ബെംഗളൂരു: കോവിഡ് 19 നിയമങ്ങൾ ലംഘിച്ചതിന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 231 യാത്രക്കാരിൽ നിന്നായി 57,750 രൂപ പിഴ ഈടാക്കി.
ഓപ്പറേഷൻ, മെയിന്റനൻസ് സ്റ്റാഫ്, സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സ്ക്വാഡുകൾക്ക് നിയമലംഘകരെ കണ്ടെത്താനുള്ള ചുമതല നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരത്തിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ നിർദ്ദിഷ്ട കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവർക്ക് 250 രൂപ പിഴ ചുമത്താൻ ബി എം ആർ സി എൽ അടുത്തിടെ തീരുമാനിച്ചിരുന്നു.
ഏപ്രിൽ 7 മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിത കാല ബസ് സമരം നടക്കുന്നതിനാൽ നഗരത്തിലെ കൂടുതൽ യാത്രികരും ഇപ്പോൾ മെട്രോ സർവീസുകളെ ആണ് കൂടുതലായി ആശ്രയിക്കുന്നത്. ഇത് മെട്രോ യാത്രികരുടെ എണ്ണം വർധിപ്പിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.