനഗരത്തിലും ഇന്ധനവില കുതിച്ചുയരുന്നു; നൂറിന്റെ നിറവിൽ പെട്രോൾ
ബെംഗളൂരു: കോവിഡ് ദുരിതങ്ങള്‍ക്കിടയിലും ഇന്ധന വില തുടര്‍ച്ചയായി വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. ഇപ്പോൾ നഗരത്തിലും നൂറിന്റെ നിറവിൽ പെട്രോൾ വില, തൊണ്ണൂറ് കഴിഞ്ഞ് ഡീസലും. നഗരത്തിലെ ഇന്നത്തെ പെട്രോൾ വില 100.17 ആണ്, ഡീസലിന് 92.97 രൂപയും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ ഇത് അഞ്ചാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. മാർച്ച് 2020ൽ 71.91 ആയിരുന്ന പെട്രോൾ വിലയാണ് ഒരു വർഷം കഴിഞ്ഞപ്പോൾ 28.79 വർദ്ധിച്ച് ഇപ്പോൾ നൂറ് കഴിഞ്ഞിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം മാർച്ച് 2020ന് ഡീസൽ വില 64.41 ആയിരുന്നിടത്ത് ഇപ്പോൾ വില…
Read Moreസ്വകാര്യ ആശുപത്രികൾ സ്റ്റാർ ഹോട്ടലുകളിൽ തുടങ്ങിയ കോവിഡ് കെയർ സെന്ററുകൾ അടച്ചുപൂട്ടുന്നു..
ബെംഗളൂരു: 2021 മാർച്ചിൽ തുടങ്ങിയ കോവിഡിന്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ആശുപത്രി സംവിധാനങ്ങളുടെ കുറവായിരുന്നു. മെയ് മാസത്തോടുകൂടി അടിയന്തര വൈദ്യസഹായ ത്തിന്റെ ആവശ്യകതയുള്ള രോഗികളുടെ എണ്ണം 4 ലക്ഷത്തിന് മുകളിൽ എത്തിയപ്പോൾ കർണാടക സർക്കാർ ഹോട്ടൽ ശൃംഖലകൾ ആശുപത്രി സംവിധാനങ്ങൾ ആക്കിമാറ്റാൻ സ്വകാര്യ ആശുപത്രികളോട് നിർദ്ദേശിക്കുകയായിരുന്നു. ഇതുപ്രകാരം സ്വകാര്യ ആശുപത്രികളുടെ നേതൃത്വത്തിൽ സ്റ്റാർ ഹോട്ടലുകളിൽ ആശുപത്രി സൗകര്യം ഒരുക്കിയിരുന്നത് രോഗികളുടെ എണ്ണത്തിലെ ഗണ്യമായ കുറവിനെ തുടർന്ന് നിർത്തലാക്കുകയാണ് എന്ന് സ്വകാര്യ ആശുപത്രി വക്താക്കൾ അറിയിച്ചു. 1300 ഓളം കിടക്കകൾ…
Read Moreലഹരിക്കേസിൽ തന്നെ കുടുക്കിയത്!
ബെംഗളൂരു : ലഹരിയിടപാടു കേസുമായി ബന്ധപ്പെട്ട് തന്നെ മന:പൂർവം കുടുക്കിയതാണെന്ന് പ്രശസ്ത കന്നഡ നടി രാഗിണി ദ്വിവേദി. സ്ത്രീ ആയതു കൊണ്ടാണ് ഇത്തരം നടപടി, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന സ്ത്രീകളെ ഈ കേസിൽ മാത്രമല്ല മറ്റ് സമാനമായ സന്ദർഭങ്ങളിൽ കുടുക്കാൻ എളുപ്പമാണെന്ന് അവർ കൂട്ടിച്ചേർത്തു. വിജയ പുരയിൽ കോവിഡ് കുത്തിവെപ്പ് ക്യാമ്പിൽ പങ്കെടുക്കവേ ആണ് അവർ ഇങ്ങനെ പ്രതികരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആദ്യം രാഗിണിയും പിന്നീട് മറ്റൊരു നടിയായ സഞ്ജന ഗൽറാണിയും അറസ്റ്റിലാകുന്നത്.
Read Moreമാളുകളും ഹോട്ടലുകളും ഷോപ്പിംഗ് കോപ്ലക്സുകളും തുറക്കണം;നിർദ്ദേശവുമായി സാങ്കേതിക ഉപദേശക സമിതി.
ബെംഗളൂരു : രണ്ടാം കോവിഡ് തരംഗത്തെ തുടർന്നുള്ള ലോക്ക്ഡൗണിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനിരിക്കുന്ന ജൂൺ 21 മുതൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കണമെന്ന നിർദ്ദേശവുമായി സാങ്കേതിക ഉപദേശക സമിതി. ഇരുന്നു കഴിക്കാൻ സൗകര്യത്തോടെ റസ്റ്റോറൻറുകളും മാളുകളും കല്യാണ മണ്ഡപങ്ങളും ബാർബർ ഷോപ്പുകളും ഷോപ്പിംഗ് കോംപ്ലക്സുകളും നിയന്ത്രിതമായി തുറക്കാൻ അനുവദിക്കണം. സിനിമാ തീയേറ്ററുകൾ, ക്ലബ് ഹൗസുകൾ, യോഗാ കേന്ദ്രങ്ങൾ, ജിമ്മുകൾ, ആരാധനാലയങ്ങൾ എന്നിവ തുറക്കുന്ന കാര്യം മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നും സമിതി നിർദ്ദേശിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ൽ താഴെയുള്ള ജില്ലകൾക്ക്…
Read Moreകോവിഡ് രണ്ടാം തരംഗത്തിൽ 40 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
ബെംഗളൂരു: 2020 -ൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ തുടർന്ന്ഏകദേശം ഒമ്പത് മാസത്തോളം നീണ്ടുനിന്ന അടച്ചിടൽ ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ തുടങ്ങിയ 2021, രണ്ടാം തരംഗത്തിൽ പാടെ തകർന്നടിഞ്ഞു എന്ന് കർണാടക ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സ് അഭിപ്രായപ്പെട്ടു. രണ്ടാം തരംഗത്തിൽ മാത്രം 75,000 കോടിയുടെ നഷ്ടമാണ് വ്യവസായമേഖല രേഖപ്പെടുത്തുന്നത്. മാത്രവുമല്ല മഹാമാരിയുടെ ആദ്യ വ്യാപനത്തെ തുടർന്ന് അവശേഷിച്ചിരുന്ന തൊഴിലാളി വിഭാഗത്തിലെ പകുതിയോളം പേർക്ക് രണ്ടാംതരംഗതോടുകൂടി ജോലി നഷ്ടപ്പെടുകയും ചെയ്തു എന്ന് എഫ് കെ സി സി ഐ പ്രസിഡണ്ട്…
Read More