ബെംഗളൂരു: കോവിഡ് വ്യാപനം വീണ്ടും നഗരത്തിൽ കൂടുന്ന സാഹചര്യത്തിൽ പൊതുവാഹനങ്ങളിലും വാണിജ്യ വാഹനങ്ങളിലും സഞ്ചരിക്കുന്ന മുഴുവൻ ആളുകളും മുഖാവരണം ധരിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ ബി.ബി.എം.പി.
ഉത്തരവ് നിലവിൽ ഉണ്ടെങ്കിലും ഇടക്ക് കോവിഡ് വ്യാപനം കുറഞ്ഞതിനാൽ മാസ്ക് നിർബന്ധം എന്നത് കർശനമാക്കി നടപ്പാക്കിയിരുന്നില്ല.
ബി.എം.ടി.സി., സ്വകാര്യ ബസുകളിലും ഓട്ടോ ടാക്സികളിലും സഞ്ചരിക്കുന്നവർ നിർബന്ധമായും മുഖാവരണം ധരിക്കണം.
മുഖാവരണം ധരിക്കാത്തതാണ് കോവിഡ് വ്യാപനമുണ്ടാകാനുള്ള പ്രധാന കാരണമായി ആരോഗ്യപ്രവർത്തകർ പറയുന്നത്.
അടുത്ത ദിവസങ്ങളിൽ മാർഷൽമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനകൾ കർശനമാക്കും.
സ്വകാര്യ കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.