ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 26962 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.8697 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 15.19 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 8697 ആകെ ഡിസ്ചാര്‍ജ് : 1046554 ഇന്നത്തെ കേസുകള്‍ : 26962 ആകെ ആക്റ്റീവ് കേസുകള്‍ : 214311 ഇന്ന് കോവിഡ് മരണം : 190 ആകെ കോവിഡ് മരണം : 14075 ആകെ പോസിറ്റീവ് കേസുകള്‍ : 1274959 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 23 April 2021
വാരാന്ത്യ കർഫ്യൂ;എയർപോർട്ടിലേക്ക് ബി.എം.ടി.സി 48 ബസ് സർവീസുകൾ നടത്തും
ബെംഗളൂരു: നഗരത്തിൽ വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച രാവിലെ 9 വരെ അടുത്ത രണ്ടാഴ്ചത്തേക്ക് പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബെംഗളൂരു നഗരത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരെ കർഫ്യൂ വലക്കാതിരിക്കുവാനായി ശനിയാഴ്ചയും ഞായറാഴ്ചയും വിമാനത്താവളത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന വായു വജ്രയുടെ (എ / സിവോൾവോ ബസുകൾ) 48 സർവീസുകൾ നടത്തുമെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി) അറിയിച്ചു. അനുവദനീയമായ വ്യവസായങ്ങളിലും സർക്കാർ ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ച്, വാരാന്ത്യ കർഫ്യൂവിൽ 500 സാധാരണ സർവീസുകളും ഉണ്ടായിരിക്കും എന്ന് ബി എം…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78%;കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്.…
Read Moreനമ്മ മെട്രോ സർവീസുകൾ നിർത്തുന്നു.
ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ 2021 മെയ് 4 വരെ വാരാന്ത്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ശനി, ഞായർ ദിവസങ്ങളിൽ ട്രെയിനുകൾ ഓടിക്കില്ലെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ (ഏപ്രിൽ 26 മുതൽ മെയ് 4 വരെ) രാവിലെ 7 മണിക്ക് ട്രെയിനുകൾ പതിവുപോലെ പ്രവർത്തിക്കുന്നതാണ്. എന്നിരുന്നാലും, ടെർമിനൽ സ്റ്റേഷനുകളായ നാഗസന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മൈസുരു റോഡ്, ബയപ്പനഹള്ളി സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവീസുകൾ രാത്രി 7.30 ന് ആയിരിക്കും…
Read Moreഒരു കോടി കോവി ഷീൽഡ് വാക്സിൻ വാങ്ങാൻ കർണാടക.
ബെംഗളൂരു : കർണാടക സർക്കാർ ഒരു കോടി ഡോസ് കോവിഷീൽഡ് വാക്സിൻ വിലയ്ക്കുവാങ്ങുന്നു. 400 കോടി രൂപ ചെലവിലാണിത്. ഇതിന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യാഴാഴ്ച അനുമതി നൽകി. 18 മുതൽ 44 വരെ പ്രായമുള്ളവർക്ക് കുത്തിവെക്കാൻ വേണ്ടിയാണ് വാക്സിൻ വാങ്ങുന്നത്. സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസ് കോവിഷീൽൽഡിന് ഈടാക്കുന്ന വില 400 രൂപയായി കഴിഞ്ഞദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണ് 400 കോടി രൂപ അനുവദിച്ചത്. Karnataka will procure 1 Crore doses of COVID-19 vaccine as we begin…
Read Moreബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ മാറ്റിവച്ചു.
ബെംഗളൂരു: ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവെച്ചു. ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു. അല്ലാത്തപക്ഷം മദ്ധ്യവേനൽ അവധി കഴിഞ്ഞ് കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ബിനീഷ് കോടിയേരി ആറു മാസമായി ജയിലിലാണെന്ന് അഭിഭാഷകൻ കോടതിയെ ഓർമ്മിപ്പിച്ചുവെങ്കിലും കേസ് പരിഗണിക്കാതെ കോടതി പിരിയുകയായിരുന്നു. ഇക്കാര്യം കോടതിയെ അഭിഭാഷകൻ അറിയിച്ചപ്പോൾ മയക്കുമരുന്ന് കേസിൽ ഇതിലും കൂടുതൽ കാലമായി ജയിലിൽ കിടക്കുന്നവർ ഉണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. മയക്കുമരുന്ന് കേസിൽ കഴിഞ്ഞ…
Read Moreറെയിൽവേ സ്റ്റേഷനുകളിൽ ഇനി കോവിഡ് -19 അസ്സിസ്റ്റൻസ് കിയോസ്ക്കുകൾ
ബെംഗളൂരു: നഗരത്തിൽ പകർച്ചവ്യാധിയുടെ വ്യാപനം രൂക്ഷമായതോടെ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനും അവരെ സഹായിക്കുന്നതിനായിയും സൗത്ത് വെസ്റ്റേൺ റെയിൽവേ വ്യാഴാഴ്ച ബെംഗളൂരുവിലെ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ കോവിഡ് -19 സഹായ കിയോസ്കുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി. കെ എസ് ആർ ബെംഗളൂരു , യശ്വന്ത്പൂർ, ബെംഗളൂരു കന്റോൺമെന്റ് എന്നീ മൂന്ന് സ്റ്റേഷനുകളിലാണ് കിയോസ്കുകൾ വെച്ചിട്ടുള്ളത്. “ഈ കിയോസ്കുകളിൽ, സംസ്ഥാനത്തെ കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറുകൾ, ടെസ്റ്റിംഗ് സെന്ററുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, ആംബുലൻസുകളെ ബന്ധപ്പെടാനുള്ള നമ്പറുകൾ ആശുപത്രികൾ, കിടക്ക ലഭ്യത വിവരങ്ങൾ , കോവിഡ് 19 കർണാടക മാർഗ്ഗനിർദ്ദേശങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ സംബന്ധിച്ച പ്രധാന…
Read Moreസംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: എച്ച്.ഡി.ദേവേഗൗഡ.
ബെംഗളൂരു: കോവിഡ് കേസുകൾ വൻ തോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് എഴുതിയ കത്തിൽ ജെ ഡി എസ് മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ എച് ഡിദേവഗൗഡ ആവശ്യപ്പെട്ടു. പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ കൂടുതൽ ആളുകൾ രോഗബാധിതരാകുന്നുവെന്ന് ദേവേഗൗഡ ചൂണ്ടിക്കാട്ടി. സർക്കാർ, സ്വകാര്യ ആശുപത്രികൾ രോഗികളുടെ അമിതഭാരവുമായി മല്ലിടുന്നതിനാൽ ദുരിതബാധിതരിൽ പലർക്കും കിടക്കകളും മരുന്നുകളും ലഭിക്കുന്നില്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ഓക്സിജനും വെന്റിലേറ്ററും ഉൾപ്പെടെയുള്ള ആശുപത്രികൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read More