ബെംഗളൂരു: നഗരത്തിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത് 20മുതൽ 39 വരെ പ്രായമുള്ളവർക്ക്. കഴിഞ്ഞ 14 ദിവസത്തെ കണക്കെടുക്കുമ്പോൾ ആകെ ഉള്ള 6107 പേരിൽ 2500 പേർ അല്ലെങ്കിൽ 41% പേരും ഈ പ്രായ പരിധിയിൽ ഉള്ളവരാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ യുവാക്കൾ പുറകോട്ടായതിനാലാണ് ഈ വയസിൽ ഉള്ളവർക്ക് കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തത് എന്ന് വിദഗ്ദർ പറയുന്നു. അതേ സമയം കഴിഞ്ഞ ഒരാഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ , രോഗ വ്യാപനം തടയുന്നതിന് നടപ്പിലാക്കുന്ന നിബന്ധനകളോട്…
Read MoreMonth: March 2021
നാട്ടിലേക്കുള്ള പകുതിയിലതികം സർവീസുകൾ വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി.കൾ
ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള പകുതിയോളം സർവീസുകൾ വെട്ടിക്കുറച്ചു. കോവിഡിനുമുമ്പ് കേരള ആർ.ടി.സി. ദിവസേന 48 സർവീസുകൾ നടത്തിയിരുന്നു. ഇത് 22 ആയി കുറഞ്ഞു. കർണാടക ആർ.ടി.സി. അമ്പതോളം സർവീസുകൾ നടത്തിയിരുന്നത് 20-ൽ താഴെയായി കുറഞ്ഞു. ഇതിലും മിക്ക ദിവസങ്ങളിലും യാത്രക്കാർ കുറവാണ്. ടിക്കറ്റ് ബുക്കുചെയ്തവരുടെ എണ്ണം കുറവാണെങ്കിൽ സർവീസ് റദ്ദാക്കി യാത്രക്കാരെ മറ്റുബസുകളിൽ കയറ്റിവിടുകയാണ് പതിവ്. സ്വകാര്യബസുകളിലും യാത്രക്കാർ കുറഞ്ഞു. കോവിഡ് മഹാമാരിമൂലമുണ്ടായ പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിനിടയിലാണ് വീണ്ടും രോഗവ്യാപനഭീതിയുണ്ടായത്. നഗരത്തിൽ കോവിഡ് ബാധ ഉയരുന്നത് യാത്രക്കാർ…
Read Moreസൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചു എന്ന് ആരോപിച്ച മോഡലിനെതിരെ കേസ്.
ബെംഗളൂരു: തർക്കത്തെത്തുടർന്ന് സൊമാറ്റോയുടെ ഭക്ഷണവിതരണക്കാരൻ അക്രമിച്ചെന്ന് ആരോപണമുന്നയിച്ച മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനിക്കെതിരേ ഇലക്‌ട്രോണിക്‌സിറ്റി പോലീസ് സ്റ്റേഷനിൽ കേസ്. അക്രമിച്ചതായി യുവതി നൽകിയത് വ്യാജ പരാതിയാണ് എന്നും ഭയപ്പെടുത്തിയതിനും കൈയേറ്റത്തിനും യുവതിക്കെതിരേ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് ഡെലിവറി ബോയ് കാമരാജ് പോലീസ് സ്റ്റേഷനിൽ പരാതിയിലാണ് ഈ നടപടി. ഹിതേഷ ചെരുപ്പുകൊണ്ട് അടിച്ചെന്നും താൻ മർദിച്ചെന്ന് വ്യാജ ആരോപണമുന്നയിച്ചെന്നും കാമരാജ് പരാതിയിൽ പറയുന്നു. ഓർഡർചെയ്ത ഭക്ഷണം വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭക്ഷണവിതരണക്കാരൻ മൂക്കിന് മർദിച്ചെന്നും മുറിയിൽ അതിക്രമിച്ചുകയറിയെന്നുമായിരുന്നു ഹിതേഷ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. മുൻപ് കാമരാജിനെതിരേ യുവതി…
Read Moreസ്വകാര്യ വാഹനം ഉപയോഗിക്കുന്നവരും മുഖാവരണം നിർബന്ധമായും ഉപയോഗിക്കണം.
ബെംഗളൂരു: സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും മുഖാവരണം ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് ബി ബി എം പി അധികൃതർ അറിയിച്ചു. രോഗവ്യാപന നിയന്ത്രണ നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടി രൂപീകരിച്ച ബിബിഎംപി മാർഷൽ സേനയ്ക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. വാഹന പരിശോധന കൂടുതൽ കർശനമാക്കുമെന്നും വാടക വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് എന്നും ബിബിഎംപി വക്താവ് അറിയിച്ചു. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നിർദേശങ്ങൾ പാലിക്കാൻ വിമുഖത കാണിക്കുന്നതായി ബിബിഎംപി സേന നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Read Moreബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള വീണ്ടും മാറ്റിവച്ചു.
ബെംഗളൂരു: കോവിഡ് വ്യാപനത്തിലുണ്ടാകുന്ന വർദ്ധനവിനെ തുടർന്ന് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള വീണ്ടും മാറ്റിവച്ചു. ആദ്യം ഫെബ്രുവരിയിൽ തീരുമാനിച്ചിരുന്ന മേള മാർച്ച് 24-31ലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ കോവിഡ് രണ്ടാം തരംഗ സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് മേള വീണ്ടും മാറ്റി വക്കുന്നത്. മല്ലേശ്വരം ഓറിയോൺ മാളിലെ 11 സ്ക്രീനുകൾ ആണ് മേളയുടെ പ്രധാന വേദി. മൽസര വിഭാഗത്തിലുള്ള ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടുണ്ട്.
Read Moreഇനിയൊരു ലോക്ക് ഡൗൺ വേണ്ടെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം:മുഖ്യമന്ത്രി;കേരള-മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർശനമായി നടപ്പാക്കാൻ സർക്കാർ.
ബെംഗളൂരു: ഇനി ഒരു ലോക്ക് ഡൗൺ വേണ്ട എങ്കിൽ ജനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ മതിയാവൂ എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. ലോക്ക് ഡൗൺ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കും എന്ന് ഉറപ്പുള്ളതിനാലാണ് ഇതില്ലാതെ തന്നെ കോവിഡിനെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതിനെ തുടർന്ന് സാങ്കേതിക സമിതി അംഗങ്ങളുടേയും വിദഗ്ദരുടേയും യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. അതേ സമയം കേരളം ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ്സർട്ടിഫിക്കറ്റ് നിർബന്ധമാണ് എന്ന് മുഖ്യമന്ത്രി അറിയിച്ചു. നാളെ…
Read Moreഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.
ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 429 3463 198 ആകെ ഡിസ്ചാര്‍ജ് 939928 1060560 401010 ഇന്നത്തെ കേസുകള്‍ 932 1054 550 ആകെ ആക്റ്റീവ് കേസുകള്‍ 8860 27057 6454 ഇന്ന് കോവിഡ് മരണം 7 11 5 ആകെ കോവിഡ് മരണം 12397 4407 4524 ആകെ പോസിറ്റീവ് കേസുകള്‍ 961204 1092027 411989 ടെസ്റ്റ് പോസിറ്റിവിറ്റി 1.49% 3.74% ഇന്നത്തെ പരിശോധനകൾ 62358 38410 ആകെ പരിശോധനകള്‍ 19852955 12329604…
Read Moreവനിതാ സംഗമം നടത്തി.
ബെംഗളൂരു: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾചറൽ സൊസൈറ്റി വനിതാ സംഗമം സംഘടിപ്പിച്ചു. വനിതാ വിഭാഗം ചെയർ പേഴ്സൺ പ്രസന്ന പ്രഭാകർ അധ്യക്ഷം വഹിച്ചു. “സ്ത്രീ ജീവിതത്തിന്റെ സാമൂഹ്യ സാംഗത്യം” എന്ന വിഷയത്തിൽ സതീഷ് തോട്ടശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ജലജ രാമചന്ദ്രൻ, രമ രാധാകൃഷ്ണൻ, സിബി യേശുദാസ്, അനിത രാജേന്ദ്രൻ, തങ്കം നായർ, ടി കെ കെ നായർ, ജി. ജോയ്, ഇ. പദ്മകുമാർ, ജോസ്. കെ എബ്രഹാം, രാജേന്ദ്രൻ, പി സി പ്രഭാകരൻ, പീതാംബരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വനിതാ വിഭാഗം ചെയർ പേഴ്സൺ പ്രസന്ന പ്രഭാകറിനെ…
Read Moreസഹോദരിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചതിന് 35 കാരി പിടിയിൽ
ബെംഗളൂരു: ചൗഡേശ്വരി നഗറിലെ ലാഗരെ നിവാസിയായ ശശികല എന്ന 35 കാരി, അംഗപരിമിത കൂടിയായ സ്വന്തം സഹോദരിയുടെ വീട്ടിൽ നിന്ന് ഏകദേശം ഒൻപത് ലക്ഷം രൂപ വിലമതിക്കുന്ന 220 ഗ്രാം മോഷ്ടിച്ചതിന് പോലീസ് പിടിയിലായി. സഹോദരി താമസിക്കുന്ന അതേ കെട്ടിടത്തിൽ തന്നെ മറ്റൊരു വീട്ടിൽ ശശികല ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ബധിരയും മൂകയുമായ സഹോദരിയുടെ വീട്ടിൽ നിരന്തര സന്ദർശനം നടത്തിയിരുന്ന ശശികല പല തവണകളിലായി സ്വർണം മോഷ്ടിക്കുകയായിരുന്നു. സഹോദരിയുടെ മകൻ വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണത്തിലാണ് ശശികല പിടിയിലാകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ…
Read Moreഅഞ്ചു കോടി രൂപ കൈക്കൂലി കൈപ്പറ്റിയതായി സി.ബി.ഐ കണ്ടെത്തൽ.
ബെംഗളൂരു: ഐ മോണിറ്ററി അഡ്വൈസറി ( ഐ എം എ ) എന്ന നിക്ഷേപ കമ്പനി, നിക്ഷേപകർക്ക് നൽകാമെന്നേറ്റിരുന്ന പ്രതിഫലം നൽകാതെ വന്നതിനെത്തുടർന്ന് 2019 കാലഘട്ടത്തിൽ ആയിരക്കണക്കിന് കോടികളുടെ ബാധ്യതയുടെ നിയമ നടപടികൾ നേരിട്ടു വരികയാണ്. കമ്പനിയുടെ പ്രവർത്തനം 2019ഇൽ തന്നെ നിന്നു പോയിരുന്നു. നിക്ഷേപ തട്ടിപ്പ് നടത്തിയതിന് കമ്പനിക്കെതിരെ നിയമ നടപടികൾ നടന്നു വരവേ, റവന്യൂ ഡിപ്പാർട്ട്മെന്റിലുള്ള ഉന്നതരെ സ്വാധീനിക്കാം എന്ന ധാരണപ്രകാരം ബി ഡി എ എക്സിക്യൂട്ടീവ് എൻജിനീയർ ആയിരുന്ന പി ഡി കുമാർ അഞ്ചു കോടി രൂപ കമ്പനി പ്രമോട്ടർ…
Read More