ബെംഗളൂരു: മാതാപിതാക്കളെ അതിദാരുണമായി കൊലപ്പെടുത്തിയ 14 കാരനായ മകന്‍ അറസ്റ്റില്‍. യദഗിരി സ്വദേശികളായ ഹനുമന്താര(41), ഹൊന്നമ്മ (34) എന്നിവരാണ് മരിച്ചത്. നഗരത്തിലെ പീനിയക്കടുത്തുള്ള കരിയോബനഹള്ളിയിൽ ന്യൂമറോളജി വകുപ്പ് ജില്ല ഓഫിസിലെ ജീവനക്കാരാണ് മരിച്ച ദമ്ബതികൾ. വ്യാഴാഴ്‌ചയാണ് ദമ്ബതികളെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകമാണെന്ന് തെളിഞ്ഞതിനാൽ തുടർന്നുള്ള ചോദ്യം ചെയ്യലിൽ മകനാണ് കൊലപാതകം ചെയ്തതെന്ന് തെളിഞ്ഞത്. പഠനത്തില്‍ ശ്രദ്ധിക്കാതെ ചുറ്റിനടക്കുന്നതില്‍ പിതാവ് മകനെ ശകാരിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഫിസിനോട് ചേര്‍ന്ന ഒരു ഷെഡ്ഡില്‍ താമസിച്ചിരുന്ന കുടുംബം…
Read MoreMonth: May 2021
കുളിമുറിയിൽ തെന്നി വീണ സാലുമരാഡ തിമ്മക്കക്ക് ആശുപത്രിയിൽ കിടക്ക ലഭിച്ചില്ല;ചികിൽസ വീട്ടിൽ.
ബെംഗളൂരു: കുളിമുറിയിൽവീണ് പരിക്കേറ്റ പരിസ്ഥിതി പ്രവർത്തക മരങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന സാലുമരഡ തിമ്മക്കയ്ക്ക് ആശുപത്രിയിൽ കിടക്ക ലഭിക്കാത്തതിനാൽ ചികിത്സ വീട്ടിൽ. 100 വയസിൽ അധികം പ്രായമുള്ള സാരുമരഡ തിമ്മക്കയെ കുളിമുറിയിൽ തെന്നിവീണതിനെത്തുടർന്ന് ഹാസനിലെ മണി ആശുപത്രിയിലെത്തിച്ചതിന് പ്രാഥമികചികിത്സ നൽകി. പിന്നീട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് വീട്ടിൽ ചികിത്സിച്ചാൽ മതിയെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. കിടക്കകളിൽ കോവിഡ് രോഗികളേ കൊണ്ട് നിറഞ്ഞതാണ് കാരണം. നിലവിൽ ഹാസൻ ബേലൂരിലുള്ള വളർത്തുമകൻ ഉമേഷിന്റെ വീട്ടിലാണ് സാമുലമരഡ തിമ്മക്ക കഴിക്കുന്നത്. ദിവസവും ഡോക്ടർ ഫോണിൽ വിളിച്ച്…
Read Moreതമിഴ്‌നാട്ടിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗൻ; അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും
ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാടും. അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍.മെയ് 10 മുതല്‍ മെയ് 24 വരെയായിരിക്കും ലോക്ഡൗണ്‍. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിക്ക് തുടങ്ങുന്ന ലോക്ഡൗണ്‍ മെയ് 24ന് നാല് മണി വരെ നീളും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍…
Read Moreകേരളത്തിൽ നിന്ന് വരുന്ന വിമാനയാത്രക്കാർക്ക് ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല.
ബെംഗളൂരു :കേരളം, പഞ്ചാബ്, മഹാരാഷട്ര, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നഗരത്തിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് എന്ന ഏതാനും മാസം മുൻപ് പുറത്തിറക്കിയ കർണാടക സർക്കാറിൻ്റെ ഉത്തരവിൽ മാറ്റം. ഈ സ്ഥലങ്ങളിൽ നിന്ന് വിമാനമാർഗ്ഗം എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതില്ല, കർണാടകയിലെ വിമാനത്താവളങ്ങളിൽ പരിശോധനയും ഉണ്ടാവില്ല. അതേ സമയം കോവിഡിന് സ്ഥാനമായ ലക്ഷണങ്ങളുമായി യാത്ര ചെയ്യുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കയ്യിൽ കരുതണമെന്ന് ഉത്തരവിൽ പറയുന്നു.
Read Moreഎക്സ്റേ, സി.ടി.സ്കാൻ നിരക്കുകൾ ഏകീകരിച്ചു കൊണ്ട് സർക്കാർ ഉത്തരവ്.
ബെംഗളൂരു: സംസ്ഥാനത്ത് എക്സ്റേ, സി.ടി.സ്കാൻ എന്നിവക്ക് ഓരോ ആശുപത്രികളും ലാബുകളും വ്യത്യസ്ഥ നിരക്കുകളും അധിക നിരക്കുകളും ഈടാക്കുന്ന സാഹചര്യത്തിൽ നിരക്കുകൾ ക്രമീകരിച്ചു കൊണ്ട് സർക്കാർ ഉത്തരവ്. ഡിജിറ്റർ ചെസ്റ്റ് എക്സ്റേ, സാധാരണ എക്സ്റേ എന്നിവക്ക് എല്ലാ ചെലവുകളും ചേർത്ത് 250 രൂപയേ ഈടാക്കാൻ പാടുള്ളൂ. സി.ടി.സ്കാൻ എല്ലാ ചെലവുകളും ഉൾപ്പെടെ 1500 രൂപ മാത്രം. ഉത്തരവ് അനുസരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്നും കർണാടക സർക്കാർ പുറത്ത് വിട്ട ഉത്തരവിൽ പറയുന്നു.
Read Moreഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ ദിവസം; കർണാടകയിൽ ഇന്ന് 592 കോവിഡ് മരണം;നഗര ജില്ലയിൽ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 9 ലക്ഷം കടന്നു;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…..
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 48781 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.28623 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 30.69%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 28623 ആകെ ഡിസ്ചാര്‍ജ് : 1284420 ഇന്നത്തെ കേസുകള്‍ : 48781 ആകെ ആക്റ്റീവ് കേസുകള്‍ : 536641 ഇന്ന് കോവിഡ് മരണം : 592 ആകെ കോവിഡ് മരണം : 17804 ആകെ പോസിറ്റീവ് കേസുകള്‍ : 1838885 ഇന്നത്തെ പരിശോധനകൾ :…
Read More10 മുതൽ 24 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ…
ബെംഗളൂരു: ഈ മാസം 10 മുതൽ 24 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മെയ് 10ന് രാവിലെ 6 മുതൽ 24 ന് രാവിലെ 6 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യാത്രകൾ അത്യാവശ്യങ്ങൾക്ക് മാത്രം. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, മെട്രോ, ടാക്സികൾ, ഓട്ടോ എന്നിവക്ക് സർവ്വീസ് നടത്താൻ അനുമതി ഇല്ല. ടാക്സികൾ ഓട്ടോകൾ എന്നിവക്ക് ടിക്കറ്റ് കാണിച്ച് കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്കും ബസ് സറ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാം. പലചരക്ക് കടകൾക്ക് രാവിലെ…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64%;കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read Moreഅധോലോക കുറ്റവാളി ചോട്ടാ രാജൻ മരിച്ചു എന്ന വാർത്ത വ്യാജം.
ഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്ന റിപ്പോർട്ട് വ്യാജമാണെന്ന് ദേശീയ വാർത്താ ഏജൻസി. കൊവിഡ് ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ വാർത്ത പുറത്തു വന്നത്. ഛോട്ടാ രാജൻ മരിച്ചതായി എയിംസ് ആശുപത്രി അധികൃതർ സിബിഐ യെ അറിയിച്ചതായാണ് വിവരം എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഛോട്ടാ രാജൻ ചികിത്സയിൽ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 26നാണ് തിഹാർ ജയിലിൽ നിന്ന് ഛോട്ടാ രാജനെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക്…
Read Moreകേരളത്തിൽ ലോക്ക്ഡൗണ്‍ തുടങ്ങാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അതിര്‍ത്തികളില്‍ വൻ തിരക്ക്
ബെംഗളൂരു: കേരളത്തിൽ ലോക്ക് ഡൗണ്‍ നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ളവരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത് എന്ന് റിപ്പോർട്ട്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി പോലീസ് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. നാളെ മുതല്‍ കേരളത്തിലേക്ക് കടത്തിവിടില്ലെന്ന മുന്നറിയിപ്പും പോലീസ് യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പായി ഇന്ന് തന്നെ നാട്ടിലേക്കെത്താനുള്ള ശ്രമത്തിലാണ് ആളുകള്‍. കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് അതിര്‍ത്തിയില്‍ നിന്നും ആളുകളെ കടത്തിവിടുന്നത്. പാസുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് കേരളത്തിലേക്ക്…
Read More