ബെംഗളൂരു : കോവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ 19 ജില്ലകളിൽ അൺലോക്ക് പ്രഖ്യാപിച്ചു. നിലവിൽ ലോക്ക് ഡൗൺ നിലനിൽക്കുന്ന ജൂൺ 14 മുതലാണ് പുതിയ മാറ്റം. 15% ൽ കൂടുതൽ കോവിഡ് പോസിറ്റി നിരക്ക് ഉള്ള 11 ജില്ലകളിൽ ലോക്ക് ഡൗൺ മുൻപ് ഉള്ളത് പോലെ തന്നെ തുടരും എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. ബെംഗളൂരു ഗ്രാമാന്തര ജില്ല(റൂറൽ) മൈസൂരു ദാവനഗരെ മണ്ഡ്യ ശിവമൊഗ്ഗ ഹാസൻ ചിക്കമഗളൂരു ചാമരാജ് നഗർ കൊടുഗു ബെലഗാവി ദക്ഷിണ കന്നഡ ജില്ലകളിലാണ് ലോക്ക് ഡൗൺ തുടരുക. ബെംഗളൂരു…
Read MoreDay: 10 June 2021
കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 11042 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.15721 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 06.58 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 15721 ആകെ ഡിസ്ചാര്‍ജ് : 2496132 ഇന്നത്തെ കേസുകള്‍ : 11042 ആകെ ആക്റ്റീവ് കേസുകള്‍ : 210652 ഇന്ന് കോവിഡ് മരണം : 194 ആകെ കോവിഡ് മരണം : 32485 ആകെ പോസിറ്റീവ് കേസുകള്‍ : 2739290 ഇന്നത്തെ പരിശോധനകൾ…
Read Moreസേവനങ്ങൾ പുനരാരംഭിക്കാൻ തയ്യാറെടുത്ത് ബി.എം.ടി.സി.
ബെംഗളൂരു. പൊതുജനങ്ങൾക്കായി സേവനങ്ങൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടയിൽ ബി എം ടി സി, രണ്ട് ആഴ്ചയിൽ അധികം അവധിയിലിരുന്ന ഡ്രൈവർമാരോടും കണ്ടക്ടർമാരോടും നെഗറ്റീവ് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യത്തെ ഡോസ് വാക്സിൻ നേടാനും സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനും ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നാം തരംഗത്തെ മുന്നിൽ കണ്ട് ജീവനക്കാരെയും ആയിരക്കണക്കിന് യാത്രക്കാരെയും സുരക്ഷിതമായി നിലനിർത്തുകയെന്ന വെല്ലുവിളി നേരിടാൻ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തയ്യാറെടുപ്പുകൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. സർക്കാറിന്റെ അനുമതി ലഭിച്ചാൽ ജൂൺ 14 ന് ശേഷം ബി എം ടി സി പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.…
Read Moreനഗരത്തിലെ അകെ പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിട്ടും ചില സോണുകളിൽ ഇപ്പോഴും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലോ?
ബെംഗളൂരു: ഘട്ടം ഘട്ടമായി അൺലോക്ക് നടപടികൾ സ്വീകരിക്കാൻ വേണ്ട അഞ്ച് ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലേക്ക് (ടിപിആർ) ബെംഗളൂരു നഗര ജില്ല ഔദ്യോഗികമായി എത്തിയിട്ടുണ്ട് എങ്കിലും നഗരത്തിലെ ചില സോണുകളിൽ ഇപ്പോഴും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബോമ്മനഹള്ളി, മഹാദേവപുര, ആർ ആർ നഗർ, ഈസ്റ്റ് എന്നീ നാല് സോണുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനമോ അതിൽ കൂടുതലോ ആണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) കോവിഡ് വാർ റൂമിൽ നിന്ന് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ മറ്റ് സോണുകളിലെ കുറഞ്ഞ പോസിറ്റിവിറ്റി നിരക്കുകളുമായി ഇതിനെ താരതമ്യപ്പെടുത്തുമ്പോൾ…
Read Moreപോലീസുകാരെ വെട്ടിക്കൊല്ലുമെന്ന് വാളും കയ്യിലേന്തി ഭീഷണി; കുപ്രസിദ്ധ ഗുണ്ടയെ സാഹസികമായി കീഴടക്കി
ബെംഗളൂരു: ബംഗാരപേട്ടിലെ ഒളിത്താവളത്തില്‍ നിന്ന് കൊലപാതകം ഉള്‍പ്പെടെ 35 കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂര്‍ പൊലീസിന്റെ പിടിയിലായതായി റിപ്പോര്‍ട്ട്. ഇയാൾ പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യില്‍ പിടിച്ച് സന്ദേശം പ്രചരിപ്പിച്ചിരുന്നു. ഒളിത്താവളത്തില്‍ നിന്ന് സാഹസികമായി ഇയാളെ പിടികൂടിയത് കേരള പൊലീസിലെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഓപ്പറേഷന്‍ കോളാറിന്റെ ഭാഗമായി നാലു ദിവസം മുന്‍പാണ് ഹരീഷിനെ പിടികൂടാന്‍ പ്രത്യേക സംഘം സംസ്ഥാനത്ത് എത്തിയത്. മഫ്തിയില്‍ എത്തിയാണ് പോലീസ് സംഘം പ്രതിയെ കീഴ്‌പ്പെടുത്തിയത്. മുടിയും താടിയും വടിച്ച്…
Read Moreസാധാരണക്കാരെ ഷോക്കടിപ്പിച്ച് വൈദ്യുത ചാർജ്ജ് വർദ്ധന.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ പെട്ട് ബുദ്ധിമുട്ടുന്ന സാധാരണ ജനത്തിന് ഷോക്കായി സംസ്ഥാനത്ത് വൈദ്യുത ചാർജ്ജ് വർദ്ധന. വൈദ്യുതി വിതരണക്കമ്പനിയുടെ ശുപാർശ റെഗുലേറ്ററി കമ്മിഷൻ അംഗീകരിക്കുകയായിരുന്നു. ഇതു പ്രകാരം യൂണിറ്റിന് 30 പൈസ കൂടും, ആകെ 3.84% വർദ്ധനയാകും നിലവിൽ വരുന്നത്. ഏപ്രിൽ 1 മുതലുള്ള വർദ്ധനവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും, എന്നാൽ ഈ തുക ഒക്ടോബർ ,നവംബർ മാസങ്ങളിൽ മാത്രമേ ഈടാക്കാവൂ എന്നും ഈ തുകക്ക് പലിശ ഈടാക്കരുത് എന്നും നിർദ്ദേശം ഉണ്ട്. കഴിഞ്ഞ നവംബറിൽ യൂണിറ്റിന് 40 പൈസ വർദ്ധിപ്പിച്ചിരുന്നു,1.35 രൂപയുടെ…
Read Moreവാക്സിനെടുക്കാൻ നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ചാമരാജനഗർ നിവാസികൾ
ബെംഗളൂരു: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ആരോഗ്യപ്രവർത്തകർ നിർബന്ധിച്ചാൽ ആത്മഹത്യചെയ്യുമെന്ന് ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലുള്ള ശിവപുരയിലെ ആളുകൾ. വാക്സിൻ നൽകാൻ ഗ്രാമത്തിലെത്തിയ ആശാപ്രവർത്തകരോടാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച കോവിഡ് കർമസമിതിയുടെ യോഗം ജില്ലാചുമതലയുള്ള മന്ത്രി എസ്. സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ശിവപുര ഗ്രാമപ്പഞ്ചായത്തിൽ നടന്നിരുന്നു. ഈ യോഗത്തിലാണ് ഗ്രാമവാസികളുടെ ഭീഷണിയെക്കുറിച്ച് ആശാപ്രവർത്തകർ മന്ത്രിയെ അറിയിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റോ അംഗങ്ങളോ ആളുകളെ ബോധവത്കരിക്കാൻ താത്പര്യം കാണിക്കുന്നില്ലെന്നും ആശാപ്രവർത്തകർ പറഞ്ഞു. വീടുകളിലെത്തി വാക്സിൻ നൽകുന്ന യജ്ഞപ്രകാരം ഒരുവീട്ടിലെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരനെ അരിവാളുമായി ആക്രമിക്കാൻ ശ്രമിച്ച…
Read Moreമോഷ്ടിച്ച 90 ലക്ഷം രൂപയുമായി കടക്കാൻ ശ്രമിച്ച യുവാക്കളെ ചെക്പോസ്റ്റിൽ പിടികൂടി
ബെംഗളൂരു: നഗരത്തിലെ എം.എച്ച്. ആർ. ലേഔട്ടിലെ ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച 90 ലക്ഷം രൂപയുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികൾ ചെക്പോസ്റ്റിൽ പിടിയിൽ. പീനിയയിലെ ഫാക്ടറിയിലെ തൊഴിലാളികളായ ശുഭാങ്കർ ( 21), സഞ്ജു സാഹു (26) എന്നിവരാണ് പിടിയിലായത്. മോഷണത്തിന് ശേഷം ടാക്സിവിളിച്ച് സ്വദേശത്തേക്ക് തിരിച്ച ഇവർ ആന്ധ്രാപ്രദേശ് അതിർത്തിയിലെ ചെക്‌പോസ്റ്റിൽ വെച്ചാണ് പിടിയിലായത്. ആന്ധ്രാപ്രദേശ് പോലീസ് വാഹനം പരിശോധിച്ചതോടെ ഇവരുടെ ബാഗിൽ പണം കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്യലിൽ പണം മോഷ്ടിച്ചതാണെന്ന് ഇവർ സമ്മതിച്ചു. ഇതോടെ രണ്ടുപേരെയും ബാഗൽകുണ്ഡെ പോലീസിന് കൈമാറുകയും ചെയ്തു. എം.എച്ച്.ആർ. ലേഔട്ടിലെ…
Read Moreലോക്‌ഡൗണിനിടെ രാത്രിയിൽ ആംബുലൻസിൽ നഗരം ചുറ്റാനിറങ്ങിയവർ കുടുങ്ങി
ബെംഗളൂരു: നഗരത്തിൽ ലോക്‌ഡൗണിനിടെ രാത്രിയിൽ ആംബുലൻസിൽ കറങ്ങാനിറങ്ങിയവർ കുടുങ്ങി. ഡ്രൈവറുൾപ്പടെ നാലാളുടെ പേരിൽ പോലീസ് കേസെടുത്തു. രാത്രിയിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാരാണ് ആംബുലൻസിൽ കറങ്ങാനിറങ്ങിയവരെ പിടികൂടിയത്. വൈറ്റ്ഫീൽഡിലെ സ്വകാര്യ കെട്ടിടനിർമാണ കമ്പനിയിലെ ജീവനക്കാരാണ് ജോലി കഴിഞ്ഞശേഷം കമ്പനിയിലെതന്നെ ആംബുലൻസിൽ നഗരം ചുറ്റാനിറങ്ങിയത്. അശോക് പരമേശ്വർ (33), ആശിഷ് കുമാർ (26), നിർമൽ കുമാർ (53), അർജുൻ അലേക (50) എന്നിരുടെപേരിലാണ് ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്തത്. പോലീസ് ആംബുലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
Read Moreപകുതി ഡോസ് മാത്രം നൽകി ബാക്കി കരിഞ്ചന്തയിൽ വിറ്റ ഡോക്ടർ പിടിയിൽ.
ബെംഗളൂരു: പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട വാക്സിൻ അനധികൃതമായി വിറ്റകേസിൽ നഗരത്തിൽ അറസ്റ്റിലായ ഡോക്ടർ അനധികൃതമായി വാക്സിൻ വിൽക്കുവാൻ വേണ്ടി നിർദ്ദേശിച്ചഡോസിന്റെ പകുതി മാത്രമാണ് സൗജന്യ സ്വീകർത്താക്കൾക്ക് നൽകിയത്. അന്നപൂർണേശ്വരി നഗർ പോലീസ് പരിധിയിൽ താമസിക്കുന്ന ഡോ. പുഷ്പിത ബസവേശ്വരനഗറിനടുത്തുള്ളമഞ്ജുനാഥ് നഗർ പ്രൈമറി ഹെൽത്ത് കെയർ സെന്ററിലെ ഡോക്ടർ ആണ് . പി എച്ച് സിയിൽ നിന്ന് സൗജന്യവാക്സിൻ കുപ്പികൾ എടുത്ത് സഹായി പ്രേമയുടെ വീട്ടിൽ വെച്ച് രോഗികൾക്ക് 400 രൂപയ്ക്ക് കുത്തിവച്ചതിന്പോലീസ് ഇവരെയും ഇവരുടെ സഹായി പ്രേമയെയും അറസ്റ്റ് ചെയ്തത്. 400 പേർക്ക്…
Read More