ബെംഗളൂരു: എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന സർവ കക്ഷി യോഗത്തിലെ ചൂടേറിയ ചർച്ചകൾക്ക് ശേഷം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനുള്ള അന്തിമ തീരുമാനം ചൊവ്വാഴ്ച സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ആർ അശോകയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പ വിർച്വൽ ആയിപങ്കെടുത്തു. കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സർക്കാറിന്റെ തെറ്റായ നടത്തിപ്പിനെ പ്രതിപക്ഷം യോഗത്തിൽ കുറ്റപ്പെടുത്തി. “എല്ലാം നന്നായി കൈകാര്യം ചെയ്യുന്നു” എന്ന അവകാശവാദങ്ങൾ ശരിയല്ലെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞതിനെ തുടർന്ന് പകർച്ചവ്യാധി പടരുന്നത് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെ സംബന്ധിച്ച്…
Read MoreDay: 19 April 2021
സംസ്ഥാനത്ത് പ്രതിദിന കോവിഡ് മരണം 150 ന് അടുത്ത്;നഗര ജില്ലയിൽ മാത്രം 97.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 15785 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.7098 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 12.81%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 7098 ആകെ ഡിസ്ചാര്‍ജ് : 1021250 ഇന്നത്തെ കേസുകള്‍ : 15785 ആകെ ആക്റ്റീവ് കേസുകള്‍ : 142084 ഇന്ന് കോവിഡ് മരണം : 146 ആകെ കോവിഡ് മരണം : 13497 ആകെ പോസിറ്റീവ് കേസുകള്‍ : 1176850 ഇന്നത്തെ പരിശോധനകൾ :…
Read Moreപഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഒരുങ്ങി കർണാടക.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്തിന്റെ പല മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ, ജില്ലാ പഞ്ചായത്തുകളിലേക്കും താലൂക്ക് പഞ്ചായത്തുകളിലേക്കും ഉള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. സംസ്ഥാന മന്ത്രിസഭ ഇതേക്കുറിച്ച് ചർച്ച ചെയ്യുമെന്നും തീരുമാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞു. “കോവിഡ് 19 സ്ഥിതിഗതികൾ കാരണം ജില്ലാ പഞ്ചായത്തുകളിലേക്കും താലൂക്ക് പഞ്ചായത്തുകളിലേക്കും ഉള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഉദ്യോഗസ്ഥർക്കിടയിൽ പൊതുവായ അഭിപ്രായമുണ്ട്. ഞങ്ങൾ ഇപ്പോൾ ഇത് നടത്തുകയാണെങ്കിൽ 3.5 കോടിയിലധികം ആളുകൾ അതിന്റെ (വോട്ടെടുപ്പ്) ഭാഗമാകേണ്ടിവരും“, എന്ന് ഈശ്വരപ്പ ബെംഗളൂരുവിൽ…
Read Moreമുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് കൊറോണ. അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം ഉള്ളതായി കണ്ടെത്തിയത്. Former PM Manmohan Singh tests positive for COVID19, admitted to AIIMS Trauma Centre in Delhi: AIIMS Official (file photo) pic.twitter.com/zZtbd6POWd — ANI (@ANI) April 19, 2021 എയിംസിലെ ട്രോമാ സെന്ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മന്‍മോഹന്‍സിംഗുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63%;കേരളത്തിൽ ഇന്ന് 13,644 പേര്‍ക്ക് കോവിഡ്.
കേരളത്തിൽ ഇന്ന് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകള്‍ പരിശോധിച്ചു.…
Read Moreതമിഴ്നാട് വഴിയുള്ള അന്തർസംസ്ഥാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ബെംഗളൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണം. ഏതാനും ദിവസമായി കേസുകളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് കര്‍ഫ്യൂ. നിയന്ത്രണം 20ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ഈ സമയത്ത് സംസ്ഥാനത്തിന് അകത്തും അന്തര്‍സംസ്ഥാന യാത്രകളും നിരോധിച്ചിരിക്കുന്നതായി തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. രാത്രിയില്‍ അതിര്‍ത്തികള്‍ അടയ്ക്കും. എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന…
Read Moreറവന്യൂ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ പ്രത്യേക കോവിഡ് 19 മീറ്റിങ്.
ബെംഗളൂരു: നഗരത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനവുമായിബന്ധപ്പെട്ട് സ്ഥിതിഗതികൾ വിശദീകരിക്കാൻ റവന്യൂ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ നിന്നുള്ള എല്ലാ എം പി മാരും നിയമസഭാംഗങ്ങളും മന്ത്രിമാരും അടങ്ങുന്ന യോഗം ഏപ്രിൽ 19 ന് വിധാന സൗധയിൽ വെച്ച് ചേരും. കോവിഡ് 19 ബാധിച് ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ നിർദേശപ്രകാരമാണ് യോഗം ചേരുന്നത്. “മുഖ്യമന്ത്രി മിക്കവാറും വിർച്വൽ ആയി യോഗത്തിൽ പങ്കെടുക്കും,” എന്ന് മന്ത്രി അശോക പറഞ്ഞു. കർണാടകയിലെ സജീവമായ കോവിഡ് 19 കേസുകളിൽ 75 ശതമാനവും ബെംഗളൂരുവിൽ…
Read Moreകോവിഡ് 19 ചെലവുകൾക്ക് ബി.ബി.എം.പി.ക്ക് 300 കോടി രൂപ.
ബെംഗളൂരു: കോവിഡുമായി ബന്ധപ്പെട്ട ചെലവുകൾക്കായി ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 300 കോടി രൂപബിബിഎംപിക്ക് അടുത്ത കുറച്ച് മാസങ്ങളിലായി വിട്ടുകൊടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കോവിഡ് 19 വാർ റൂം തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചെലവുകൾക്കായും കോവിഡ് രോഗികളെ നിരീക്ഷിക്കുക, പകർച്ചവ്യാധി സമയത്ത് നിയമിച്ച മെഡിക്കൽ പ്രൊഫഷണലുകളുടെ ശമ്പളം നൽകുക, റെഡ് സോണിലെ തെരുവുകളുടെ ശുചീകരണം, രണ്ടാമത്തെ തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിലും വിവാഹഹാളുകളിലും ക്വാറന്റീൻ സൗകര്യം ഒരുക്കൽ , സീൽ–ഡൗൺ, റാൻഡം ടെസ്റ്റിംഗ് മുതലായ ആവശ്യങ്ങൾക്കായും 300 കോടി രൂപ ആവശ്യപ്പെട്ട് ഏപ്രിൽ 8 ന്…
Read Moreനഗരത്തിലെ 90% ഐ.സി.യു കിടക്കകളും രോഗികളെ കൊണ്ട് നിറഞ്ഞു!.
ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി വൻതോതിൽ വൈറസ് വ്യാപനം ഉണ്ടായ സാഹചര്യത്തിൽതീവ്രപരിചരണ വിഭാഗങ്ങളിൽ (ഐസിയു) കിടക്കകളുടെ ലഭ്യതയെക്കുറിച്ച് ആശങ്ക പടർത്തുന്ന റിപ്പോർട്ടുകളാണ് വരുന്നത്. കോവിഡ് 19 ബെഡ് മാനേജ്മെന്റ് സിസ്റ്റത്തെ സംബന്ധിച്ച വിവരങ്ങൾ അനുസരിച്ച്, ബെംഗളൂരു നഗരത്തിലുടനീളമുള്ള എല്ലാ ആശുപത്രികളിലെയും നിലവിൽ ലഭ്യമായ ഐസിയു കിടക്കകളുടെയും ഐസിയുവെന്റിലേറ്റർ കിടക്കകളുടെയും 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്. ബെംഗളൂരുവിലെ അകെ ഉള്ള കിടക്കകളിൽ 65 ശതമാനം കിടക്കകളും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഐസിയു കിടക്കകളുടെയും ഐസിയു വെന്റിലേറ്റർ കിടക്കകളുടേയും ഒക്യുപ്പൻസി നിരക്ക് യഥാക്രമം 90 ശതമാനവും 92…
Read More