ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ രണ്ടാം വർഷ പ്രീ–യൂണിവേഴ്സിറ്റി (II പി.യു) ബോർഡ് പരീക്ഷ മാറ്റിവയ്ക്കാൻ കർണാടക സർക്കാർ ചൊവ്വാഴ്ച തീരുമാനിച്ചു.
പുതിയ തീയതികൾ വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്കുമാർ അറിയിച്ചു. ‘നിരാശപ്പെടാതെ‘ വിദ്യാർത്ഥികൾ അവരുടെ തയ്യാറെടുപ്പുകൾ തുടരണം എന്നും അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
അതോടൊപ്പം ഒന്നാം വർഷ പ്രീ–യൂണിവേഴ്സിറ്റി ( I പി യു) വിദ്യാർത്ഥികളെ ഉയർന്ന ക്ലാസിലേക്ക് ഉയർത്താനും തീരുമാനമായിട്ടുണ്ട്. “പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ (അവർക്കായി) ഒരു ബ്രിഡ്ജ് കോഴ്സ് ആസൂത്രണംചെയ്യും,” എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.