ബെംഗളൂരു: ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ( ബിയാൽ) അതിന്റെ പ്രധാന സി എസ് ആർ പദ്ധതിയായ നമ്മ ശിക്ഷണക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടർമാരിൽ നിന്ന് ഗോൾഡൻ പീകോക്ക് ദേശീയ സി എസ് ആർ അവാർഡ് 2020 നേടി.
സർക്കാർ സ്കൂളുകളിൽ ചേരുന്ന കുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുകയാണ് നമ്മ ശിക്ഷണയിലൂടെ ലക്ഷ്യമാക്കുന്നത്.
“എയർപോർട്ടിന് സമീപമുള്ള കമ്മ്യൂണിറ്റിയുടെ ജീവിതത്തെ സ്പർശിച്ചുകൊണ്ട് ബിയാലിന്റെ വിദ്യാഭ്യാസ പരിപാടികൾ അർത്ഥവത്തായ സ്വാധീനം ചെലുത്തി. വിദ്യാഭ്യാസം ഒരു ദീർഘകാല നിക്ഷേപമാണെന്നും ജീവിതത്തിൽ സ്ഥിരമായ സ്വാധീനം ചെലുത്തുന്നുവെന്നും ഞങ്ങൾ വിശ്വസിക്കുന്നു, ശരിയായ ദിശയിലാണ് ഞങ്ങളുടെ പ്രവർത്തികൾ പോകുന്നത്. അത് ഫലം കൈവരിക്കുന്നതിൽ സന്തോഷമുണ്ട്,” എന്ന് ബിയാൽ എംഡിയും സിഇഒയുമായ ഹരി മാരാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.