ബെംഗളൂരു: ലോക്ഡൗൺ നീട്ടിയത് മൂലം കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലും ഡല്ഹിയിലുമൊക്കെ കോവിഡ് കേസുകൾ കുറയ്ക്കാൻ സാധിച്ചെന്നും അതിനാൽ സംസ്ഥാനത്തും വ്യാപനം കുറയണമെങ്കിൽ മെയ് 24വരെ ഇപ്പോഴുള്ള പതിനാല് ദിവസത്തെ ലോക്ഡൗൺ നീട്ടണമെന്നും റെവന്യൂ മന്ത്രി ആർ. അശോക മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ലോക്ഡൗൺ കാലാവധി അവസാനിക്കാനാകുമ്പോൾ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച കർഫ്യൂവും ഇപ്പോഴത്തെ ലോക്ഡൗണും കാരണം ബെംഗളൂരുവിൽ കോവിഡ് വ്യാപനം കുറഞ്ഞുവന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏപ്രിൽ 27-നായിരുന്നു കോവിഡിന്റെ രണ്ടാംതരംഗത്തിൽ രോഗവ്യാപനം കുതിച്ചുയർന്നതിനെത്തുടർന്ന് കർഫ്യൂ ഏർപ്പെടുത്തിയത്. ഇതുകൊണ്ട് ഫലം കാണാതെവന്നതിനെത്തുടർന്നാണ് മേയ് പത്ത് മുതൽ 14 ദിവസം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.
നഗരത്തിൽ ലോക്ഡൗൺ പ്രഖ്യപിക്കുന്നതിന് മുൻപ് ദിനംപ്രതിയുള്ള കോവിഡ് കേസുകൾ 25000 ആയിരുന്നത് ലോക്ക്ഡൗണിന് ശേഷം 16000 ആയി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർനടപടികൾ ആലോചിക്കാൻ ലോക്ഡൗൺ അവസാനിക്കുന്നതിന് മൂന്നു ദിവസം മുമ്പ് മുഖ്യമന്ത്രി യോഗം വിളിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട കണക്കുകൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.