ബെംഗളൂരു: ആർ ടി നഗറിലുള്ള ഒരു ബാറിൽ അറ്റൻഡറായി ജോലി ചെയ്തു വരികയായിരുന്ന ഛത്തീസ്ഗഡ് സ്വദേശിയായ സാറ 28, സ്വന്തം താമസസ്ഥലത്ത് കൊല്ലപ്പെട്ടതായി കണ്ടെത്തി.
സാറ ഉപയോഗിച്ചിരുന്ന ഇരുമ്പുകട്ടിലിൽ പലപ്രാവശ്യം ബലമായി തലയടിച്ചതാവാം മരണകാരണമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ധർമേന്ദർ കുമാർ മീന പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 8 മണിക്കും 12 മണിക്കും ഇടയ്ക്ക് ആണ് കൊലപാതകം നടന്നതെന്ന് എന്ന് പോലീസ് അനുമാനിക്കുന്നു.
വെള്ളിയാഴ്ച രാത്രി മുതൽ സാറയുടെ ഫോണിൽ നിന്ന് പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടു കൂടി സാറയുടെ സഹോദരൻ ഫ്ലാറ്റിൽ എത്തിയതാണ് മരണ വിവരം പുറത്ത് അറിയാൻ ഇടയായത്.
നിരവധിതവണ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. അതിനെ തുടർന്ന് ബാൽക്കണി യിലൂടെ വലിഞ്ഞുകയറി നോക്കിയപ്പോഴാണ് സാറ മരിച്ചുകിടക്കുന്ന വിവരം സഹോദരൻ അറിയുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച സാറയുടെ സഹവാസിയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു എന്നും അവരെ വീട്ടിൽനിന്ന് ഒഴിപ്പിച്ചു എന്നുമാണ് കിട്ടുന്ന വിവരം.
വിവരമറിഞ്ഞെത്തിയ പോലീസ് തുടർ നടപടികൾ എടുക്കുകയും കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.