ബെംഗളൂരു : കോവിഡ് ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന ഓട്ടോ-ടാക്സി ഡൈവർമാർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 3000 രൂപക്ക് ഇതുവരെ ലഭിച്ചത് 1.27 ലക്ഷം ഓൺലൈൻ അപേക്ഷകൾ.
ഇതിൽ ഓട്ടോ (72256), മോട്ടോർ കാബ് (48196), മാക്സി കാബ്(7361) എന്നിവ ഉൾപ്പെടുന്നു.
സേവസിന്ധു വഴി ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ 1.10 ലക്ഷം അപേക്ഷകൾക്ക് അനുമതിയായി, 4629 അപേക്ഷകരുടെ പേമെൻ്റ് പ്രൊസസ് ചെയ്ത് കഴിഞ്ഞു.
ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ബെംഗളൂരു അർബൻ (56701) ജില്ലയിൽ നിന്നാണ് മൈസൂരു (8404), ദക്ഷിണ കന്നഡ (6848), തുമക്കുരു (6819), മണ്ഡ്യ (4740), ഉഡുപ്പി (3014), ജില്ലകളിൽ നിന്നും അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ 7 ലക്ഷം പേർക്ക് 5000 രൂപ വീതമാണ് പ്രഖ്യാപിച്ചിരുന്നത്, അതിൽ 2.1 ആളുകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചത്.
ഈ വർഷം 3 ലക്ഷം പേർക്കാണ് സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചത്.
അതേ സമയം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ലഭിക്കുന്ന 3000 രൂപ വളരെ കുറവാണെന്നും ഉയർത്തണമെന്നാണ് യുണിയനുകളുടെ ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.