ബെംഗളൂരു : ആസ്ഥാനമായ നാഗ്പൂരിന് പുറത്ത് ആദ്യമായി നടന്ന “അഖില ഭാരതീയ പ്രതിനിധി സഭ “യിൽ ശിവമൊഗ്ഗ സ്വദേശിയായ ദത്താത്രേയ ഹൊസബളെയെ ആർ.എസ്.എസിൻ്റെ ജനറൽ സെക്രട്ടറി (സർക്കാര്യവാഹക്) ആയി തെരഞ്ഞെെടുത്തു. നിലവിലുള്ള ജനറൽ സെക്രട്ടറി ഭയ്യാ ജോഷിക്ക് പകരമാണ് ഹൊസബളെ സ്ഥാനമേൽക്കുക. മൂന്ന് വർഷത്തേക്കാണ് നിയമനം. ശിവമൊഗ്ഗ ജില്ലയിലെ സൊറാബ ഗ്രാമത്തിൽ നിന്നും 1968ൽ ആണ് ദത്താത്രേയ ആർ.എസ്.എസിൽ ചേരുന്നത്. 1972 ൽ ആർ.എസ്.എസിൻ്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷതിൽ ചേർന്നു. ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഹൊസബളെ ബെംഗളൂരുവിലെ നാഷണൽ…
Read MoreDay: 20 March 2021
ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.
ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1030 2211 760 ആകെ ഡിസ്ചാര്‍ജ് 943208 1072554 403040 ഇന്നത്തെ കേസുകള്‍ 1798 2078 1186 ആകെ ആക്റ്റീവ് കേസുകള്‍ 12828 25158 9044 ഇന്ന് കോവിഡ് മരണം 7 15 5 ആകെ കോവിഡ് മരണം 12432 4482 4548 ആകെ പോസിറ്റീവ് കേസുകള്‍ 968487 1102056 416633 ടെസ്റ്റ് പോസിറ്റിവിറ്റി 1.91% 3.54% ഇന്നത്തെ പരിശോധനകൾ 94043 58777 ആകെ പരിശോധനകള്‍ 20287369 12617046
Read Moreകോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടുന്നു
ബെംഗളൂരു: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടുന്നതായി റിപ്പോർട്ട്. ഇന്ന് മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കര്‍ണാടക നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതല്‍ തലപ്പാടിയില്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും വാഹനങ്ങള്‍ പരിശോധിക്കാതെയാണ് കടത്തിവിട്ടത്. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് വിദ്യാര്‍ഥികളടക്കം നിരവധി പേര് ദിവസേന വരാറുണ്ട്. അതിര്‍ത്തിയിലെ കര്‍ശനമായ പരിശോധന ആളുകളെ പ്രതിസന്ധിയിലാക്കുന്നതിനാൽ കേരളത്തില്‍ തെരഞ്ഞെടുപ്പടുക്കുന്ന വേളയില്‍ ബി.ജെ.പി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തി കര്‍ശന പരിശോധനയില്‍ ഇളവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ കോടതിയില്‍ തിരിച്ചടി നേരിടുമെന്ന…
Read Moreനീന്തൽ കുളങ്ങളും ജിമ്മുകളും അടച്ചിടാൻ ബി.ബി.എം.പി. നിർദ്ദേശം.
ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ തുറന്ന ജിംനേഷ്യങ്ങൾ, നീന്തൽകുളങ്ങൾ, പാർട്ടി ഹാളുകൾ എന്നിവയെല്ലാം അടച്ചിടാൻ നീക്കവുമായി ബിബിഎംപി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബെംഗളുരുവിൽ കോവിഡ്കേസുകൾ കുതിച്ചുയർന്ന സാഹചര്യത്തിലാണിത്. ജിംനേഷ്യം,നീന്തൽകുളങ്ങൾ,അപ്പർട്മെന്റുകളിലെ പാർട്ടിഹാളുകൾ എന്നിവയ്ക്കു പുറമേ ബി.ബി.എം.പി പാർക്കുകളിലെ ഓപ്പൺ എയർ ജിമ്മുകളും അടക്കാൻ ശുപാർശ ചെയ്യുമെന്നുപ്രസാദ് പറഞ്ഞു. സിനിമാ തിയറ്ററിൽ പകുതി സീറ്റുകളിൽ മാത്രം പ്രവേശനം അനുവദിക്കുന്നതും പരിഗണനയിലുണ്ട്. ബെംഗളുരുവിലെ 8 സോണുകളിൽ ഈസ്, വെസ്, സൗത്ത്,മഹാദേവപുര, ബൊമ്മനഹള്ളി സോണുകളിലാണ് ദിവസേന100ൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
Read More