മജെസ്റ്റിക്കിൽനിന്ന് എയർപോർട്ടിലെക്ക് ഇനി 4 ബസ്സുകൾ മാത്രം

ബെംഗളൂരു: നഗരത്തിലെ മറ്റു ബസ് ടെർമിനലുകളിൽനിന്ന് എയർപോർട്ടിലെക്കുള്ള
എല്ലാ സർവീസും റദ്ദാക്കിയതിന് പിന്നാലെ മജെസ്റ്റിക്കിൽനിനുള്ള എ.സി. ബസ് സർവീസ്സുകൾ ബി.എം.ടി.സി. വെട്ടിക്കുറച്ചു.

മജെസ്റ്റിക് ബസ് ടെർമിനലിൽനിന്ന് ദിവസേന ഇനി എയർപോർട്ടിലെക്ക് 4 ബസ്സുകൾ മാത്രമായിരിക്കും ഓടുന്നത്. ലോക്ഡൗണിൽ യാത്രക്കാർ കുറഞ്ഞതോടെയാണ് ഈ തീരുമാനം.

കഴിഞ്ഞദിവസംവരെ മജെസ്റ്റിക്കിൽനിന്ന് ആറു ബസുകൾ ദിവസേന 22 ട്രിപ്പുകൾ നടത്തിയിരുന്നുവെന്നും എന്നാൽ, ഇപ്പോൾ നാലു ബസുകൾ 15 ട്രിപ്പുകൾ മാത്രമാണ്‌ സർവീസ് നടത്തുന്നതെന്നും ബി.എം.ടി.സി. അധികൃതർ അറിയിച്ചു. ഒരോ ബസിലും സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പരമാവധി 22 യാത്രക്കാരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.

  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!

ലോക്ഡൗണിൽ വിമാന യാത്രകൾക്ക് തടസ്സമില്ലാത്തതിനാൽ നഗരത്തിലെ വിവിധയിടങ്ങളിൽനിന്ന് ബസ്സ് സർവീസുകൾ ഉണ്ടായിരുന്നു. എന്നാൽ ഒരോ ട്രിപ്പിലും അഞ്ചോ ആറോ യാത്രക്കാരെ മാത്രമാണ് ലഭിക്കാറുള്ളതെന്നും ഇതേത്തുടർന്നാണ് ട്രിപ്പ് കുറച്ചതെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു
[masterslider id="10"]

Related posts