ലോക്ക്ഡൗണിന് ശേഷം പുന:രാരംഭിച്ച കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ നീട്ടി.

ബെംഗളൂരു: ലോക്ക് ഡൗൺ കാരണം നിർത്തുകയും പിന്നീട് വേറെ നമ്പറുകളിൽ ആരംഭിക്കുകയും ചെയ്ത നഗരത്തിൽ നിന്ന് കേരളത്തിലേക്ക്‌ മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന മൂന്നു തീവണ്ടികളുടെ സർവീസ് നീട്ടിയതായി റെയിൽവേ അറിയിച്ചു. ബെംഗളൂരു – കന്യാകുമാരി (06525-26), യശ്വന്തപുര – കണ്ണൂർ (06537-38), ബെംഗളൂരു – എറണാകുളം (02677-78) എന്നീ ട്രെയിനുകളാണ് നീട്ടിയത്. ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിൽ ജൂൺ 30 വരെ റിസർവ് ചെയ്യാം. യശ്വന്തപുര – കണ്ണൂർ എക്സ്പ്രസിൽ മേയ് 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.  ബെംഗളൂരു – എറണാകുളം…

Read More

കർണാടക സ്വദേശി ദത്താത്രേയ ഹൊസബളെ ആർ.എസ്.എസിൻ്റെ പുതിയ ജനറൽ സെക്രട്ടറി.

ബെംഗളൂരു : ആസ്ഥാനമായ നാഗ്പൂരിന് പുറത്ത് ആദ്യമായി നടന്ന “അഖില ഭാരതീയ പ്രതിനിധി സഭ “യിൽ ശിവമൊഗ്ഗ സ്വദേശിയായ ദത്താത്രേയ ഹൊസബളെയെ ആർ.എസ്.എസിൻ്റെ ജനറൽ സെക്രട്ടറി (സർക്കാര്യവാഹക്) ആയി തെരഞ്ഞെെടുത്തു. നിലവിലുള്ള ജനറൽ സെക്രട്ടറി ഭയ്യാ ജോഷിക്ക് പകരമാണ് ഹൊസബളെ സ്ഥാനമേൽക്കുക. മൂന്ന് വർഷത്തേക്കാണ് നിയമനം. ശിവമൊഗ്ഗ ജില്ലയിലെ സൊറാബ ഗ്രാമത്തിൽ നിന്നും 1968ൽ ആണ് ദത്താത്രേയ ആർ.എസ്.എസിൽ ചേരുന്നത്. 1972 ൽ ആർ.എസ്.എസിൻ്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷതിൽ ചേർന്നു. ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഹൊസബളെ ബെംഗളൂരുവിലെ നാഷണൽ…

Read More

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1030 2211 760 ആകെ ഡിസ്ചാര്‍ജ് 943208 1072554 403040 ഇന്നത്തെ കേസുകള്‍ 1798 2078 1186 ആകെ ആക്റ്റീവ് കേസുകള്‍ 12828 25158 9044 ഇന്ന് കോവിഡ് മരണം 7 15 5 ആകെ കോവിഡ് മരണം 12432 4482 4548 ആകെ പോസിറ്റീവ് കേസുകള്‍ 968487 1102056 416633 ടെസ്റ്റ്‌ പോസിറ്റിവിറ്റി 1.91% 3.54% ഇന്നത്തെ പരിശോധനകൾ 94043 58777 ആകെ പരിശോധനകള്‍ 20287369 12617046

Read More

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടുന്നു

ബെംഗളൂരു: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടുന്നതായി റിപ്പോർട്ട്. ഇന്ന് മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കര്‍ണാടക നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതല്‍ തലപ്പാടിയില്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും വാഹനങ്ങള്‍ പരിശോധിക്കാതെയാണ് കടത്തിവിട്ടത്. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ദിവസേന വരാറുണ്ട്. അതിര്‍ത്തിയിലെ കര്‍ശനമായ പരിശോധന ആളുകളെ പ്രതിസന്ധിയിലാക്കുന്നതിനാൽ  കേരളത്തില്‍ തെരഞ്ഞെടുപ്പടുക്കുന്ന വേളയില്‍ ബി.ജെ.പി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തി കര്‍ശന പരിശോധനയില്‍ ഇളവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ കോടതിയില്‍ തിരിച്ചടി നേരിടുമെന്ന…

Read More

നീന്തൽ കുളങ്ങളും ജിമ്മുകളും അടച്ചിടാൻ ബി.ബി.എം.പി. നിർദ്ദേശം.

ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ തുറന്ന ജിംനേഷ്യങ്ങൾ, നീന്തൽകുളങ്ങൾ, പാർട്ടി ഹാളുകൾ എന്നിവയെല്ലാം അടച്ചിടാൻ നീക്കവുമായി ബിബിഎംപി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബെംഗളുരുവിൽ കോവിഡ്കേസുകൾ കുതിച്ചുയർന്ന സാഹചര്യത്തിലാണിത്. ജിംനേഷ്യം,നീന്തൽകുളങ്ങൾ,അപ്പർട്മെന്റുകളിലെ പാർട്ടിഹാളുകൾ എന്നിവയ്ക്കു പുറമേ ബി.ബി.എം.പി പാർക്കുകളിലെ ഓപ്പൺ എയർ ജിമ്മുകളും അടക്കാൻ ശുപാർശ ചെയ്യുമെന്നുപ്രസാദ് പറഞ്ഞു. സിനിമാ തിയറ്ററിൽ പകുതി സീറ്റുകളിൽ മാത്രം പ്രവേശനം അനുവദിക്കുന്നതും പരിഗണനയിലുണ്ട്. ബെംഗളുരുവിലെ 8 സോണുകളിൽ ഈസ്, വെസ്, സൗത്ത്,മഹാദേവപുര, ബൊമ്മനഹള്ളി സോണുകളിലാണ് ദിവസേന100ൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

Read More

കോവിഡ് രോഗികളുടെ എണ്ണം 1500 കടന്ന് മുന്നോട്ട്; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 869 1965 530 ആകെ ഡിസ്ചാര്‍ജ് 942178 1070343 402280 ഇന്നത്തെ കേസുകള്‍ 1587 1984 1037 ആകെ ആക്റ്റീവ് കേസുകള്‍ 12067 25158 8623 ഇന്ന് കോവിഡ് മരണം 10 17 6 ആകെ കോവിഡ് മരണം 12425 4467 4543 ആകെ പോസിറ്റീവ് കേസുകള്‍ 966689 1099978 415447 ടെസ്റ്റ്‌ പോസിറ്റിവിറ്റി 1.72% 3.73% ഇന്നത്തെ പരിശോധനകൾ 91884 53184 ആകെ പരിശോധനകള്‍ 20193326 12558269

Read More

രക്തദാന ക്യാമ്പ് നടത്തുന്നു.

ബെംഗളൂരു: രക്തദാന ജീവകാരുണ്യ രംഗത്ത് പുത്തനുണർവായി മാറിയ RIBK (Red Is Blood Kerala ബെംഗളൂരു യൂണിറ്റ്) ചാരിറ്റബിൾ സൊസൈറ്റിയും Genex Bringing Solutions For Water ഉം സംയുക്തമായി വിക്ടോറിയ ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന മെഗാ ക്യാമ്പ്‌ ഈ വരുന്ന മാർച്ച്‌ 23 തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പ്രിൻസ് ടൗൺ അപ്പാർട്ട്മെന്റ് ജാലഹള്ളിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ നാലു വർഷക്കാലയളവിൽ രക്തദാനവും, ചാരിറ്റി പ്രവർത്തനങ്ങളുമായി നഗരത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് സംഘടന.…

Read More

തമിഴ്നാട് മലയാളി കോൺഗ്രസ്സ് കൃഷ്ണഗിരി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ.

ഹൊസൂർ: തമിഴ്നാട് മലയാളി കോൺഗ്രസ്സ്  കൃഷ്ണഗിരി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ  ഞായറാഴ്ച (21.03.2021) ഉച്ചയ്ക്ക് 12 മണിക്ക് ഹൊസൂർ ദർഗ്ഗാ ബസ് സ്റ്റോപ്പിനടുത്തുള്ള ജൂനിയർ  കുപ്പണ  ഹോട്ടലിലെ  ഇഷ ഹാളിൽ വച്ച് പ്രസിഡന്റ് പി കെ അബുവിന്റെ അധ്യക്ഷതയിൽ  നടക്കുന്നതാണ് . പ്രസ്തുത യോഗത്തിൽ ബഹുമാനപ്പെട്ട  കൃഷ്ണഗിരി MP, Dr ചെല്ലകുമാര്‍,കോൺഗ്രസ് മുന്നണിയുടെ ഹൊസൂരിലെ സ്ഥാനാർത്ഥിയായ ഡി.എം.കെ. യുടെ .വൈ .പ്രകാശ്,  .S.A.സത്യാ MLA, ഓൾ ഇന്ത്യ മലയാളി കോൺഗ്രസ് ജനറൽ കൺവീനർ സുനിൽ തോമസ് മണ്ണിൽ, തമിഴ്നാട് മലയാളി കോൺഗ്രസ് പ്രസിഡണ്ട് K.…

Read More

അതിർത്തിയിൽ വ്യാജ കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് കാണിച്ച നിരവധിപേർ പിടിയിൽ

ബെംഗളൂരു: കഴിഞ്ഞദിവസങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റുമായി കേരളത്തിൽനിന്ന് അതിർത്തിയിൽ എത്തിയ നിരവധി പേരെ അധികൃതർ കയ്യോടെ പിടികൂടി. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി വിവിധ ചെക്പോസ്റ്റിൽ പോലീസിന്റെ എണ്ണവും വർധിപ്പിച്ചു. ആളുകളുടെ പേരും ആധാർ നമ്പറും തിരുത്തി കംപ്യൂട്ടർ പ്രിന്റുമായാണ് ചില യാത്രക്കാർ എത്തുന്നത്. അധികൃതർക്ക് സംശയം ഉണ്ടാകാതിരിക്കാൻ തിരിച്ചറിയൽ കാർഡും ആധാർ കാർഡിന്റെ കോപ്പിയും കരുതും. കൂടുതൽ യാത്രക്കാർ ഉണ്ടാകുന്നതിനാൽ യാത്രക്കാരുടെ തിരിച്ചറിയൽരേഖയിലെ ഫോട്ടോയും തിരിച്ചറിയൽ നമ്പറും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഒത്തുനോക്കിയശേഷം കടത്തിവിടുകയാണ് പതിവ്. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ വിശദമായ…

Read More

കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് റോഡുകൾ അടക്കുന്നത് നിയമ വിരുദ്ധമല്ലേ ? ഹൈക്കോടതി.

ബെംഗളൂരു: അതിർത്തി പാതകളിൽ ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ യാത്രാവിലക്കിനെതിരെ കേരള പി.സി.സി.സെക്രട്ടറി ബി.സുബ്ബയ്യ നൽകിയ ഹർജിയിൽ വാദം കേൾക്കുകയാണ് ഹൈക്കോടതി. കേരളത്തിൽ കോവിഡ് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഗതാഗതം കുറവുള്ള പാതകൾ അടച്ചിടാനും ബാക്കി പാതകളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കുവാനും പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ട് അത് മാർച്ച് 22 മുതൽ നടപ്പാക്കുമെന്നും ഉത്തര കന്നഡ ജില്ലാ കളക്ടർ ഹൈക്കോടതിയെ അറിയിച്ചു. അവശ്യമായ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാലാണ് യാത്രക്കാർ കുറവ് ഉള്ള പാത അടച്ചിടുന്നത് എന്നും അദ്ദേഹം അറിയിച്ചു. പുതിയ ഉത്തരവ് പഴയതിനേക്കാൾ മോശമല്ലേ എന്ന്…

Read More
Click Here to Follow Us