ബെംഗളൂരു: നഗരത്തിൽ കോവിഡ് പരിശോധനയ്ക്ക് തയ്യാറാകാത്ത യുവാവിന് ബി.ബി.എം.പി. ജീവനക്കാരുടെ ക്രൂര മർദ്ദനം. ചിക്പേട്ട് ധർമരായ സ്വാമി ടെംപിൾ വാർഡിലെ നഗരത്പേട്ടിലാണ് സംഭവം.
യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#WATCH | In a viral video, a man was seen being assaulted by a BBMP booth level officer after he mistook a queue for #COVID19 testing to be that for vaccination. He was allegedly assaulted when he refused to undergo test. FIR registered under multiple sections of IPC. pic.twitter.com/v3ZybEYFLT
— ANI (@ANI) May 24, 2021
നീല ഷർട്ടിട്ട യുവാവിനെ രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് മർദിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരാൾ യുവാവിന്റെ കൈയിൽ പിടിക്കുകയും മറ്റൊരാൾ കഴുത്തിനും മുഖത്തിനും അടിക്കുന്നത് കാണാം. എതിർക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്തുവീഴുന്നുണ്ട്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് രണ്ട് ജീവനക്കാർ മർദിക്കുന്നവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചതുമില്ല. ഉദ്യോഗസ്ഥർ ആളുകളെ കോവിഡ് പരിശോധനയ്ക്ക് നിർബന്ധിക്കുന്നതിന്റെ കൂടുതൽ വീഡിയോകളും പുറത്തുവരുന്നുണ്ട്.
സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി ബി.ബി.എ.പി. കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.മർദിച്ചവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും കോവിഡ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർക്ക് ജനങ്ങളെ നിർബന്ധിക്കാൻ അനുവാദമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.