ബെംഗളൂരു: നവജാത ശിശുവിനെ ബി ബി എം പി ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയതിന്റെ പിന്നിലെ രഹസ്യം, പ്രസ്തുത കേസിൽ ഉൾപ്പെട്ട ഡോക്ടറെ അറസ്റ്റുചെയ്തതോടെ ബെംഗളൂരു പോലീസ് കണ്ടെത്തി.
ഡോ. രശ്മി ശശികുമാറിനെ ബംഗളൂരു സൗത്ത് പോലീസ് അറസ്റ്റുചെയ്തതിനെത്തുടർന്ന് ഒരു വർഷം പഴക്കമുള്ള കേസിൽ വഴിത്തിരിവുണ്ടായിരിക്കുകയാണ്. അടുത്തിടെ വരെ ബന്നർഗട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ.
ചാമരാജ്‌പേട്ടിലെ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രസവ ആശുപത്രിയിൽ നിന്ന് ഡോ. രശ്മി ശശികുമാർ ഒരു ശിശുവിനെ തട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു. കുഞ്ഞുങ്ങൾ ഉണ്ടാകാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കായി ഉപദേശം തേടിയ നോർത്ത് കർണാടകയിൽ നിന്നുള്ള ദമ്പതികൾക്കാണ് ഡോക്ടർ കുഞ്ഞിനെ വിറ്റത്.
ഡോ. രശ്മി ദമ്പതികളിൽ നിന്ന് 14.5 ലക്ഷം രൂപ വാങ്ങുകയും 2020 മെയ് മാസത്തിൽ സറോഗസി വഴി ഒരു കുഞ്ഞിനെ ദമ്പതികൾക്ക് നൽകാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
“പ്രാഥമിക അന്വേഷണപ്രകാരം കഴിഞ്ഞ മെയ് മാസത്തിലാണ് ബി ബി എം പി ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഈ കുഞ്ഞ് അമ്മ ഹുസ്ന ബാനുവിന്റെയും ഭർത്താവ് നവീദിന്റെയുമാണ്. അവർ പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. ഈ കേസ് അന്വേഷിക്കാൻ ഞങ്ങൾ 20 ഉദ്യോഗസ്ഥരുമായി ഒരു ടീം രൂപീകരിച്ചിരുന്നു. ” എന്ന് സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ ഹരീഷ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.