ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 21794 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4571 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 14.77%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 4571 ആകെ ഡിസ്ചാര്‍ജ് : 1025821 ഇന്നത്തെ കേസുകള്‍ : 21794 ആകെ ആക്റ്റീവ് കേസുകള്‍ : 159158 ഇന്ന് കോവിഡ് മരണം : 149 ആകെ കോവിഡ് മരണം : 13646 ആകെ പോസിറ്റീവ് കേസുകള്‍ : 1198644 ഇന്നത്തെ പരിശോധനകൾ :…
Read MoreDay: 20 April 2021
ലോക്ക് ഡൗൺ ഇല്ല; രാത്രി കർഫ്യൂവും വാരാന്ത കർഫ്യൂവും മാത്രം;കർശ്ശന നിയന്ത്രണങ്ങൾ ഇവയാണ്.
ബെംഗളൂരു :സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗത്തിനും ശേഷം കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ ഉത്തരവ് പുറത്ത് വന്നു. ചീഫ് സെക്രട്ടേറി പി രവികുമാര്‍ ഒപ്പ് വച്ച് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്. രാത്രി 9 മുതല്‍ രാവിലെ 6 അവരെ രാത്രി കർഫ്യൂ നാളെ മുതല്‍ നിലവില്‍ വന്നു. വെള്ളിയാഴ്ച രാത്രി 9 മുതല്‍ തിങ്കളാഴ്ച രാവിലെ 6 മണിവരെ വാരാന്ത്യ കർഫ്യൂ നിലനില്ക്കും. സ്കൂള്‍,കോളേജ് മറ്റു…
Read Moreപ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.
ന്യൂഡൽഹി : ഇന്ന് 8.45ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആണ് പ്രധാനമന്ത്രി ജനങ്ങളുമായി സംസാരിക്കുന്നത്. Prime Minister Narendra Modi will address the nation on the COVID-19 situation at 8:45 this evening pic.twitter.com/XoGiGZQQHo — ANI (@ANI) April 20, 2021
Read More15 ദിവസത്തെ ലോക്ക് ഡൗൺ ആവശ്യം : മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.
ബെംഗളൂരു : കോവിഡ് രോഗം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 15 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്.നേതാവുമായ എച്ച്.ഡി.കുമാരസ്വാമി ഗവർണർ വിളിച്ചു കൂട്ടിയ വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗത്തിൽ അറിയിച്ചു. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണം. അതേ സമയം കോവിഡ് സാങ്കേതിക സമിതി നിർദ്ദേശിക്കുകയാണെങ്കിൽ ലോക്ക് ഡൗൺ നടത്താമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നിയമസഭാകക്ഷി നേതാവുമായ സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. നിരോധനാജ്ഞ പ്രഖ്യാപിക്കണം. ഗവർണർക്ക് ഇത്തരം ഒരു യോഗം വിളിക്കാൻ അവകാശമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനി, ഞായർ ലോക്ക് ഡൗൺ നടത്തണമെന്ന് നിയമസഭാ…
Read Moreഎസ്.എസ്.എൽ.സി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും : വിദ്യാഭ്യാസ മന്ത്രി.
ബെംഗളൂരു: മുൻപ് നിശ്ചയിച്ച പ്രകാരം ജൂൺ 21 മുതൽ ജൂലൈ 5 വരെ എസ് എസ് എൽ സി പരീക്ഷകൾ സംസ്ഥാനത്ത് നടക്കുമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ ചൊവ്വാഴ്ച അറിയിച്ചു. നിരന്തരവും സമഗ്രവുമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പ്രമോഷൻ നടത്തുന്നതാണ് എന്ന് മന്ത്രി പറഞ്ഞു. “1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളോട് പരീക്ഷകളിൽ ശാരീരികമായി പങ്കെടുക്കാൻ ആവശ്യപ്പെടരുത്. കുട്ടികളുടെ പഠന ശേഷി വിലയിരുത്തുന്നതിനുള്ള ഒരു ഉപകരണമായിരിക്കണം മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും. അടുത്ത അധ്യയന…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45%;കേരളത്തിൽ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്.
കേരളത്തിൽ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്.…
Read Moreരാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്ന് രാഹുൽ ട്വിറ്ററിലൂടെ അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ അദ്ദേഹം ദില്ലിയിലെ വസതിയിലാണുള്ളത്. After experiencing mild symptoms, I’ve just tested positive for COVID. All those who’ve been in contact with me recently, please follow all safety protocols and stay safe. — Rahul Gandhi (@RahulGandhi) April 20, 2021
Read Moreഇന്ത്യയിലേക്ക് യാത്ര വിലക്കേര്‍പ്പെടുത്താന്‍ ലോകരാഷ്ട്രങ്ങള്‍!!
ഇന്ത്യയിൽ വ്യാപന ശേഷി കൂടുതലുള്ള ഡബിള്‍ മ്യൂട്ടന്റ് ഇന്ത്യന്‍ വേരിയന്റ് കൊവിഡ് ആണ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ വ്യാപിക്കുന്നത് എന്ന അനുമാനത്തില്‍ ഇന്ത്യയിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിക്കാന്‍ ഒരുങ്ങി പ്രമുഖ രാഷ്ട്രങ്ങള്‍. മെയ് 3 മുതല്‍ ഹോങ്കോങ്ങില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിലവില്‍ റദ്ധാക്കിയിട്ടുണ്ട്. ബ്രിട്ടന് ആണ് ഇന്ത്യക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ മറ്റൊരു രാഷ്ട്രം. ഇന്ത്യ റെഡ്ലിസ്റ്റില്‍ വന്ന വാര്‍ത്ത ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പരക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്ക്ക് അമേരിക്ക മുന്നറിയിപ്പ്…
Read Moreലോക്ക് ഡൗൺ സാധ്യത തള്ളി ആരോഗ്യ മന്ത്രി.
ബെംഗളൂരു : കോവിഡ് വ്യാപനം അധികമായ ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക് നീങ്ങിയിരിക്കുകയാണ്, ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രത്യേകിച്ച് ബെംഗളൂരുവിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുളള സാധ്യതയുണ്ടോ എന്നതാണ് സാധാരണ ജനം ഉറ്റു നോക്കുന്നത്. റവന്യൂ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ വിധാൻ സൗധയിൽ ഇന്നലെ നടന്ന ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി യെദിയൂരപ്പ ഓൺലൈൻ ആയി പങ്കെടുത്തിരുന്നു. ഒരു സമ്പൂർണ ലോക്ക്ഡൗണിന് സാധ്യതയില്ലാ എന്ന സൂചനകളാണ് ഈ യോഗത്തിൽ ആരോഗ്യ മന്ത്രി നൽകിയത്. ലോക്ക് ഡൗൺ മാത്രമല്ല കോവിഡിനെ നിയന്ത്രിക്കാൻ ഉള്ള മാർഗ്ഗമെന്ന്…
Read Moreകോവിഡ് 19: കർശന നടപടികൾ ഇന്ന് പ്രഖ്യാപിക്കും.
ബെംഗളൂരു: ഗവർണർ വാജുഭായ് വാലയും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക സർക്കാർ ഇന്ന് സംസ്ഥാനത്ത് കർശനമായ കോവിഡ് -19 നിയന്ത്രണ നടപടികൾ പ്രഖ്യാപിക്കും. സർക്കാരിനുള്ളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും എതിർപ്പുകൾ ഉള്ളതിനാൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാകണമെന്നില്ല. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ സാധാരണക്കാരെ ബാധിക്കാനിടയാകും എന്ന് ചൂണ്ടിക്കാട്ടി ഒട്ടുമിക്ക എംഎൽഎ മാരും എംപി മാരും നേതാക്കളും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൌൺ വേണ്ട എന്ന അഭിപ്രായമാണ് അറിയിച്ചത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി യെദിയൂരപ്പ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരിക്കുന്നതിനാൽ ഗവർണറുമായി വിർച്വൽമീറ്റിങ് നടത്തും.…
Read More