ബെംഗളൂരു: കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് വീണ്ടും. ഇത് കര്‍ശനമായി പാലിക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു,സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന കര്‍ശനമാക്കണം എന്നും ഉത്തരവില്‍ ഉണ്ട്. ആരോഗ്യ കുടുംബ മന്ത്രാലയത്തിന്റെ ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍ ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രുവരി 16 ന് കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിവാഹത്തിന് തുറസായ സ്ഥലത്ത് 500 പേരെയും ഹാളുകളില്‍…
Read MoreDay: 12 March 2021
ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.
ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. KA KL BLR ഇന്ന് ഡിസ്ചാര്‍ജ് 545 3377 341 ആകെ ഡിസ്ചാര്‍ജ് 937898 1050603 399656 ഇന്നത്തെ കേസുകള്‍ 833 1780 526 ആകെ ആക്റ്റീവ് കേസുകള്‍ 8114 33785 6008 ഇന്ന് കോവിഡ് മരണം 5 14 2 ആകെ കോവിഡ് മരണം 12386 4369 4516 ആകെ പോസിറ്റീവ് കേസുകള്‍ 958417 1087146 410181 ടെസ്റ്റ് പോസിറ്റിവിറ്റി 1.13% 3.41% ഇന്നത്തെ പരിശോധനകൾ 73632 52134 ആകെ പരിശോധനകള്‍ 19644839 12182285…
Read Moreകേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് യാത്ര ചെയ്യാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണോ ? ഉത്തരവ് പിൻവലിച്ചോ ?
ബെംഗളൂരു : ദിവസവും നിരവധി ഫോൺ കോളുകളും വാട്സ് അപ്പ് സന്ദേശങ്ങളുമാണ് ഞങ്ങൾക്ക് ലഭിക്കുന്നത് ,കർണാടകയിലേക്ക് പ്രത്യേകിച്ച് ബെംഗളൂരുവിലേക്ക് കേരളത്തിൽ നിന്ന് വരുമ്പോൾ ആർ.ടി.പി.സി.ആർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതുണ്ടോ ? എന്ന ചോദ്യമാണ് പ്രധാനമായും എല്ലാവരും ചോദിക്കുന്നത്.ഈ സംശയവുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണ് ഈ ലേഖനത്തിലൂടെ നൽകാൻ ശ്രമിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടക്കം മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ കൂടിയതിനാൽ ആണ് അവിടെ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഫെബ്രുവരി 16 ന് കർണാടക സർക്കാർ ഉത്തരവിറക്കിയത്. http://88t.8a2.myftpupload.com/archives/63054…
Read Moreനഗരത്തിൽ മോഡലിങ് ഫോട്ടോഷൂട്ടിനു വരുന്നത് വിലക്കി, പെൺകുട്ടി ആത്മഹത്യ ചെയ്തു; മൂന്ന് യുവാക്കൾ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലേക്ക് മോഡലിങ് ഫോട്ടോ ഷൂട്ടിന് വരുന്നത് വിലക്കിയതിലെ മനോവിഷമത്തെ തുടർന്ന് മംഗളൂരുവിൽ പെൺകുട്ടി തൂങ്ങിമരിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മുണ്ടോളി സ്വദേശി യതിൻരാജ്, തൊക്കോട്ട് കുംപള ആശ്രയ കോളനിയിലെ സുഹൻ, സുരഭ് എന്നിവരെയാണ് ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തത്. തൊക്കോട്ട് കുംപള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകൾ പ്രേക്ഷ (17) ആണ് ബുധനാഴ്ച രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. മോഡിലിങ്ങിൽ അതീവ താത്പര്യമുണ്ടായിരുന്ന പ്രേക്ഷ ഫോട്ടോഷൂട്ടിനായി ബുധനാഴ്ച വൈകിട്ട് ബെംഗളൂരുവിലേക്ക് വരാനിരിക്കുകയായിരുന്നു. ബുധനാഴ്ച വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ യതിൻരാജും സുഹനും സുരഭും ചേർന്ന്…
Read Moreബെംഗളൂരുവിലേക്ക് നാട്ടിൽനിന്ന് തമിഴ്നാട് വഴി വരുന്നവരുടെ ശ്രദ്ധയ്ക്ക്
ബെംഗളൂരു: തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ അന്തർസ്സംസ്ഥാന യാത്രക്കാരുടെ സമ്പർക്കവിലക്ക് അത്ര കർശനമായിരുന്നില്ല. എന്നാൽ ഇനി മുതൽ കേരളത്തിൽനിന്ന് എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കാനാണ് നിർദേശം. നാട്ടിൽനിന്ന് തമിഴ്നാട് വഴി ബെംഗളൂരുവിലേക്ക് വരുന്നവർ https://eregister.tnega.org/ എന്ന വെബ്സൈറ്റിൽ നിന്ന് പാസ് എടുക്കേണ്ടതാണ്. യാത്ര വാഹനങ്ങള്‍ക്ക് പിന്നാലെ കേരളത്തില്‍ നിന്നുള്ള ബസ് യാത്രക്കാര്‍ക്കും കൂടുതല്‍ നിയന്ത്രണം തമിഴ്നാട് സര്‍കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബസ് യാത്രക്കാര്‍ക്കും ഇ- പാസ് നിര്‍ബന്ധമാക്കി. ദിനംപ്രതി തമിഴ്നാട്ടിലേക്കു ജോലിക്കു പോവുന്ന ആയിരക്കണക്കിനു തൊഴിലാളികളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വ്യാഴാഴ്ച പാസില്ലാതെ ബസില്‍ പോയ നൂറുകണക്കിനു തൊഴിലാളികളെ…
Read Moreനൈസ് റോഡിൽ മാത്രം എന്തുകൊണ്ട് ഫാസ്ടാഗ് ഇല്ല ? കാരണം ഇതാണ്.
ബെംഗളൂരു : ഈ വർഷം ആദ്യം മുതൽ രാജ്യത്തെ എല്ലാ ദേശീയപതാ ടോൾ പ്ലാസകളിലും ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു എന്നാൽ നൈസ് റോഡിൽ മാത്രം ഇപ്പോഴും ഫാസ് ടാഗ് സൗകര്യമില്ല. ഇതുമായി ബന്ധപ്പെട്ട് എം.എൽ.സി.പ്രകാശ് കെ.രാത്തോഡ് ഉന്നയിച്ച ചോദ്യത്തിന് ഉപമുഖ്യമന്ത്രി കൂടിയായ ഗോവിന്ദ് എം കർജോൾ മറുപടി നൽകിയിരുന്നു. അശോക് ഖെനിയുടെ ഉടമസ്ഥതയിലുള്ള നൈസ് (നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസസ്) എന്ന സ്വകാര്യ കമ്പനിയുമായി സർക്കാറിൻ്റെ കേസ് ഇപ്പോഴും കോടതിയിൽ നില നിൽക്കുകയാണ്. കരാർ ലംഘനം ചൂണ്ടിക്കാണിച്ച് നൽകിയ കേസ് വിധിയാവുകയോ ഒത്തുതീർപ്പ് ആവുകയോ ചെയ്താൽ മാത്രമേ ഫാസ്…
Read Moreസൊമാറ്റോ ഡെലിവറി ബോയ് യുവതിയെ അക്രമിച്ചു എന്ന കേസിൽ പുതിയ ട്വിസ്റ്റ്.
ബെംഗളൂരു : ഓൺലൈൻ ഭക്ഷണ വിതരണ ആപ്പ് ആയ സൊമാറ്റോയുടെ ജീവനക്കാരൻ മേക്ക് അപ് ആർട്ടിസ്റ്റും മോഡലുമായ ഹിതേഷ് ചന്ദ്രാനിയെ അക്രമിച്ചതായി അവർ തന്നെ സോഷ്യൽ മീഡിയയിൽ എത്തി അറിയിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് എടുത്ത മൊഴിയിൽ സൊമാറ്റോ ജീവനക്കാരനായ കാമരാജ് പറയുന്നത് യുവതി സ്വയം മോതിരമിട്ട കൈ കൊണ്ട് മൂക്കിൽ ഇടിക്കുകയായിരുന്നു എന്നാണ്. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഭക്ഷണം വൈകിയതിന് മാപ്പ് പറഞ്ഞപ്പോൾ യുവതി ചെരുപ്പൂരി തന്നെ തല്ലാൻ ശ്രമിക്കുകയായിരുന്നു. സ്വയരക്ഷക്കായി…
Read Moreകല ബെംഗളൂരു തെരഞ്ഞെടുപ്പ് സംഘാടകസമിതി രൂപീകരിച്ചു.
ബെംഗളൂരു: കല ബെംഗളൂരുവിൻ്റെ രാഷ്ട്രീയകാര്യ സമിതിയായ ലെഫ്റ്റ് തിങ്കേഴ്സിൻ്റെ നേതൃത്വത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ട തെരഞ്ഞെടുപ്പ് കൺവെൻഷൻ്റെ പ്രവർത്തനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. പ്രസിഡന്റ് ജീവൻ തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ് തെരഞ്ഞെടുത്ത സംഘാടക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. 31അംഗ സംഘാടക സമിതിയുടെ ചെയർമാനായി റെജി ജോണും കൺവീനർ ആയി ഷോണിമ അനീഷിനും പ്രവർത്തിക്കും. മാർച്ച് 21- തീയതി ഞായറാഴ്ച 3 മണിക്ക് നടത്തുന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ AKRSA-SFI മുൻ സ്റ്റേറ്റ് കമ്മറ്റി അംഗവും DYFI തിരുരങ്ങാടി ബ്ലോക്ക്…
Read More